ന്യൂഡ് കളറിൽ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞെത്തിയ മർലിൻ ആ വലിയ സദസ്സിനു മുൻപിൽ കെന്നഡിയോടുള്ള മുഴുവൻ സ്നേഹവും ചേർത്തു വച്ചു പാടി– ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്. അമേരിക്കയുടെ പ്രസിഡന്റിന് നടിയുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കുന്നതായിരുന്നു മർലിന്റെ ശരീരഭാഷ. പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം...

ന്യൂഡ് കളറിൽ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞെത്തിയ മർലിൻ ആ വലിയ സദസ്സിനു മുൻപിൽ കെന്നഡിയോടുള്ള മുഴുവൻ സ്നേഹവും ചേർത്തു വച്ചു പാടി– ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്. അമേരിക്കയുടെ പ്രസിഡന്റിന് നടിയുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കുന്നതായിരുന്നു മർലിന്റെ ശരീരഭാഷ. പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ് കളറിൽ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞെത്തിയ മർലിൻ ആ വലിയ സദസ്സിനു മുൻപിൽ കെന്നഡിയോടുള്ള മുഴുവൻ സ്നേഹവും ചേർത്തു വച്ചു പാടി– ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്. അമേരിക്കയുടെ പ്രസിഡന്റിന് നടിയുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കുന്നതായിരുന്നു മർലിന്റെ ശരീരഭാഷ. പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറ്റിൽ വട്ടത്തിൽപ്പറക്കുന്ന മർലിൻ മൺറോയുടെ ഗൗൺ കാലങ്ങൾക്കിപ്പുറവും ജ്വലിക്കുന്ന കാഴ്ചയാണ്. ലോകത്തെ ഇത്രയും കോർത്തുവലിച്ചൊരു ഗൗൺ മറ്റൊന്നുണ്ടാകില്ല. അതിനു ചുറ്റും അഴകിന്റെ ചിത്രശലഭങ്ങൾ ചിറകടിക്കുന്നു. യൗവനത്തിൽ മരിക്കുന്നവർക്ക് ഒരു ഭാഗ്യമുണ്ട്. ലോകത്തിനു മുന്നിൽ അവർക്ക് നിത്യയൗവനമാണ്. പ്രണയദാഹങ്ങളുടെ വറ്റാത്ത കടലായി മർലിൻ മൺറോ ചരിത്രത്തിൽ ജീവിക്കുന്നതും അതുകൊണ്ടാകണം. അതുകൊണ്ടു മാത്രമാണോ? ഒരിക്കലുമല്ല... കാലം തെറ്റി ജനിച്ച വ്യക്തിയാണു മർലിൻ എന്നു തോന്നും. ടെലിവിഷൻ പോലും അത്ര സജീവമല്ലാതിരുന്ന കാലത്ത് ലോകമെങ്ങും ഈ സുന്ദരി ആരാധകരെ സൃഷ്ടിച്ചെങ്കിൽ ഈ സോഷ്യൽമീഡിയ യുഗത്തിൽ അവർ നമുക്കൊപ്പമുണ്ടായിരുന്നെങ്കിൽ എന്നു കൊതിക്കാത്തവരുണ്ടോ. മരിച്ച് 60 വർഷം കഴിയുമ്പോഴും നിറയൗവനത്തോടെ ജനഹൃദയങ്ങളിൽ എരിഞ്ഞുകയറുകയാണ് മർലിൻ. 1962 ഓഗസ്റ്റ് 4ന് 36–ാം വയസ്സിലായിരുന്നു മർലിന്റെ മരണം. ജീവിച്ചിരുന്നെങ്കിൽ പ്രായം 96– എലിസബത്ത് രാജ്ഞിയുടെ അതേ പ്രായം! വിവാദങ്ങൾ നിറഞ്ഞ ജീവിതം കൊണ്ടു മാത്രമല്ല, മരണം കൊണ്ടും ശ്രദ്ധേയമാണ് മർലിൻ മൺറോയുടെ അസാധാരണ കഥ. അമേരിക്കൻ പ്രസിഡന്റ് വരെ ‘പ്രണയിച്ച’ സ്വപ്ന സുന്ദരി. എങ്ങനെയാണവർ ഗ്ലാമറിന്റെ മിന്നുംലോകത്തേക്കെത്തിയത്? ഒടുവിൽ തിളക്കം മങ്ങിയ ഒരു നക്ഷത്രമായി പൊലിഞ്ഞത്? നിഗൂഢതകളേറെയുണ്ട് ആ ജീവിതത്തിൽ...

ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച് അനാഥാലയങ്ങളിൽ ജീവിച്ച മർലിന്റെ വിധി മാറ്റിയെഴുതിയത് ഒരു പ്രശസ്ത ഫൊട്ടോഗ്രഫറാണ്.

 

ADVERTISEMENT

∙ അനാഥാലയത്തിൽനിന്ന് അഭ്രപാളിയിലേക്ക് 

സംവിധായകൻ ലോറൻസ് ഒലിവിയറുമൊത്ത് മർലിൻ മൺറോ. 1956ലെ ചിത്രം: AFP

1926 ജൂൺ 1ന് അമേരിക്കയിലെ ലൊസാഞ്ചലസിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച് അനാഥാലയങ്ങളിൽ ജീവിച്ച മർലിന്റെ വിധി മാറ്റിയെഴുതിയത് ഒരു പ്രശസ്ത ഫൊട്ടോഗ്രഫറാണ്. ആ അർധനഗ്ന ചിത്രം മർലിനു മുൻപിൽ വെള്ളിത്തിരയുടെ വാതിലുകളാണു തുറന്നത്. പക്ഷേ പ്രശസ്തിയിലേക്കായിരുന്നില്ല ആ എൻട്രി. ആദ്യം കൊച്ചു കൊച്ചു റോളുകൾ. സിനിമയിൽ പിടിച്ചു നിൽക്കാനായി ഒരുപാടു ‘വിട്ടുവീഴ്ചകൾ’ ചെയ്യേണ്ടി വന്നതായി മർലിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. ജന്റിൽമെൻ പ്രിഫേഴ്സ് ബ്ലോണ്ട്സ് (1953), ഹൗ ടു മാരി എ മില്യനർ (1953) ദേർ ഈസ് നോ ബിസിനസ് ലൈക് ഷോ ബിസിനസ് (1954)  എന്നീ ചിത്രങ്ങളിലൂടെയാണ് മർലിന്റെ വശ്യമായ സൗന്ദര്യം ലോകം കണ്ടത്.

മർലിൻ മൺറോയുടെ പോർട്രെയ്റ്റ്. ചിത്രം: TIMOTHY A. CLARY / AFP

 

എന്നാൽ, സിനിമയിൽ അവസരങ്ങൾ തേടിയെത്തിയ കാലത്ത്, ആരാധകർ ഭ്രാന്തമായ ആവേശത്തോടെ തന്റെ സിനിമകൾക്കായി കാത്തിരുന്ന കാലത്ത് അഭിനയം പഠിക്കാനായി മർലിൻ ഒരു വർഷത്തോളം മാറി നിന്നു. ഈ കാലത്താണ് അവർ ലഹരിക്ക് അടിമയായതെന്നു കരുതുന്നു. പക്ഷേ ആ ഇടവേളയൊന്നും മർലിന്റെ പ്രശസ്തിയെ ബാധിച്ചില്ല. കാറ്റിൽ പൊങ്ങിപ്പറക്കുന്ന ഗൗൺ ഒതുക്കി വശ്യമായ ചിരിയോടെ നിൽക്കുന്ന മർലിനെയാണ് പിന്നീട് ലോകം കാണുന്നത്. ‘ദ് സെവൻ ഇയർ ഇച്ച്’ എന്ന ആ സിനിമയിലെ ഗൗൺ സീനിലൂടെ മർലിൻ ആരാധകരെ മനസ്സിൽ കോർത്തിട്ടു. ഫോട്ടോഷൂട്ടുകളെപ്പോലും വെല്ലുന്ന മർലിന്റെ ഈ ചിത്രത്തിന് ഒരുപാട് അപര ചിത്രങ്ങളുമുണ്ടായി. ഇന്ത്യയിലെ പ്രാദേശികഭാഷകളിലടക്കം പല സിനിമകളിലും ഇതേ സീൻ കോപ്പിയടിച്ച് ചിത്രീകരിക്കുകയും ചെയ്‌തു. അടുത്തകാലത്ത്  ബ്രിട്ടിഷ് ഹാർട്ട് ഫൗണ്ടേഷൻ നടത്തിയ തിരഞ്ഞെടുപ്പിൽ സിനിമയിലെ ‘മോസ്‌റ്റ് ഐക്കണിക് കോസ്‌റ്റ്യൂം എവർ’ എന്ന ടൈറ്റിൽ ഈ വേഷം സ്വന്തമാക്കിയിരുന്നു. 

നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമമായി പിന്നീട്. മാഗസിനുകളിൽ തുടർച്ചയായി ഇന്റർവ്യൂകൾ നൽകി ഫീൽഡിൽ തന്നെയുണ്ടെന്ന ഫീൽ ഉണ്ടാക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചു. Photo Credit: Anton_Ivanov/Shutterstock.com
ADVERTISEMENT

 

∙ സിനിമയിലും മിസ്ഫിറ്റ്?

അറംപറ്റിയതു പോലെയായിരുന്നു മർലിന്റെ അവസാന സിനിമയുടെ പേര്– മിസ്ഫിറ്റ്സ്. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുമായും സഹോദരൻ റോബർട്ട് കെന്നഡിയുമായും പ്രണയത്തിലായ മർലി‍ൻ തന്റെ കരിയർതന്നെ ഇല്ലാതാക്കുകയായിരുന്നോ? തുടർന്നുണ്ടായ സംഭവങ്ങൾ അതിലേക്കാണു വിരൽ ചൂണ്ടുന്നത്. 1961 ഫെബ്രുവരി ഒന്നിനായിരുന്നു ‘മിസ്ഫിറ്റ്സ്’ റിലീസ്. അതാകട്ടെ ഫ്ലോപ്പാവുകയും ചെയ്തു. അതിനുശേഷം മർലിന്റെ ഒരു സിനിമ പോലും ഇറങ്ങിയില്ല. വിഷാദ രോഗവും അമിത മരുന്നുകളും ലഹരിയുടെ ഉപയോഗവുമെല്ലാം അവരെ അഭിനയത്തിൽനിന്നകറ്റി.    

‘ഹാപ്പി ബർത്ത് ഡേ ഡ്രസ്’ എന്നറിയപ്പെടുന്ന, മർലിൻ മൺറോയുടെ വസ്ത്രം. ജോൺ എഫ്. കെന്നഡിയുടെ പിറന്നാളാഘോഷത്തിന് ഈ വസ്ത്രം ധരിച്ചാണ് മർലിൻ എത്തിയത്. ചിത്രം: MANOOCHER DEGHATI / AFP

 

ADVERTISEMENT

‘സംതിങ് ഈസ് ഗോട്ട് ടു ഗിവ് ഫോർ ട്വന്റിത് സെഞ്ചുറി’ എന്ന സിനിമയുടെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിച്ചെങ്കിലു രണ്ടുമാസത്തിനകം അവരെ സിനിമയിൽനിന്നു പുറത്താക്കി. ഷൂട്ടിങ് സ്ഥലത്തെ പ്രശ്നങ്ങളുടെ പേരിൽ സിനിമയിൽനിന്ന് രേഖാമൂലം പുറത്താക്കപ്പെട്ട അപൂർവ നടിയെന്ന പേരും അങ്ങനെ മർലിൻ കേൾപ്പിച്ചു. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമമായി പിന്നീട്. മാഗസിനുകളിൽ തുടർച്ചയായി ഇന്റർവ്യൂകൾ നൽകി ഫീൽഡിൽ തന്നെയുണ്ടെന്ന ഫീൽ ഉണ്ടാക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചു. പുറത്താക്കിയ സിനിമയിലേക്കു തിരിച്ചെടുക്കാനായി പ്രൊഡക്‌ഷൻ കമ്പനിയുമായി ചർച്ച നടത്തി. ആ ചർച്ചയും ഏതാണ്ടു വിജയം കണ്ടു. പുതിയൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങിയ കാലമായിരുന്നു അത്. 

 

മർലിൻ മൺറോ മരിച്ച നിലയിൽ കണ്ടെത്തിയ മുറി. ചിത്രം: AFP

∙ ‘ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്’ 

മർലിനെ കൂടുതൽ ആരോപണങ്ങളിലേക്കു തള്ളിവിട്ട, അവരുടെ ജീവിതത്തിന്റെ വഴിതിരിച്ചുവിട്ട വരികളായിരുന്നു ഇത്. 1962 മേയ് 19. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ജന്മദിനാഘോഷം വൈറ്റ് ഹൗസിൽ നടക്കുന്നു. ന്യൂഡ് കളറിൽ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞെത്തിയ മർലിൻ ആ വലിയ സദസ്സിനു മുൻപിൽ കെന്നഡിയോടുള്ള മുഴുവൻ സ്നേഹവും ചേർത്തു വച്ചു പാടി– ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്. അമേരിക്കയുടെ പ്രസിഡന്റിന് നടിയുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കുന്നതായിരുന്നു മർലിന്റെ ശരീരഭാഷ. 

 

മദാം തുസാദ്‌സ് മ്യൂസിയത്തിനു മുന്നിലെ മർലിൻ മൺറോയുടെ മെഴുകുപ്രതിമ. ചിത്രം: JOE KLAMAR / AFP

ചടങ്ങിൽ കെന്നഡിയുടെ ഭാര്യ ജാക്വിലിന്റെ അസാന്നിധ്യം ഗോസിപ്പുകൾക്ക് വേഗം കൂട്ടി. പ്രസിഡന്റും നടിയും ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് വൈറ്റ് ഹൗസിനെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടെയാണ് ജോണിന്റെ സഹോദരൻ റോബർട്ട് കെന്നഡിയും മർലിന്റെ പ്രണയ ജീവിതത്തിലേക്കു കടന്നു വരുന്നത്. ജോൺ എഫ്. കെന്നഡിയിലേക്കു തിരിച്ചു വരാനുള്ള ഒരു വഴിയായിരുന്നു മർലിന് റോബർട്ടുമായുള്ള ബന്ധം എന്നു പറയുന്നവരുമുണ്ട്. പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം. 

‘ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്’ മർലിനെ കൂടുതൽ ആരോപണങ്ങളിലേക്കു തള്ളിവിട്ട, അവരുടെ ജീവിതത്തിന്റെ വഴിതിരിച്ചുവിട്ട വരികളായിരുന്നു ഇത്. Photo Credit: stockelements/Shutterstock.com

 

∙ മർലിന്റെ അവസാനദിവസം

1962 ഓഗസ്റ്റ് 4 വൈകുന്നേരം. ബ്രെന്റ്‍‌വുഡിലെ വീട്ടിൽ മർലിനൊപ്പം അന്നു നാലു പേർ കൂടിയുണ്ടായിരുന്നു. പ്രാസാധക പട്രീഷ്യ ന്യൂകോംബ്, ഫൊട്ടോഗ്രഫർ ലോറൻസ് ഷില്ലർ, സൈക്യാട്രിസ്റ്റ് റാൽഫ് ഗ്രീൻസൻ, വീട്ടുജോലിക്കാരി യൂനിസ് മറെ. ഡോക്ടറുടെ അഭ്യർഥനപ്രകാരം മറെ അന്നു രാത്രി മർലിനൊപ്പം തങ്ങി. സ്വന്തം മുറിയിൽ ഉറങ്ങാൻ കിടന്ന മർലിൻ വിളിച്ചിട്ടു പ്രതികരിക്കാതായതോടെ വെളുപ്പിനു മൂന്നു മണിയോടെ മറെ സൈക്യാട്രിസ്റ്റ് ഗ്രീൻസനെ വിളിച്ചുവരുത്തി. ജനാലച്ചില്ലു പൊട്ടിച്ച് അകത്തു കടന്ന അവർ കണ്ടതു മരിച്ചു കിടക്കുന്ന മർലിനെ ആണ്. 

മരിച്ച് 60 വർഷങ്ങൾ പിന്നിടുമ്പോഴും മർലിന്റെ കരസ്പർശമേറ്റ ഓരോ വസ്തുവും സ്വന്തമാക്കാൻ ആഗ്രഹിക്കുകയാണ് ആരാധകർ. Photo Credit: Vladi333/Shutterstock.com

 

ഒരു കയ്യിൽ ഫോൺ റിസീവറും മറു കയ്യിൽ ഗുളികയുടെ കുപ്പിയും പിടിച്ച നിലയിലായിരുന്നു മൃതദേഹം എന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടുണ്ട്. ഓവർഡോസ് മരുന്നു കഴിച്ചാണ് മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 8ന് വെസ്റ്റ്‌വുഡ് വില്ലേജ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ആ ലോകസുന്ദരിയുടെ ശരീരം അന്ത്യവിശ്രമം കൊണ്ടു. മരണത്തിന് ഒരാഴ്ച മുൻപ് ലൈഫ് മാഗസിനു വേണ്ടി നൽകിയ അഭിമുഖത്തിൽ മെർലിൻ പറഞ്ഞു – ‘പ്രശസ്തി ക്ഷണികമാണ്. അതെനിക്ക് ആവോളമുണ്ടുതാനും. അതൊന്നുമല്ല ജീവിതമെന്ന് എനിക്കറിയാം’. 

 

ജോ ഡിമാഗിയോയ്ക്കൊപ്പം മർലിൻ മൺറോ. 1954 ലെ ചിത്രം: TIMOTHY A. CLARY / AFP

∙ കെന്ന‍‍‍ഡിമാർക്കു പങ്കുണ്ടോ?

അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കു വഴിതുറന്നായിരുന്നു മർലിന്റെ അപ്രതീക്ഷിത മരണം. ഓവർഡോസ് മരുന്നു കഴിച്ചാണു മരണമെങ്കിലും മരണത്തിനു പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സഹോദരൻ റോബർട്ട് കെന്നഡി എന്നിവരുടെ പങ്ക് സംശയിക്കുന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു. മർലിന്റെ മരണത്തിലെ ഗൂഢാലോചനയുടെ തെളിവുകൾ നിരത്തി ഒട്ടേറെ പുസ്തകങ്ങളാണ് ഇറങ്ങിയത്. അവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു. 

മർലിൻ മൺറോ (ഇടത്), ‘ബ്ലോണ്ട്’ എന്ന സിനിമയിലെ രംഗം (വലത്). ചിത്രം: AFP/Netflix

 

ബ്രിട്ടിഷ് മാധ്യമപ്രവർത്തകൻ ആന്തണി സമ്മേഴ്സിന്റെ ‘ദ് സീക്രട്ട് ലിവ്സ് ഓഫ് മർലിൻ മൺറോ (1985)’ എന്ന പുസ്തകമായിരുന്നു ഏറ്റവും വിശ്വസനീയമായത്. ശാരീരികമായും മാനസികമായും വിഷമങ്ങൾ നേരിട്ടിരുന്ന മർലിൻ ധാരാളം മരുന്നുകൾ  കഴിച്ചിരുന്നു. മർലിന്റെ മരുന്നിനോടുള്ള അഡിക്‌ഷൻ മനസ്സിലാക്കിയ റോബർട്ട് കെന്നഡിയും മർലിന്റെ ഡോക്ടറും ചേർന്ന് ഓവർഡോസ് മരുന്നു കഴിക്കാൻ മർലിനെ പ്രേരിപ്പിച്ചിരുന്നു. മാനസികനില കൈവിട്ട ഒരു നിമിഷം മർലിൻ അമിതമായി മരുന്നു കഴിച്ചു മരണത്തിനു കീഴടങ്ങി എന്നാണു സമ്മേഴ്സിന്റെ വാദം. ബിബിസി തയാറാക്കിയ ‘മർലിൻ: സേ ഗുഡ്ബൈ ടു ദ് പ്രസിഡന്റ് (1985)’ എന്ന ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്യാതിരുന്നത് കെന്നഡിമാരുടെ സ്വാധീനത്താലാണെന്നും സമ്മേഴ്സ് വെളിപ്പെടുത്തുന്നു. 

കലിഫോർണിയയിലെ പ്രശസ്തമായ ‘ഫോറെവർ മർലിൻ’ പ്രതിമ. ‘ദ് സെവൻ ഇയർ ഇച്ച്’ എന്ന സിനിമയിലെ പ്രശസ്തമായ സബ്‌വേ സീൻ ആസ്പദമാക്കിയാണു പ്രതിമ. ചിത്രം: Frederic J. BROWN / AFP

 

കെന്നഡിമാരുമായുള്ള അതിരുകടന്ന അടുപ്പവും അവരുടെ പല രഹസ്യങ്ങളും മൺറോയ്ക്ക് അറിയാം എന്നതും അവരെ ആശങ്കയിലാക്കിയിരുന്നു. കെന്നഡിമാർ തന്നെ ഒഴിവാക്കുന്നതായി തോന്നിയപ്പോൾ ഈ രഹസ്യങ്ങളൊക്കെ പത്രസമ്മേളനം നടത്തി പുറത്ത് അറിയിക്കുമെന്നു മർലിൻ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. രാഷ്ട്രീയ സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ കെന്നഡി സഹോദരന്മാർക്ക് മർലിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നായിരുന്നു ആരോപണം. കെന്ന‍ഡി സഹോദരൻമാരെ ഒതുക്കാൻ ചാരസംഘടനകൾ ചേർന്ന് ആസൂത്രണം ചെയ്തതാണു മർലിന്റെ മരണം എന്നൊരു വാദവുമുണ്ട്. കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഫലമാണ് മർലിന്റെ മരണം എന്നാണ് ഫ്രാങ്ക് എ. കാപെലിന്റെ ‘ദ് സ്ട്രേഞ്ച് ഡെത്ത് ഓഫ് മെർലിൻ മൺറോ’ എന്ന പുസ്തകത്തിൽ ആരോപിക്കുന്നത്. 

സിനിമയിൽ പിടിച്ചു നിൽക്കാനായി ഒരുപാടു ‘വിട്ടുവീഴ്ചകൾ’ ചെയ്യേണ്ടി വന്നതായി മർലിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. Photo Credit: spatuletail/Shutterstock.com

 

∙ മരിക്കാത്ത ഓർമകൾ 

മരിച്ച് 60 വർഷങ്ങൾ പിന്നിടുമ്പോഴും മർലിന്റെ കരസ്പർശമേറ്റ ഓരോ വസ്തുവും സ്വന്തമാക്കാൻ ആഗ്രഹിക്കുകയാണ് ആരാധകർ. അവർ ജീവിച്ചുമരിച്ച ബ്രെൻഡ്‌വുഡിലെ വീടും ശവകുടീരമായ വെസ്‌റ്റ് വുഡ് വില്ലേജ് മെമ്മോറിയൽ പാർക്കും സന്ദർശനകേന്ദ്രങ്ങളായി. മർലിൻ അർധ നഗ്നയായി പോസ് ചെയ്‌ത ആദ്യത്തെ പ്ലേബോയ് മാഗസിന്റെ ഇന്റർനെറ്റ് പതിപ്പുകൾ മുതൽ മർലിൻ സിനിമകളുടെ ഡിവിഡികൾ വരെ ഇന്നും ഉയർന്ന വിലയ്‌ക്ക് വിറ്റുപോകുന്നു. 

 

മർലിന്റെ ശവകുടീരത്തിനു സമീപമുള്ള കല്ലറകൾക്കു വരെ പൊന്നുംവിലയായി. സ്വന്തം ഭർത്താവിന്റെ കല്ലറ ഇബേ വെബ്‌സൈറ്റിൽ വിൽപനയ്‌ക്കു വച്ച  സ്‌ത്രീ നേടിയത് 43 ലക്ഷം യുഎസ് ഡോളറാണ്. മർലിൻ ഉപയോഗിച്ചിരുന്ന പിയാനോ 1999ൽ ഗായിക മരിയ ക്യാരേ ലേലത്തിൽ വാങ്ങിയത് ആറര ലക്ഷം ഡോളറിനും. കെന്നഡിയുടെ പിറന്നാൾ പാർട്ടിക്ക് മർലിൻ ധരിച്ച ഗൗൺ,  സിനിമയിൽ കാറ്റിൽ പൊങ്ങിപ്പറക്കുന്ന ഐവറി ഗൗൺ, ജോ ഡിമാഗിയോ സമ്മാനിച്ച വജ്രം തുടങ്ങി മർലിന്റെ ജീവിതത്തിൽ നിന്നുള്ളതെല്ലാം ലേലത്തിൽ വിറ്റത് റെക്കോർഡ് വിലയ്‌ക്കാണ്.  

 

∙ പറന്നുയർന്ന ഗൗണും തകർന്ന ബന്ധങ്ങളും!

ഫാക്ടറിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ജെയിംസ് ഡൊഗേർട്ടി, അമേരിക്കൻ ബേസ് ബോൾ കളിക്കാരൻ ജോ ഡിമാഗിയോ, തിരക്കഥാകൃത്ത് ആർതർ മില്ലർ എന്നിങ്ങനെ മൂന്നു പേരെ വിവാഹം ചെയ്തെങ്കിലും ഒരു ബന്ധവും ഒരു വർഷത്തിനപ്പുറം നീണ്ടില്ല.  മർലിന്റെ അവസാന ചിത്രം മിസ്ഫിറ്റ്സിന് തിരക്കഥ എഴുതിയത് ആർതർ മില്ലറായിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ആ ബന്ധവും അവസാനിച്ചു. 

 

ബേസ്ബോൾ താരമായ ജോ‍ ഡിമാഗിയോയുമായി മെർലിൻ വിവാഹി‍തയായത് 1954 ൽ ആണ്. അതിനു മുൻപു തന്നെ താൻ നഗ്നയായി മോഡലിങ് ചെയ്തിട്ടുണ്ടെന്ന മെർലിന്റെ തുറന്നു പറച്ചില്‍ വിവാദമാകുകയും ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. മെർലിൻ സെക്സ് സിംബൽ വേഷങ്ങൾ ചെയ്യുന്നതിനോട് ജോ ഡിമാഗിയോയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. 1953 ൽ പ്ലേ ബോയ് മാഗസിന്റെ ആദ്യ ലക്കത്തിൽ മൺറോയുടെ സെക്സി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉണ്ടായിരുന്നു. പ്രശസ്തമായ പ്ലേബോയ് സെന്റർഫോൾഡ് പേജിലെ ആദ്യ ചിത്രം മർലിന്റേതായിരുന്നു.

 

അതിനിടയിലാണ് 1955 ൽ വിഖ്യാതമായ ‘ദ് സെവൻ ഇയർ ഇച്ച്’ എന്ന സിനിമ പുറത്തു വന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ പബ്ലിസിറ്റിക്കു വേണ്ടി, സിനിമയിൽ സബ്‍വേയിൽ വച്ച് കാറ്റത്ത് തന്റെ ഗൗൺ ഉയരുന്ന സീൻ ഫൊട്ടോഗ്രാഫർമാർക്കു വേണ്ടി മെർലിൻ പുനരവതരിപ്പിച്ചു. ആ ചിത്രം ലോകമെമ്പാടും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മർലിൻ ലോകം അറിയുന്ന നടിയായി. ആ സിനിമയും സൂപ്പർഹിറ്റായി. പക്ഷേ, അതിനു മുൻപേ ജോ ഡിമാഗിയോയുമായുള്ള ദാമ്പത്യം മെർലിന് അവസാനിപ്പിക്കേണ്ടി വന്നു.

 

∙ ആ ഡിഎൻഎ തെളിയിച്ചു, അച്ഛനാരാണെന്ന്!

ജീവിച്ചിരുന്ന കാലത്ത് മെർലിന്റെ അച്ഛൻ ആരാണെന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ ‘മർലിൻ, ഹെർ ഫൈനൽ സീക്രട്ട്’ എന്ന ഡോക്യുമെന്ററി തയാറാക്കിയ ഫ്രാങ്കോ പോംസ് നടത്തിയ ഗവേഷണത്തിലൂടെ മെർലിന്റെ പിതാവിനെ ഡിഎൻഎ പരിശോധനയ‍ിലൂടെ തിരിച്ചറിഞ്ഞു. മർലിന്റെ അമ്മ ഗ്ലാഡിസുമായി സൗഹൃദത്തിലായിരുന്ന സഹപ്രവർത്തകൻ ചാൾസ് സ്റ്റാൻലി ഗിഫോർഡ് ആണ് മർലിന്റെ പിതാവെന്നാണ് കണ്ടെത്തൽ. മർലിന്റെ മുടി നാരും ഗിഫോർഡിന്റെ പേരക്കുട്ടിയുടെ ഉമിനീരും ഉപയോഗിച്ചു നടത്തിയ പരിശോധനയാണ് ഫലം കണ്ടത്. അമ്മ പലപ്പോഴും മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നതിനാൽ നോർമ എന്ന മെർലിൻ മൺറോയുടെ ജീവിതം കൂടുതൽ കാലവും അനാഥാലയത്തിലും ദത്തെടുത്തവരോടൊപ്പവുമായിരുന്നു. കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ അത്തരത്തിൽ ചില വീടുകളിൽ നിന്ന് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് മർലിൻ പിൽക്കാലത്ത് തുറന്നു പറഞ്ഞിരുന്നു. മർലിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്നു ‘ബ്ലോണ്ട്’ എന്ന ചിത്രം 2022 സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ്.

 

∙ പ്രണയകുടീരം 

മർലിൻ മൺറോയുടെ പ്രതിമകൾക്കു പോലുമുണ്ട് പറയാൻ കഥകളേറെ. പറന്നു പൊങ്ങുന്ന ഗൗൺ ഒതുക്കിപ്പിടിക്കുന്ന വശ്യമനോഹര ചിത്രമാണു പ്രതിമകളായി രൂപംകൊണ്ടതും. മനുഷ്യന് ഉപകാരമുള്ള ഒരേയൊരു പ്രതിമ എന്ന പേരിൽ ട്രോളുകൾ പോലുമുണ്ട്. മഴ പെയ്യുമ്പോൾ ആ പ്രതിമയ്ക്കു കീഴെ അങ്ങനെ ഒതുങ്ങിക്കൂടി നിൽക്കാം. പ്രണയിനികളുടെ ഏറ്റവുമധികം സെൽഫികൾ പിറന്നിരിക്കുക ഒരുപക്ഷേ ഈ പ്രതിമകൾക്കു മുൻപിലായിരിക്കും. 

 

English Summary: The Glamorous and Tragic Life of Marilyn Monroe Remembering After 60 Years of her Mysterious Death