കാമുകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിൽ കഴിയുകയായിരുന്നു അന്ന്. സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം യാദൃച്ഛികമായി മിലിന്ദിനെ കണ്ടു. തന്റെ ആരാധനാ കഥാപാത്രത്തെ നേരിൽ കണ്ട ആവേശത്തിൽ ഒരു ഹായ് പറയാൻ ചെന്നെങ്കിലും അദ്ദേഹം തിരക്കിലായിരുന്നു.

കാമുകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിൽ കഴിയുകയായിരുന്നു അന്ന്. സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം യാദൃച്ഛികമായി മിലിന്ദിനെ കണ്ടു. തന്റെ ആരാധനാ കഥാപാത്രത്തെ നേരിൽ കണ്ട ആവേശത്തിൽ ഒരു ഹായ് പറയാൻ ചെന്നെങ്കിലും അദ്ദേഹം തിരക്കിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാമുകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിൽ കഴിയുകയായിരുന്നു അന്ന്. സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം യാദൃച്ഛികമായി മിലിന്ദിനെ കണ്ടു. തന്റെ ആരാധനാ കഥാപാത്രത്തെ നേരിൽ കണ്ട ആവേശത്തിൽ ഒരു ഹായ് പറയാൻ ചെന്നെങ്കിലും അദ്ദേഹം തിരക്കിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന് പ്രായമില്ലെന്ന് പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. ഇത് വെറുമൊരു പറച്ചിലല്ല എന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഇന്ത്യൻ സൂപ്പർ മോഡൽ മിലിന്ദ് സോമനും ഭാര്യ അങ്കിത കോൺവാറും. 26 വയസ്സിന്റെ വ്യത്യാസത്തെക്കുറിച്ച് ട്രോളുകളും  വിമർശനങ്ങളുമൊക്കെ ഉയർന്നപ്പോഴും ഓരോ ദിവസത്തിലും പ്രണയംനിറച്ച് ജീവിതം ആഘോഷമാക്കി കാണിച്ചാണ് ഇതിനൊക്കെ ഇരുവരും മറുപടി പറഞ്ഞത്. 

2018ൽ അനേകം ആരാധികമാരുടെ ഹൃദയം തകർത്തുകൊണ്ടാണ് മിലിന്ദ് അങ്കിതയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും വിവാഹം ചെയ്യുന്നതും. തമ്മിൽ കണ്ട നാളിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചുമെല്ലാം ഇരുവരും  ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് പറയാറുമുണ്ട്. എയർഹോസ്റ്റസായി ജോലി ചെയ്തിരുന്ന അങ്കിത ചെന്നൈയിൽ പോസ്റ്റിങ് ലഭിച്ച കാലത്താണ് മിലിന്ദിനെ ആദ്യമായി കാണുന്നത്. കാമുകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിൽ കഴിയുകയായിരുന്നു അന്ന്. സുഹൃത്തുക്കൾക്കൊപ്പം  താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം യാദൃച്ഛികമായി മിലിന്ദിനെ കണ്ടു. തന്റെ ആരാധനാ കഥാപാത്രത്തെ നേരിൽ കണ്ട ആവേശത്തിൽ ഒരു ഹായ് പറയാൻ ചെന്നെങ്കിലും അദ്ദേഹം  തിരക്കിലായിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽവച്ച് മിലിന്ദിനെ വീണ്ടും കണ്ടുമുട്ടി. താൻ നോക്കുന്ന സമയത്തെല്ലാം മിലിന്ദ് തന്നെ  ശ്രദ്ധിക്കുന്നതാണ് കണ്ടതെന്ന് അങ്കിത പറയുന്നു. നൈറ്റ്ക്ലബ്ബിൽ ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുകയും ചെയ്തു. പ്രണയത്തിന്റെ ഒരു വൈബ് അന്നേ ഇരുവരുടെയും മനസ്സിൽ തോന്നിയിരുന്നു. തന്റെ ഫോൺ നമ്പർ നൽകിയാണ് മിലിന്ദ് അന്ന് അവിടെ നിന്നും മടങ്ങിയത്. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു ശേഷം മിലിന്ദ് മനസ്സിൽ നിന്നും വിട്ടുപോകുന്നില്ല എന്ന് തോന്നിയപ്പോൾ അങ്കിത ടെക്സ്റ്റ് ചെയ്തു.  പിന്നീട് പരസ്പരം കാണുന്നതും മെസ്സേജുകൾ അയക്കുന്നതും പതിവായി. പ്രണയം നഷ്ടപ്പെട്ടതിന്റെ വേദന അറിഞ്ഞതിനാൽ പുതിയ ഒരു ബന്ധത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കാൻ അങ്കിത മാനസികമായി തയാറായിരുന്നില്ല. തന്റെ വിഷമത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോഴാകട്ടെ അങ്കിതയുടെ എല്ലാ വിഷമങ്ങളും പങ്കിടാൻ ആഗ്രഹിക്കുന്നു എന്ന മറുപടിയാണ്  ലഭിച്ചത്. തന്റെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അത് മിലിന്ദാണെന്ന് അന്നുതന്നെ ഉറപ്പിക്കുകയും ചെയ്തു. 

പിന്നീടങ്ങോട്ട് അഞ്ചുവർഷം നീണ്ട പ്രണയകാലമായിരുന്നു.  ഒടുവിൽ 2018 ഏപ്രിലിൽ തന്റെ 52-ാം വയസ്സിൽ 26 കാരിയായ അങ്കിതയെ മിലിന്ദ് വിവാഹവും ചെയ്തു. പ്രായവ്യത്യാസത്തെക്കുറിച്ച് ചോദിച്ചാൽ  രണ്ടു വ്യക്തികൾ തമ്മിൽ പ്രായത്തിൽ മാത്രമല്ല സംസ്കാരത്തിലും ജീവിതസാഹചര്യങ്ങളിലുമൊക്കെ വ്യത്യാസമുണ്ടാകുമെന്നും അവയെല്ലാം മനസ്സിലാക്കി പൊരുത്തപ്പെട്ടു പോകുന്നതാണ് ജീവിതമെന്നുമാണ് മിലിന്ദിന്റെ മറുപടി. ജീവിതപങ്കാളിക്ക് എപ്പോഴും സന്തോഷം കൊടുക്കാനും  നേട്ടങ്ങൾ എത്തിപ്പിടിക്കാൻ പിന്തുണയ്ക്കാനും സാധിച്ചാൽ അതിൽ വലുതായി മറ്റൊന്നുമില്ല എന്നും താരം പറയുന്നു. 

Photo Credit: Instagram
ADVERTISEMENT

എന്തായാലും ഇരുവരുടെയും ജീവിതത്തക്കുറിച്ച് ആരാധകർക്കുള്ള ആശങ്കകളൊക്കെ തിരുത്തിക്കൊണ്ട്  തങ്ങളുടെ പ്രണയദിനങ്ങളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. പരസ്പരമുള്ള പ്രണയം തുറന്നുപറയാൻ ഇരുവരും മടിക്കാറുമില്ല. വിവാഹം ചെയ്തു നാലു വർഷത്തിനിപ്പുറവും മാരത്തോണുകളും രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെയായി പ്രണയം ആഘോഷിക്കുന്ന തിരക്കിലാണ് ഇവർ.

Content Summary : Love Story Of Milind Soman and Ankita Konwar