2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയും നടിയുമായി ദേവിക നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രം പങ്കുവച്ച് സംഗീത സംവിധായകന്‍ വിജയ് മാധവ്. 2012ൽ ഒരു ആൽബത്തിന്റെ റെക്കോർഡിങ് സമയത്തായിരുന്നു അത്. അന്ന് ഫോട്ടോ എടുക്കുമ്പോൾ ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് കുറിച്ചു.

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും തിളങ്ങി. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമായി. മുൻപ് പരിചയമുണ്ടായിരുന്നെങ്കിലും പ്രണയവിവാഹമല്ല എന്നു ഇരുവരും വെളിപ്പെടുത്തിയിരുന്നു.  

ADVERTISEMENT

വിജയ്‌യുടെ കുറിപ്പ് വായിക്കാം:

‘‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012ൽ ഒരു വാലന്റൈൻസ് ഡേ സ്പെഷൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ ചിത്രം എടുത്തപ്പോൾ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്നും ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം എപ്പോഴും പ്രവചനാതീതമാണ്.’’