‘ഈ നിമിഷം നിശ്ചലമായിരുന്നെങ്കിൽ’; പ്രിയതമന് ജന്മദിനാശംസയുമായി ഷഫ്ന
എനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പുരുഷനായതിന് നന്ദി. ഇതുപോലെ പ്രണയവും സ്നേഹവും കരുതലുമെല്ലാമായി നമ്മുടെ ജീവിതം അവസാനം വരെ ഇങ്ങനെ ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു....

നടനും ഭർത്താവുമായ സജിന് ജന്മദിനാശംസയുമായി നടി ഷഫ്ന നിസാം. ലോകത്തിലെ എല്ലാ സന്തോഷവും സജിനു ലഭിക്കട്ടേയെന്നും അതിനു വേണ്ടി സാധിക്കുന്നതെല്ലാം താൻ ചെയ്യുമെന്നും ഷഫ്ന കുറിച്ചു. സജിനൊപ്പമുള്ള ഒരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
‘‘ഈ നിമിഷം നിശ്ചലമാക്കാനും ഇങ്ങനെ എന്നും നിന്നോടൊപ്പം ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ജീവിതം മുന്നോട്ടു ചലിക്കണമല്ലോ. അതിനാല്‍ നമുക്ക് ഇങ്ങനെ മുന്നേറാം. നിനക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷവും ഞാൻ ആശംസിക്കുന്നു. നീ സന്തുഷ്ടനാക്കാൻ വേണ്ടതെല്ലാം ഞാന്‍ ചെയ്യും. ലൗവ് യു ഇക്ക. ഹാപ്പി ബെർത്ഡേ.’’– ഷഫ്ന കുറിച്ചു.
സജിനൊപ്പമുള്ള ചിത്രത്തിനൊപ്പം മറ്റൊരു കുറിപ്പും ഷഫ്ന പങ്കുവച്ചിരുന്നു.
‘‘എന്റെ ജീവിതം മാറ്റിമറിച്ചവന് ജന്മദിനാശംസകൾ. ഞാൻ ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും സ്നേഹിക്കാനും നീയാണ് കാരണം. എനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പുരുഷനായതിന് നന്ദി. ഇതുപോലെ പ്രണയവും സ്നേഹവും കരുതലുമെല്ലാമായി നമ്മുടെ ജീവിതം അവസാനം വരെ ഇങ്ങനെ ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും പറയുന്നതു പോലെ നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സന്തോഷ ജന്മദിനം ഇക്ക. എന്നും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും കൂടെയിരിക്കൂ’’
2013 ഡിസംബർ 11ന് ആയിരുന്നു സജിന്റെയും ഷഫ്നയുടെയും വിവാഹം. പ്ലസ്ടു എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നിലവിൽ സാന്ത്വനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. വിവിധ തെന്നിന്ത്യൻ ഭാഷകളിലെ സീരിയലുകളില്‍ സജീവമാണ് ഷഫ്ന.