‘ഞങ്ങടെ സുമേഷേട്ടൻ പോയി; അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല’ – വേദനയോടെ സ്നേഹ ശ്രീകുമാർ
ചലച്ചിത്ര നടൻ വി.പി. ഖാലിദിനെ അനുസ്മരിച്ച് നടി സ്നേഹ ശ്രീകുമാർ. വേർപാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കാരണസ്ഥാനത്തുള്ള ഒരാളാണ് യാത്രയായതെന്നും സ്നേഹ പറയുന്നു. സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ: ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ്

ചലച്ചിത്ര നടൻ വി.പി. ഖാലിദിനെ അനുസ്മരിച്ച് നടി സ്നേഹ ശ്രീകുമാർ. വേർപാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കാരണസ്ഥാനത്തുള്ള ഒരാളാണ് യാത്രയായതെന്നും സ്നേഹ പറയുന്നു.
സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ: ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ.
പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിങിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്.
Content Summary: Sneha Sreekumar remembers actor VP Khalid