‘ഗേ ആണെന്ന വെളിപ്പെടുത്തലിൽ അവർ ‘ലെഫ്റ്റ്’ ആയി; മറ്റുള്ളവർ എന്തു കരുതുമെന്ന ചിന്തയല്ല വേണ്ടത്’
അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ
അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ
അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ
അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ ശരീരത്തിൽ പെണ്ണിന്റെ അടയാളങ്ങൾ കണ്ടാൽ പെണ്ണാളൻ... കൂടാതെ ചന്തപ്പെണ്ണ്, ഒൻപത്, ചാന്തുപൊട്ട് എന്നൊക്കെയായി വിശേഷണം. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ മറ്റുള്ളവർക്ക് സ്വാതന്ത്ര്യം എത്രത്തോളമുണ്ട്? എൽജിബിടിക്യുഎഐ പ്ലസ് വ്യക്തികൾ സുരക്ഷിതരാണോ? ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ ഓറിയന്റേഷൻ തുറന്നു പറയാനുള്ള ധൈര്യമുണ്ടോ? ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ മനോരമ ഓൺലൈൻ ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ പ്രതികരിക്കുന്നു. തെറ്റിനെ ശക്തമായി എതിർത്തും തന്റേതായ വഴികളിലൂടെ നടന്നും വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലും തൊഴിലിടത്തും സ്വാതന്ത്ര്യം നേടിയെടുത്ത അനുഭവം വരെ പങ്കുവയ്ക്കുന്നു അവർ...
∙ നടന്നു കയറണം സ്വാതന്ത്ര്യത്തിലേക്ക്: രഞ്ജു രഞ്ജുമാർ, മേക്കപ്പ് ആർട്ടിസ്റ്റ്
ഞാൻ എന്റെ സ്വത്വം തിരിച്ചറിയുമ്പോൾ കൊച്ചിക്കന്ന് ഇത്രയും ഗ്ലാമർ ഇല്ലായിരുന്നു. കൊച്ചി ഈ രീതിയിലേക്കു വരുന്നതേയുള്ളൂ. അന്ന് ട്രാൻസ് ഐഡന്റിറ്റിയുള്ളവർക്ക് ഈ സമൂഹത്തിൽ ജീവിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഒരിക്കൽ ഞാൻ റോഡിൽക്കൂടി നടക്കുമ്പോൾ ശരീരത്തിന്റെ കുണുക്കം കലർന്ന ഭാഷ കണ്ട് വാഹനത്തിൽ പോകുന്നവർ തട്ടിയിട്ടിട്ടു പോയിട്ടുണ്ട്. മറ്റു ചിലർ ആണാണോ പെണ്ണാണോ എന്നു ചോദിച്ച് തലയ്ക്കിട്ടടിക്കുമായിരുന്നു. ബസിൽ ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ ഉറക്കെ കളിയാക്കുന്നതും അതുകേട്ട് മറ്റു യാത്രക്കാർ പരിഹസിക്കുന്നതും കളിയാക്കി ചിരിക്കുന്നതും അടക്കിപ്പറയുന്നതും അന്ന് നിത്യ സംഭവമായിരുന്നു. ഇതൊക്കെ അതിജീവിച്ചാണ് ഞാൻ ഒരു ട്രാൻസ് സ്ത്രീ ആയി മാറിയത്. അന്നെനിക്ക് വഴികാണിക്കാൻ മുൻഗാമികൾ ആരും ഉണ്ടായിരുന്നില്ല. എന്റെ ഇന്നത്തെ സ്വാതന്ത്ര്യം, അന്തസ്സ്, അഭിമാനം എല്ലാം ഞാൻ സ്വയം നേടിയെടുത്തതാണ്. ഒരാളെയെങ്കിലും എന്റെ സ്വാതന്ത്ര്യത്തിലൂടെ നടത്താൻ കഴിഞ്ഞെങ്കിൽ അതെന്റെ വിജയമാണ്. തെറ്റിനെ ശക്തമായി എതിർത്തും എന്റേതായ വഴികളിലൂടെ നടന്നുമാണ് വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലും തൊഴിലിടത്തും ഈ സ്വാതന്ത്ര്യം ഞാൻ നേടിയെടുത്തത്.
മേക്കപ് ആർട്ടിസ്റ്റ് മേഖലയിലേക്കു ഞാൻ വന്നപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും എനിക്ക് ആരുമുണ്ടായിരുന്നില്ല. എനിക്ക് വെള്ളം കൈകൊണ്ട് എടുത്തു തരാൻ ആളുകൾക്ക് മടിയായിരുന്നു. ഞാൻ ചോദിക്കുമ്പോൾ ‘അവിടിരുപ്പുണ്ട്, വേണമെങ്കിൽ എടുത്തു കുടിക്കൂ’ എന്നായിരുന്നു മറുപടി. ‘നിന്റെ ജോലി ഇതാണെങ്കിൽ നീ വെള്ളമെടുത്തു തരണം, കുടിക്കണോ വേണ്ടയോ എന്നു ഞാൻ തീരുമാനിച്ചുകൊള്ളാം’ എന്നു ഞാൻ ആ പ്രൊഡക്‌ഷൻ ബോയ്സിനോടു ശക്തമായി പറയുമായിരുന്നു. ഞാൻ അവനെക്കൊണ്ടു വെള്ളം എടുപ്പിക്കുമായിരുന്നു.
ലൊക്കേഷനിൽ എന്നെ കളിയാക്കി അടക്കം പറഞ്ഞു ചിരിച്ചവനോട് ‘നിന്റെ ശമ്പളം എത്രയാണ്’ എന്നു ഞാൻ പോയി ചോദിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 9 വരെ നിന്നാൽ 450 രൂപയായിരുന്നു അവന് സാലറി. എന്നാൽ അതേ സമയം ഏതാനും മണിക്കൂറിലേക്ക് ജോലി ചെയ്താൽ അന്ന് 1500 രൂപയായിരുന്നു എന്റെ പ്രതിഫലം. ‘ഇതാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസം’ എന്നവനോടു പറയേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പറഞ്ഞും പ്രതികരിച്ചും പൊരുതി നേടിയതാണ് ഞാൻ എന്റെ സ്വാതന്ത്ര്യം. എന്റെ പ്രവർത്തന മണ്ഡലങ്ങളിലും ഞാൻ ചെല്ലുന്നയിടങ്ങളിലും ട്രാൻസ്ജെൻഡർ ലേഡി എന്ന് ആരും ഇന്ന് അഭിസംബോധന ചെയ്യുന്നില്ല. ഞാൻ പൂർണമായും സ്ത്രീയായാണ് ജീവിക്കുന്നത്. എന്നും അങ്ങനെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് ഞാൻ ജീവിക്കും. അത് എന്റെ ഇഷ്ടമാണ്. എന്റെ വസ്ത്ര സ്വാതന്ത്ര്യം മറ്റൊരാൾക്ക് ഇറിറ്റേഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ അയാൾ കണ്ണു പൂട്ടട്ടെ. 1947ൽ സ്വാതന്ത്ര്യം ലഭിച്ചത് സ്ത്രീക്കോ പുരുഷനോ ട്രാൻസ്ജെൻഡേഴ്സിനോ അല്ല. മറിച്ച് ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങൾക്കാണ്. അതു തിരിച്ചറിഞ്ഞ് സ്വന്തം സ്വാതന്ത്ര്യം നേടിയെടുക്കാനും അതിൽ ജീവിക്കാനും ഓരോരുത്തർക്കും കഴിയണം. നമ്മുടേതായ സ്വാതന്ത്ര്യം കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളത്തിലെ സ്ത്രീകൾ ഒരു ചട്ടക്കൂടിനുള്ളിലാണ് കഴിയുന്നത്. സദാചാരത്തിന്റെ ചട്ടക്കൂടുകൾ പലപ്പോഴും സ്വയം നിർമിക്കുന്നവയാണ്. പുരോഗമനം വന്നെങ്കിലും പല സ്ത്രീകളും ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി ‘കുലസ്ത്രീകളായി’ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ എന്തു കരുതും എന്ന ചിന്തയിൽ തളച്ചിടാത്ത സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയണം. സ്വാതന്ത്ര്യത്തിന് ആരും വിലങ്ങിടുന്നില്ല. എന്നാൽ സ്വയം കടിഞ്ഞാൺ ഇടുകയാണ് പലരും. ആർക്കുവേണ്ടി സ്വാതന്ത്ര്യം ത്യജിച്ചു, ആർക്കുവേണ്ടി സ്വയം തളച്ചിട്ടു എന്നു ചിന്തിക്കണം. നമ്പർ വൺ എന്നു പറയുന്ന കേരളത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ ഒന്നും അസാധ്യമല്ല.
∙ ലൈംഗിക വൈവിധ്യങ്ങളെ അംഗീകരിക്കണം: അശ്വിൻ വിജയ്, മജീഷ്യൻ
എനിക്കു പുരുഷന്മാരോടാണ് ആകർഷണം എന്ന് 8ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ആൺകുട്ടികളുടെ കൂടെ ഇരിക്കാനും അവരോടു മിണ്ടാനും പറയാനുമൊക്കെ ദിവസംതോറും ആഗ്രഹം കൂടി വന്നു. എന്നാൽ അതൊരു രോഗമാണെന്നാണ് അന്നു ഞാൻ കരുതിയത്. പിന്നീട് കോടിക്കണക്കിനു മനുഷ്യരുടെ മുന്നിൽ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്താൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. റിയാലിറ്റി ഷോയിൽ വച്ച് അപർണ മൾബറിയോടും ജാസ്മിൻ മൂസയോടുമാണ് ഞാനൊരു ഗേ ആണെന്നു വെളിപ്പെടുത്തിയത്.
‘അശ്വിൻ, പുറത്ത് എന്താണ് നടക്കുന്നതെന്നു നമുക്ക് അറിയില്ല. ഒരുപക്ഷേ എതിർപ്പു വരാൻ സാധ്യതയുണ്ട്’ എന്ന് അപ്പോൾ തന്നെ അപർണ പറഞ്ഞിരുന്നു. പക്ഷേ ലെസ്ബിയൻ കമ്യൂണിറ്റിയിൽ നിന്നുള്ള അവർ അത് തുറന്നു പറഞ്ഞു മത്സരിക്കാൻ വന്നപ്പോൾ ഞാൻ എന്തിനു മറച്ചു വയ്ക്കണം എന്ന തോന്നലിലാണ് അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഞാൻ കരുതിയ അത്ര എളുപ്പമായിരുന്നില്ല അതെന്നു പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. വലിയൊരു ഭാഗം ആളുകളും ഗേ ആണെന്ന് അറിഞ്ഞതോടെ എന്നെ വെറുത്തു. ഞാൻ നൽകിയ ഇന്റർവ്യൂകളുടെ അടിയിൽ രൂക്ഷമായ കമന്റ്സ് വന്നു തുടങ്ങി. എന്റെ പുരുഷ സുഹൃത്തുക്കൾ അകന്നു മാറി. എന്നെ കാണുമ്പോൾ വന്നു സെൽഫി എടുക്കുന്നവർ ഞാൻ മാറിക്കഴിയുമ്പോൾ ‘അവൻ മറ്റേതാണ്’ എന്നു പറയാൻ തുടങ്ങി.
മുൻപ് ഞാനൊരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഞാൻ റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തൽ നടത്തിയ അന്ന് അവരെല്ലാം ഗ്രൂപ്പിൽ നിന്ന് ‘ലെഫ്റ്റ്’ ആയി. മനുഷ്യനു ജീവിക്കാൻ വ്യക്തിസ്വാതന്ത്ര്യം വേണം. നിനക്കൊരു പെൺകുട്ടിയെ വിവാഹം കഴിച്ചുകൂടെ എന്നു പലരും ചോദിക്കാറുണ്ട്. എന്നാൽ നിങ്ങൾക്കൊരു പുരുഷനെ വിവാഹം ചെയ്തുകൂടെ എന്നു ഞാൻ തിരിച്ചു ചോദിക്കും. കാരണം അപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നുവോ അതേ പോലെയാണ് എനിക്കും തോന്നുന്നത്. സ്കൂൾ പാഠപുസ്തകത്തിൽ സെക്സ് എജ്യുക്കേഷൻ ഉൾപ്പെടുത്തണം. സെക്സ് എജ്യുക്കേഷൻ എന്നാൽ പോൺ വിഡിയോ കാണുന്നതല്ല എന്നു മനസ്സിലാക്കാനെങ്കിലും അത് സഹായിക്കും. എന്റെ വ്യക്തിജീവിതത്തിൽ അഭിപ്രായം പറയാൻ ഞാൻ ആരെയും അനുവദിക്കാറില്ല. ‘ഞാനായിട്ടു ജീവിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തരൂ’ എന്നതാണ് സമൂഹത്തിനോടുള്ള അഭ്യർഥന..
∙ വ്യക്തിസ്വാതന്ത്ര്യം വേണം: ശീതൾ ശ്യാം, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്
സ്വത്വം വെളിപ്പെടുത്തി ഒരു വ്യക്തിക്ക് അവരായി ജീവിക്കാൻ കഴിയുന്നിടത്താണ് സ്വാതന്ത്ര്യം നിലനിൽക്കുന്നത്. ക്യുവർ കമ്യൂണിറ്റിയുടെ ഇടയിൽ ഇനിയും അതിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സ്ത്രീകൾക്കു പോലും പൂർണ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ കഴിയാത്തയിടത്ത് ട്രാൻസ് സ്ത്രീകളുടെയും മറ്റു ക്യുവർ വൃക്തികളുടെയും അവസ്ഥ ഊഹിക്കാമല്ലോ. 2018ൽ ക്യുവർ കമ്മ്യൂണിറ്റിയും ഹോമോ സെക്‌ഷ്വാലിറ്റിയും ചർച്ച ചെയ്ത സുപ്രീംകോടതി ബെഞ്ചിൽ ഇന്ദു മൽഹോത്ര പറഞ്ഞത്, ഇത്രയും കാലം സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഈ സമൂഹത്തിന് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ്. അതിനാൽ ഇന്ത്യൻ സമൂഹം അവരോടു മാപ്പു പറയണമെന്നും അവർ കൂട്ടിച്ചേർത്തു.
നെൽസ ജഡ്ജ്മെന്റിലെ വിധി പ്രകാരം 2014ലാണ് ട്രാൻസ് കമ്മൂണിറ്റിയെ അംഗീകരിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കാത്തവർ ജെൻഡർ ന്യൂട്രലായ വ്യക്തികളുടെ ഐഡന്റിറ്റിയെ എങ്ങനെ കാണും? ക്യുവർ ഹോമോ സെക്‌ഷ്വൽ വ്യക്തികളെ ന്യൂനപക്ഷമായാണ് കാണുന്നത്. എന്നാൽ ഇവിടുത്തെ ഭൂരിഭാഗം ആളുകളും ബൈസെക്‌ഷ്വാലിറ്റി (പുരുഷനോടും സ്ത്രീയോടും ലൈംഗിക താൽപര്യം തോന്നുന്നവർ) പ്രാക്ടീസ് ചെയ്യുന്നവരാണ്. അവരെങ്ങനെയാണ് മൈനോറിറ്റി ആകുന്നത്?
‘പേടിയോടുകൂടി പുറത്തിറങ്ങേണ്ടി വരിക, തൊഴിൽ ഇല്ലാതെ വരിക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തള്ളിപ്പറയുന്നു, പൊതു സമൂഹം ഔദാര്യത്തോടെ പെരുമാറുന്നു... ഇതൊക്കെ ഒരു മനുഷ്യന് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നിഷേധിക്കുകയാണ്. സമൂഹം ഭ്രഷ്ട് കൽപ്പിച്ചിരുന്ന അവസ്ഥയിൽ നിന്നു ട്രാൻസ് വ്യക്തികൾ ഇപ്പോഴാണ് അൽപമെങ്കിലും പുറത്തേക്കു വന്നത്. ഇനിയും ഞങ്ങൾക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ഇന്നും നമ്മുടെ സമൂഹത്തിൽ ആണും പെണ്ണും തമ്മിലുള്ളതാണ് വിവാഹം. മറ്റൊന്നിനെ അംഗീകരിച്ചിട്ടില്ല. വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം, കുട്ടികളെ ദത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇതെല്ലാം നിഷേധിക്കപ്പെടുകയാണ്. കുടുംബം എന്ന സാമൂഹ്യ അവസ്ഥയിലേക്ക് അവർക്ക് വരാൻ കഴിയുന്നില്ല.
∙ തുല്യ നീതിയിലൂടെ സ്വാതന്ത്ര്യം : എസ്. മൃദുലാദേവി, ദലിത് ആക്ടിവിസ്റ്റ്, കവയിത്രി
സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക്, ദലിതർക്ക്, ക്യുവർ സമൂഹത്തിന് സ്വാതന്ത്ര്യം അതിന്റെ വിശാല അർഥത്തിൽ ലഭിച്ചിട്ടില്ല. ദലിത്, ആദിവാസി സ്ത്രീകൾ രണ്ടു തരത്തിലുള്ള വിവേചനമാണ് നേരിടുന്നത്. ഒന്ന് അവർ സ്ത്രീകളാണ്, മറ്റൊന്ന് അവർ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്.
പണത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ പവർ പൊളിറ്റിക്സാണ് ഇവിടെ നടക്കുന്നത്. ദലിത് വിഭാഗത്തിൽ നിന്നുള്ളവർക്ക് ഭരണപരമായ തീരുമാനമെടുക്കുന്നിടത്തേക്കു പ്രവേശനം പോലും ലഭിച്ചിട്ടില്ല. ഒരർഥത്തിൽ ഇന്ത്യയിലെ ജനങ്ങൾ ജാതിശ്രേണിയിൽ തരം തിരിച്ചുള്ള അസമത്വത്തിൽ തന്നെയാണ് ഇപ്പോഴും കഴിയുന്നത്. ഭരണരംഗത്തേക്കും സാംസ്കാരിക രംഗങ്ങളിലേക്കും ദലിത് സ്ത്രീകളും ക്യുവർ സമൂഹത്തിലെ ആളുകളും കൂടുതലായി കടന്നു വരണം. തുല്യനീതിയാണ് ഉറപ്പു വരുത്തേണ്ടത്.
സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വരരുതെന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നാണ് കുലീനതയും പാതിവ്രത്യവും അടക്കവും ഒതുക്കവുമെല്ലാം സ്ത്രീ വിശേഷണങ്ങളായി മാറുന്നത്. പുരുഷന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാനായാണ് ഈ സാമൂഹിക ചിന്താഗതി നിർമിച്ചിരിക്കുന്നത്. രാത്രി സ്ത്രീകൾ പുറത്തിറങ്ങരുത്, ശബ്ദമുണ്ടാക്കി നടക്കരുത്, പൊട്ടിച്ചിരിക്കരുത് തുടങ്ങിയ അരുതായ്മകളാണ് അവളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. അതിനെ പെട്ടിച്ചെറിയാൻ കഴിയുമ്പോഴാണ് സ്ത്രീക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.
English Summary: ''All We Want is Equality'': What LGBTQ People Tells about Freedom