സൈക്കിളിൽ ‘കേരള ടു സൗദി അറേബ്യ’; സ്വപ്ന സാക്ഷാത്കാരത്തിന് ഷഫീഖ്: വിഡിയോ
വീണ്ടുമൊരു യാത്രയെന്ന ആഗ്രഹമുദിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞതു മദീനയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കബറിടം നില കൊള്ളുന്ന പുണ്യ നഗരം. ചെലവും മറ്റും പരിഗണിച്ചാണു യാത്ര സൈക്കിളിലാക്കാൻ തീരുമാനിച്ചത്.....

സാധാരണ ഒരു സൈക്കിൾ. പിന്നിൽ കമ്പി കൊണ്ടു നിർമിച്ച താൽക്കാലിക പെട്ടിയിൽ അത്യാവശ്യം വസ്ത്രങ്ങൾ, മറ്റു അവശ്യ വസ്തുക്കൾ. പുറത്ത് ‘കേരള ടു സൗദി അറേബ്യ, സോളോ സൈക്കിൾ ട്രിപ്’ എന്നെഴുതിവച്ചിരിക്കുന്നു. കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നതു ഒരേ കാര്യം. ഈ സൈക്കിളുമായി സൗദി വരെയെത്താനാകുമോ? കാസർകോട് ചെറുവത്തൂരുകാരൻ സി.എച്ച്.ഷഫീഖിന്റെ മറുപടിയിൽ പക്ഷേ, ആത്മവിശ്വാസത്തിന്റെ ഡബിൾ ബെൽ. ‘വാഹനമല്ലല്ലോ, നമ്മുടെ മനസ്സിലെ ആഗ്രഹമല്ലേ കാര്യം’. മനസ്സിൽ നിറയെ മദീനയെന്ന സ്വപ്നവുമായി രണ്ടു ദിവസം മുൻപാണു ഈ 35–കാരൻ വീട്ടിൽ നിന്നു പുറപ്പെട്ടത്. പാണക്കാട് സാദിഖലി തങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് ഇന്നലെ മലപ്പുറത്തെത്തിയത്. മദീനയെന്ന ലക്ഷ്യത്തിലേക്കു ഇന്നു രാവിലെ മലപ്പുറത്തു നിന്നു യാത്ര തിരിക്കും.
കച്ചവടം തൊഴിലാക്കിയ ഷഫീഖിനു യാത്രയോടു നേരത്തെ മുഹബ്ബത്തുണ്ട്. നേരത്തെ കൂട്ടുകാർക്കൊപ്പം കാറിൽ ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട്. വീണ്ടുമൊരു യാത്രയെന്ന ആഗ്രഹമുദിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞതു മദീനയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കബറിടം നില കൊള്ളുന്ന പുണ്യ നഗരം. ചെലവും മറ്റും പരിഗണിച്ചാണു യാത്ര സൈക്കിളിലാക്കാൻ തീരുമാനിച്ചത്. ഒന്നര മാസം ഇതിനായി സൈക്കിളിൽ ദീർഘ യാത്ര നടത്തി പരിശീലിച്ചു. ദിവസം 50 കി.മീറ്റർവരെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്.
മദീനയിലേക്കുള്ള ഏഴായിരത്തോളം കി.മീ. 8 മാസം കൊണ്ടു ചവിട്ടിത്തീർക്കാനാണു പദ്ധതി. ദിവസം 35–40 കി.മീ.വരെ യാത്ര ചെയ്യും. സുരക്ഷിതമായയിടത്ത് ടെന്റു കെട്ടി താമസിക്കാനാണു പദ്ധതി. സോളർ പാനലും ചെറിയ സ്റ്റൗവും ലഗേജിന്റെ ഭാഗമായുണ്ട്. യാത്രയുടെ ചെലവ് കണ്ടെത്താനായി മോതിരക്കല്ല് വിൽക്കുന്ന കച്ചവടവും ചെയ്യും. ഇവയെല്ലാം ഒരുക്കിവച്ചാണു യാത്ര. ആദ്യം അജ്മേറാണു ലക്ഷ്യം. പിന്നെ പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സൗദിയിലെത്താനാണു പദ്ധതി. ഭാര്യ ഉമൈറയും മക്കളായ ബാസിമും സ്വാലിഹും ബിസ്മുൽ ഹാദിയും നൽകുന്ന പിന്തുണയാണു വലിയ ഊർജം. കഴിയുന്നത്ര രാജ്യങ്ങളിലേക്കു യാത്ര ചെയ്യണമെന്നാണു ഷഫീഖിന്റെ സ്വപ്നം. മദീനാ യാത്രയിലൂടെ അതിലേക്കുള്ള ആദ്യ ചുവടാണുവയ്ക്കുന്നത്.
English Summary: Kasaragod native CH Shafeeq riding cycle from kerala to saudi arabia