‘50 വയസ്സു വരെയേ ഞാൻ കാണൂ, പോയാലും നിന്റെ മകളായി ജനിക്കും’; വികാരനിർഭരയായി സൗഭാഗ്യ
അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത് ? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അങ്ങനെ പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി.....

പണം തരും പടം വേദിയിൽ നടൻ രാജാറാമിന്റെ ഓർമകളിൽ വികാരനിർഭരയായി മകൾ സൗഭാഗ്യ വെങ്കിടേഷ്. പ്രണയത്തകർച്ച സൃഷ്ടിച്ച വേദനയിൽ നിന്നു കരകയറി വരുന്നതിനിടയിലായിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗം. മാനസികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ അതികഠിനമായ പരീക്ഷണമായിരുന്നു അത്. മികച്ചൊരു അച്ഛനായിരുന്നു അദ്ദേഹമെന്നും തന്റെ കുഞ്ഞിനും അതുപോലൊരു അച്ഛനെ ലഭിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യയുടെ അമ്മ താരാ കല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി, ഭർത്താവ് അർജുൻ സോമശേഖർ, മകള്‍ സുദർശന എന്നിവർ പണം തരും പടം വേദിയിൽ എത്തിയിരുന്നു.
സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ:
‘‘മുന്‍പ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. 5 വർഷമായി അതിന്റെ മോശം കാലത്തിലൂടെ കടന്നു പോകുകയായിരുന്നു. അതിനൊരു അവസാനമായി. മോശം കാലം കഴിഞ്ഞു. ഇനി നല്ല സമയം ആയിരിക്കും എന്നു കരുതിയപ്പോഴാണ് അച്ഛന്റെ വിയോഗം. മാനസികമായി അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് അച്ഛൻ കൂടി പോയതോടെ വലിയ ബുദ്ധിമുട്ടായി. പിന്നെ അമ്മ കൂടെ ഉള്ളത് എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ അതിൽനിന്ന് പുറത്തു കടക്കാനായി.
അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്നു വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ.
ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ. അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അതു പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി. അതുകൊണ്ട് ഗർഭിണി ആയപ്പോൾ പെൺകുട്ടി ജനിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു’’
English Summary : Sowbhagya Venkitesh about her father Rajaram