‘കാൻസർ ഈസ് ഒൺലി ഗോയിങ് ടു ബി എ ചാപ്റ്റർ ഇൻ മൈ ലൈഫ്, നോട്ട് ദി ഓൾ സ്റ്റോറി...’ – സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾക്കൊപ്പം സ്മിഷ അരുൺ പങ്കുവച്ച വാക്കുകൾ. സ്മിഷ അരുൺ– 33 വയസ്സ്, കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി, നർത്തകി, അബുദാബിയിൽ ഡാൻസ് സ്കൂൾ ടീച്ചർ, തിരുവനന്തപുരം

‘കാൻസർ ഈസ് ഒൺലി ഗോയിങ് ടു ബി എ ചാപ്റ്റർ ഇൻ മൈ ലൈഫ്, നോട്ട് ദി ഓൾ സ്റ്റോറി...’ – സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾക്കൊപ്പം സ്മിഷ അരുൺ പങ്കുവച്ച വാക്കുകൾ. സ്മിഷ അരുൺ– 33 വയസ്സ്, കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി, നർത്തകി, അബുദാബിയിൽ ഡാൻസ് സ്കൂൾ ടീച്ചർ, തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാൻസർ ഈസ് ഒൺലി ഗോയിങ് ടു ബി എ ചാപ്റ്റർ ഇൻ മൈ ലൈഫ്, നോട്ട് ദി ഓൾ സ്റ്റോറി...’ – സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾക്കൊപ്പം സ്മിഷ അരുൺ പങ്കുവച്ച വാക്കുകൾ. സ്മിഷ അരുൺ– 33 വയസ്സ്, കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി, നർത്തകി, അബുദാബിയിൽ ഡാൻസ് സ്കൂൾ ടീച്ചർ, തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാൻസർ ഈസ് ഒൺലി ഗോയിങ് ടു ബി എ ചാപ്റ്റർ ഇൻ മൈ ലൈഫ്, നോട്ട് ദി ഓൾ സ്റ്റോറി...’ – സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾക്കൊപ്പം സ്മിഷ അരുൺ പങ്കുവച്ച വാക്കുകൾ. സ്മിഷ അരുൺ– 33 വയസ്സ്, കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി, നർത്തകി, അബുദാബിയിൽ ഡാൻസ് സ്കൂൾ ടീച്ചർ, തിരുവനന്തപുരം ജില്ലയിലെ കല്ലട സ്വദേശി അരുണിന്റെ ഭാര്യ, എട്ടാം ക്ലാസുകാരൻ മുതൽ നാല് വയസ്സുകാരി വരെയുള്ള മൂന്നു മക്കളുടെ അമ്മ– ഇതൊക്കെയായിരുന്നു സ്മിഷ കഴിഞ്ഞ സെപ്റ്റംബർ വരെ. ആറുമാസങ്ങൾക്കിപ്പുറം മറ്റൊരു വാക്കുകൊണ്ടു കൂടി സ്മിഷ സ്വയം അടയാളപ്പെടുത്തും. കാൻസറിനെതിരെ ആത്മവിശ്വാസത്തോടെ പൊരുതാനിറങ്ങിയ വ്യക്തിയെന്ന്. എട്ടു കീമോകൾ പൂർത്തിയാക്കി 22ന് ശസ്ത്രക്രിയയ്ക്കൊരുങ്ങുന്ന സ്മിഷ കിട്ടിയ ചെറിയ ഇടവേളയിൽ ഒരു ഫോട്ടോഷൂട്ടും നടത്തി... തീനാളം പോലെ തിളങ്ങുന്ന വസ്ത്രത്തിൽ, മനോഹരമായ മേക്കപ്പും ആക്സസറീസും. പക്ഷേ നമ്മുടെ നോട്ടം ആദ്യം ചെന്നുപറ്റുക പാടേ വടിച്ച, ഒരു നേർത്ത കുറ്റിമുടി പോലുമില്ലാത്ത ശിരസ്സിലും സുന്ദരമായ മുഖത്തുമാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സ്മിഷയുടെ ആ ചിത്രങ്ങൾ പലർക്കും പകർന്ന പോസിറ്റിവ് എനർജി ചെറുതല്ല.

സ്മിഷ അരുൺ. ഫോട്ടോ : കലേഷ്, ബ്ലാക്ക് മാജിക് മീഡിയ

ആറുമാസങ്ങൾക്കപ്പുറം

ADVERTISEMENT

13 വർഷം അബുദാബിയിലായിരുന്നു അരുണും കുടുംബവും. നൃത്തമായിരുന്നു സ്മിഷയുടെ പാഷനും പ്രഫഷനും. അങ്ങിങ്ങായി കോവിഡ് തുടങ്ങിയ കാലത്താണ് ഇവർ നാട്ടിലെത്തുന്നത്. ലോക്‌ഡൗണിനു മുൻപ് വീടിനടുത്ത് ഡാൻസ് സ്കൂൾ തുടങ്ങി, നിറയെ കുട്ടികളും നാടിന്റെ സ്നേഹവും ഇഷ്ടപ്പെട്ട നൃത്തവുമൊക്കെയായി ജീവിതമിങ്ങനെ സന്തോഷകരമായ ഒരൊഴുക്കിൽ.. ഇളയ കുഞ്ഞിനെ മുലപ്പാലൂട്ടുന്ന കാലത്ത് ചില തടിപ്പുകൾ ശ്രദ്ധയിൽ പെട്ടതോടെ അടുപ്പമുള്ള ചില ഡോക്ടർമാരെ ചെന്നു കണ്ടിരുന്നു, പല ഡോക്ടർമാരോടും സംശയം ചോദിച്ചു– എല്ലാവരും ഒരേവിധത്തിൽ ചിരിച്ചുതള്ളി– ഇത്ര ചെറിയ പ്രായത്തിൽ, അതും കുഞ്ഞിന് പാലൂട്ടിക്കൊണ്ടിരിക്കുമ്പോൾ, ഒരു സാധ്യതയുമില്ല. പാലു കെട്ടിനിൽക്കുന്നതാകുമെന്നും പറഞ്ഞു. സ്മിഷയും അരുണും അതു വിശ്വസിച്ചു.

സ്മിഷ അരുൺ

സെപ്റ്റംബറിലെ ആ ദിവസം

ഇതിനിടെ ഒരു ദിവസം രക്തദാനത്തിന് ആശുപത്രിയിലെത്തിയപ്പോഴാണ് ഷുഗർലെവൽ വളരെ ഉയർന്നതായി കണ്ടെത്തുന്നത്. ഇൻസുലിൻ എടുത്തുതുടങ്ങി ഏതാനും ദിവസങ്ങൾക്കുശേഷം സ്ട്രോക്ക് പോലെ വന്നു. സുഹൃത്തായ ന്യൂറോ സർജനെ കണ്ടപ്പോഴാണ് ശരീരത്തിൽ അസാധാരണമായി എന്തെങ്കിലും മുഴകളോ മറ്റോ ഉണ്ടോ എന്ന് ചോദിക്കുന്നത്. പിന്നീട് ബയോപ്സി നടത്തി. ഫലം വന്നപ്പോൾ ബ്രസ്റ്റ് കാൻസർ മൂന്നാം സ്റ്റേജ്. പെട്ടെന്നൊരു തകർച്ചയിലേക്ക് വീണെങ്കിലും അന്നു തന്നെ സ്മിഷയും അരുണും ഫെയ്സ്ബുക്കിൽ ലൈവ് വന്നു. വിവരങ്ങൾ പങ്കുവച്ചു. ‘പ്രായമോ മറ്റൊന്നും ചിന്തിക്കേണ്ട, എന്തെങ്കിലും അസാധാരണമായി കണ്ടാൽ വിശദമായ പരിശോധന നടത്താൻ മടിക്കരുതെന്ന ’ സന്ദേശം ഒരാൾക്കെങ്കിലും ഉപകാരപ്പെടണമെന്നായിരുന്നു മനസ്സിൽ. തൊട്ടുത്ത ദിവസം തന്നെ ആർസിസിയിൽ ചികിത്സ തുടങ്ങി.

ഒപ്പം കുടുംബം

ADVERTISEMENT

കാൻസർ സ്ഥിരീകരിച്ചതോടെ ആദ്യം ഒരു വിഷാദത്തിലേക്ക് വഴുതിപ്പോയി സ്മിഷയും. ഇനി ഡാൻസ് ചെയ്യാൻ പറ്റില്ലേ എന്നതായിരുന്നു ഏറ്റവും തകർത്തുകളഞ്ഞ ചിന്ത. പലരും മുഖത്തുനോക്കി ‘ഇനി ഡാൻസ് ചെയ്യാൻ പറ്റില്ലല്ലോ’ എന്നുപറയുകയും ചെയ്തു. പക്ഷേ ഇനിയുമിനിയും ജീവിക്കൂ, ഡാൻസ് ചെയ്യൂവെന്ന് ജീവിതം സ്മിഷയെ ചേർത്തുപിടിച്ചു. അരുണും കുട്ടികളും സ്മിഷയുടെ ഡോക്ടറുമെല്ലാം വളരെ തമാശ മട്ടിലായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. സീരിയസ് ആയിപ്പോകരുതെന്ന്, സ്മിഷയ്ക്കുവേണ്ടി നിറയെ ചിരിക്കുമെന്ന് അവരെല്ലാം മനസ്സിലുറപ്പിച്ചിരുന്നു, അവർക്കൊപ്പം സ്മിഷയും. ചേച്ചിയുടെ ഭർത്താവും കാൻസർ പോരാളിയുമായ രാജീവ് ആയിരുന്നു സ്മിഷയ്ക്ക് ആത്മവിശ്വാസം പകർന്നത്. കീമോ തുടങ്ങിയതോടെ മുടി കൊഴിഞ്ഞു. അതോടെ മുടി വടിച്ച സ്റ്റൈലിലേക്ക് മാറി. പൊഴിഞ്ഞ പുരികം വരച്ചു ചേർത്തു, ഭംഗിയായി ഒരുങ്ങി നടക്കാൻ തുടങ്ങി. 

സ്മിഷ അരുൺ

ഫൊട്ടോഷൂട്ട്

ആ കാലത്താണ് ഫോട്ടോഷൂട്ട് എന്ന ആശയം മനസിൽ വന്നത്. ‘ഇതൊന്നും അത്ര വലിയൊരു കാര്യമല്ല’ എന്ന മെസേജ് ആളുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. പല കൂട്ടുകാരും പിന്തുണ അറിയിച്ചു. വീടിനടുത്തുള്ള ഫൊട്ടോഗ്രഫർ കലേഷിന്റെ ബ്ലാക്ക് മാജിക് മീഡിയ പൂർണ പിന്തുണയുമായെത്തി. കീമോ കഴിഞ്ഞ് അഞ്ചാംദിവസമാണ് ഫോട്ടോഷൂട്ടിന് പോയത്. ശരീരം വയ്യാത്ത അവസ്ഥയിൽതന്നെ ആയിരുന്നു. ഷൂട്ടിന് ഒരു ദിവസം സമയം എടുത്തിട്ടും, ഓരോ ചിത്രങ്ങളുമെടുക്കുന്ന ഇടവേളയിൽ പലവട്ടം തളർന്നിരുന്നുപോയിട്ടും മനോഹരമായി ഷൂട്ട് പൂർത്തിയാക്കി സ്മിഷ. സമൂഹമാധ്യമത്തിൽ ചിത്രങ്ങളെത്തിയതോടെ പോസിറ്റിവ് കമന്റുകളായി ആളുകളുടെ സ്നേഹം അവരിലേക്കൊഴുകി.

വെറുതേ ഇരുന്നില്ലൊട്ടും

ADVERTISEMENT

കീമോയുടെ അസഹനീയമായ വേദനകളെ സ്മിഷ മറികടന്നത് സ്വയം ആക്ടീവായി നിന്നുകൊണ്ടായിരുന്നു. പോസിറ്റീവായിരിക്കാനുള്ള സ്മിഷയുടെ രഹസ്യവും അതു തന്നെ. കീമോ തുടങ്ങിയിട്ടും മുടിവടിച്ചിട്ടും വെറുതേ ഇരുന്നില്ല സ്മിഷ ഒട്ടും. ഇടയ്ക്ക് കുടുംബത്തിനൊപ്പം കണ്ണൂർ ജില്ലയിലെ അമ്പലങ്ങളിലേക്ക് യാത്രപോയി. പലപ്പോലും ചെറിയ ഡ്രൈവുകൾ പോയി. മകൾ മഹാലക്ഷ്മിക്ക് വേണ്ടി ഇക്കാലത്ത് തുന്നിയത് 25ലേറെ ഉടുപ്പുകൾ. ഇപ്പോഴും ഡാൻസ് സ്കൂൾ നടത്തുന്നു. 

അരുൺ, സ്മിഷ, അനന്തപദ്മനാഭൻ, സേതുമാധവൻ, മഹാലക്ഷ്മി

സ്വപ്നങ്ങൾ

22നു ശസ്ത്രക്രിയയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരുമെന്നും വീണ്ടും ഡാൻസ് ചെയ്തു തുടങ്ങാമെന്നുമുള്ള ഡോക്ടറുടെ വാക്കിന്റെ ഉറപ്പിലാണിപ്പോൾ സ്മിഷയുടെ ദിവസങ്ങൾ പുഞ്ചിരിക്കുന്നത്. സ്മിഷയ്ക്ക് എല്ലാ സ്നേഹവുമായി അരുണിന്റെ കുടുംബവും വടകരയിലെ കുടുംബവും ഒപ്പമുണ്ട്. ശസ്ത്രക്രിയ കൂടി പൂർത്തിയാക്കി അരുണും മക്കളായ അനന്തപദ്മനാഭനും സേതുമാധവനും മഹാലക്ഷ്മിയും ചേരുന്ന കുഞ്ഞുസ്വർഗത്തിലേക്ക് എത്രയും പെട്ടെന്നു മടങ്ങാനുള്ള തിടുക്കത്തിലാണിപ്പോൾ സ്മിഷ. 

English Summary : Inspiring story of cancer survivor Smisha Arun

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT