പപ്പ, മമ്മ പിന്നെ ഞാനും; വിവാഹദിനത്തിലെ ചിത്രം: റീൽ വിഡിയോയുമായി രഞ്ജിനി ഹരിദാസ്
ഞാൻ പരാതി പറയാൻ പാടില്ല. കാരണം എനിക്കൊപ്പം 7 വർഷം അദ്ദേഹം ഉണ്ടായിരുന്നു. എന്നാൽ എന്റെ അനിയന് അപ്പോൾ പ്രായം 9 മാസം മാത്രം ആയിരുന്നു. അവന് അച്ഛനെ ശരിക്കു കാണാന്‍ പോലും സാധിച്ചിട്ടില്ല.....RanjiniHaridas #Family #Father

അച്ഛന്റെയും അമ്മയുടെയും വിവാഹദിനത്തിലെ ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇവരുടെയും തന്റെയും ചിത്രങ്ങൾ ചേർത്ത് ഇൻസ്റ്റഗ്രാമിൽ റീൽ വിഡിയോ ചെയ്യുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അച്ഛൻ മരിക്കുമ്പോൾ രഞ്ജിനിക്ക് 7 വയസ്സാണ് പ്രായം. അനിയന് 9 മാസവും. അദ്ദേഹത്തിന്റെ അകാല വിയോഗം കാരണം കുടുംബം എന്ന നിലയിൽ ഒരുപാട് സമയം ഒന്നിച്ചിരിക്കാനായില്ല. അച്ഛനെ ഓർമിക്കാൻ ഇത്തരം റീൽ വിഡിയോകൾ കാരണമായെന്നും ഈ ആശയം സൃഷ്ടിച്ച വ്യക്തിയോട് നന്ദിയുണ്ടെന്നും രഞ്ജിനി കുറിച്ചു.
രഞ്ജിനിയുടെ കുറിപ്പ് വായിക്കാം;
‘പപ്പ, മമ്മ, പിന്നെ ഞാനും..
അതെ, വിവാഹദിനത്തിൽ എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നു. 1980 ലോ 81 ലോ ആയിരിക്കും. കാരണം 82ൽ ആണ് എന്റെ ജനനം.
അച്ഛന്റെ വിയോഗം കാരണം കുടുംബം എന്ന നിലയിൽ ഒരുപാട് സമയം ഒന്നിച്ചിരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല.
ഞാൻ പരാതി പറയാൻ പാടില്ല. കാരണം എനിക്കൊപ്പം 7 വർഷം അദ്ദേഹം ഉണ്ടായിരുന്നു. എന്നാൽ എന്റെ അനിയന് അപ്പോൾ പ്രായം 9 മാസം മാത്രം ആയിരുന്നു. അവന് അച്ഛനെ ശരിക്കു കാണാന്‍ പോലും സാധിച്ചിട്ടില്ല.
ജീവിതം അങ്ങനെയാണ്. മോശമായി എന്തെങ്കിലും സംഭവിച്ചാലും നമ്മൾ പുതിയ സാഹചര്യവുമായി പെരുത്തപ്പെടുകയും മുന്നോട്ട് പോവുകയും വേണം. ഇക്കാര്യത്തിൽ നമുക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ സാധ്യതകളില്ല.
വളരെ അപൂർവ സാഹചര്യങ്ങളിലേ ഞാൻ അച്ഛന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ (അദ്ദേഹത്തിന്റെ ചിത്രങ്ങൾ അധികമില്ല എന്നതാണു പ്രധാന കാരണം). ഇങ്ങനെ വിഡിയോ ചെയ്യുന്നത് രസകരമായിരിക്കുമെന്ന് എനിക്കു തോന്നി. അദ്ദേഹത്തെ ഓർക്കാൻ ഇതൊരു കാരണവുമായി. അതുകൊണ്ട് ഇത്തരമൊരു റീൽ ഐഡിയ സൃഷ്ടിച്ച വ്യക്തിക്ക് നന്ദി പറയുന്നു.
ചിലപ്പോൾ വളരെ അസാധാരണമായ കാര്യങ്ങൾ നമ്മെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുന്നു. അതും നിങ്ങൾ അധികം ചിന്തിക്കാറില്ലെന്നു നിങ്ങൾ തിരിച്ചറിയുക പോലും ചെയ്യാത്ത ഒന്നിലേക്ക്...’’