അച്ഛനും മകളും ഒരേ സീരിയലിൽ; സന്തോഷം പങ്കിട്ട് മൃദുലയും യുവയും: വിഡിയോ
യുവകൃഷ്ണയുടെ ആദ്യ സീരിയിലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ധ്വനിക്കും കൂടി അവസരം ലഭിച്ചതോടെ അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഓരേ സീരിയലിലായി. കുഞ്ഞിനെ സീരിയലിൽ അഭിനയിപ്പിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു....

മകൾ ധ്വനി കൃഷ്ണ സീരിയലിന്റെ ഭാഗമായതിൽ സന്തോഷം പങ്കുവച്ച് അഭിനേതാക്കളായ മൃദുല വിജയ്‌യും യുവകൃഷ്ണയും. യുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോന എന്ന കഥാപാത്രത്തിന്റെ മകളായാണ് ധ്വനിയെ അവതരിപ്പിച്ചത്. വീട്ടിൽ നിന്നു ഷൂട്ടിന് ഇറങ്ങുന്നതു മുതലുള്ള കാര്യങ്ങൾ യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവച്ചിരുന്നു.
യുവകൃഷ്ണയുടെ ആദ്യ സീരിയിലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ധ്വനിക്കും കൂടി അവസരം ലഭിച്ചതോടെ അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഓരേ സീരിയലിലായി. കുഞ്ഞിനെ സീരിയലിൽ അഭിനയിപ്പിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു. ഇന്നലെ വരെ ഇങ്ങനെയൊരു കാര്യം ആലോചിച്ചിരുന്നില്ല. ആദ്യം ഷൂട്ടിന് കൊണ്ടു വന്ന കുഞ്ഞിന് മൂന്നു മാസം പ്രായമുണ്ട്. അതിനാൽ നവജാതശിശുവായി കാണിക്കാനാകില്ല. വേറൊരു കുഞ്ഞിനെ ഒരുപാട് അന്വേഷിച്ചെങ്കിലും കിട്ടിയല്ല. അപ്പോൾ സംവിധായകൻ പ്രസാദ് ആണ് ധ്വനിയെ കൊണ്ടു വരാമോ എന്നു യുവയോട് ചോദിച്ചത്. യുവ സമ്മതിച്ചതോടെ ജനിച്ച് 36ാം ദിവസം ധ്വനി സീരിയലിന്റെ ഭാഗമായി.
ഇത്രയും ചെറിയ കുഞ്ഞിനെ ഷൂട്ടിന് കൊണ്ടു പോകാമോ എന്ന സംശയം ചിലർക്ക് ഉണ്ടാകാം. എന്നാൽ സുരക്ഷിതമായി, കുഞ്ഞിന് യാതൊരു അസ്വസ്ഥതയും ഉണ്ടാകാതെയാണ് ഷൂട്ട് നടത്തിയത്. വളരെ കുറച്ച് ക്ലോസ് ഷോട്ടുകൾക്ക് മാത്രമാണു വാവയെ ഉപയോഗിച്ചത്. ബാക്കി സീനുകളില്‍ ഡമ്മി ആയിരുന്നു. ഒരു ദിവസത്തെ ഷൂട്ടു മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവ പറഞ്ഞു.