ഇന്ന് ഒന്നാം വിവാഹവാർഷികം; ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാള്‍: പ്രദീപ് ചന്ദ്രന്
കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ, ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.

കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നില്ലെന്നും മകന്റെ പിറന്നാളാണ് ഇനി പ്രതീക്ഷയെന്നും സീരിയൽ താരം പ്രദീപ് ചന്ദ്രൻ. വിവാഹം കോവിഡ് കാലത്തായിരുന്നതിനാല്‍ പ്രിയപ്പെട്ട പലർക്കും പങ്കെടുക്കാനായില്ല. ഒന്നാം വിവാഹവാർഷികം ആഘോഷിക്കാമെന്നായിരുന്നു അന്ന് കരുതിയതെങ്കിലും ഇപ്പോഴും സ്ഥിതി മാറാതെ തുടരുകയാണ്. ഇനി മകന്റെ പിറന്നാളിലാണ് പ്രതീക്ഷയെന്നും പ്രദീപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
2020 ജൂലൈ 12ന് ആയിരുന്നു പ്രദീപും അനുപമ രാമചന്ദ്രനും വിവാഹിതരായത്. കരുനാഗപ്പള്ളിയിലെ അനുപമയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ. അന്നു ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണു പങ്കെടുക്കാനായത്. വിദേശത്തുള്ള തന്റെ സഹോദരന് വിവാഹത്തിൽ പങ്കെടുക്കാനാവാത്തതിലെ വേദന പ്രദീപ് അന്നു പങ്കുവച്ചിരുന്നു.
പ്രദീപ് ചന്ദ്രന്റെ കുറിപ്പ് വായിക്കാം;
ഇന്ന് ജൂലൈ 12. കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ, ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു.
English Summary : Actor Pradeep Chandran on wedding anniversary