രണ്ടാമത്തെ കീമോയ്ക്ക്ശേഷം മുടിയെല്ലാം പോയി. അതു ടീച്ചറെ ഏറെ വേദനപ്പിച്ചു. ഇതിനിടിയിൽ മരണം മുന്നിൽകണ്ട നിമിഷങ്ങൾ. അതെല്ലാം തരണം ചെയ്ത്, കാൻസറിനെതിരെയുള്ള പേരാട്ടം വിജയിച്ച് രാജി ടീച്ചർ ജീവിതത്തിലേക്ക് തിരിച്ചു കയറി. ഇന്ന് രാജി ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷത്തോടെ മുന്നോട്ടു പോകുന്ന ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന കാൻസർ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൈപ്പിടിച്ച്, പോരാടി ജയിച്ചു രാജി ടീച്ചർ. തേവര സേക്രട് ഹാർട്സ് സ്കൂളിൽ മലായളം അധ്യാപിക രാജി ജി.നായരുടെ പേരാട്ട കഥ കാൻസർ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രചോദനമാണ്. ഉടൻ പണം 3.0 യുടെ വേദിയിലാണു രാജി ടീച്ചർ തന്റെ പോരാട്ടകഥ പങ്കുവച്ചത്. ആ കഥയിങ്ങനെ.

2020 മേയ് മാസത്തിലാണ് രാജി ടീച്ചർക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. വയറും കാലും നീരുവന്ന് വീർക്കാൻ തുടങ്ങിയപ്പോൾ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ കാൻസർ ആണെന്നു കണ്ടെത്തി. കുറച്ച് സങ്കീർണമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ട്യൂമർ വളർന്നിരുന്നു. ഫ്ലൂയിഡ് വന്നു നിറഞ്ഞതിനാൽ സർജറി സാധ്യമാകത്ത അവസ്ഥ. കീമോ ചെയ്ത് ട്യൂമറിനെ ചുരുക്കിയശേഷം മാത്രമേ സർജറി ചെയ്യാനാവൂ എന്നു ഡോക്ടര്‍മാർ അറിയിച്ചു. അസഹ്യമായ വേദനയും ബുദ്ധിമുട്ടുകളും ആ ദിവസങ്ങളിൽ രാജി ടീച്ചർ അനുഭവിച്ചു.

ADVERTISEMENT

ഒമാൻ ഷിപ്പിയാഡില്‍ എൻജിനീയർ ആയി ജോലി ചെയ്യുന്ന ഭർത്താവ് അനിൽകുമാറിന് കോവിഡിന്റെ പശ്ചാത്തലത്തിൽ നിലനിന്ന യാത്രാ വിലക്കു കാരണം ഒരാഴ്ച കഴിഞ്ഞാണു നാട്ടിലേക്ക് എത്താനായത്. ‘നിന്നെ എനിക്ക് വേണം’ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് രാജി പറയുന്നു. മകൻ, അമ്മ, സഹപ്രവർത്തകർ, ബന്ധുക്കൾ എന്നിവരെല്ലാം രാജി ടീച്ചർക്ക് ആശ്വാസവും ധൈര്യവും പകർന്ന് ഒപ്പം നിന്നു. രണ്ടാമത്തെ കീമോയ്ക്ക്ശേഷം മുടിയെല്ലാം പോയി. അതു ടീച്ചറെ ഏറെ വേദനപ്പിച്ചു. ഇതിനിടിയിൽ മരണം മുന്നിൽകണ്ട നിമിഷങ്ങൾ. അതെല്ലാം തരണം ചെയ്ത്, കാൻസറിനെതിരെയുള്ള പേരാട്ടം വിജയിച്ച് രാജി ടീച്ചർ ജീവിതത്തിലേക്ക് തിരിച്ചു കയറി. ഇന്ന് രാജി ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു ‘എന്നെ തേൽപ്പിക്കാൻ ഒരു കാൻസറിനും പറ്റില്ല’ എന്ന്.

എപ്പിസോഡ് പൂർണമായി കാണാൻ ക്ലിക് ചെയ്യുക