സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്....

സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സന്തോഷം പങ്കുവച്ച് സീരിയൽ താരം ജിത്തു വേണുഗോപാൽ. പ്രിയതമ ജീവിതത്തിന്റെ ഭാഗമാകുന്നതിലുള്ള ആവേശം വ്യക്തമാക്കുന്നതാണ് കുറിപ്പ് നവംബർ 19ന് ആണ് ജിത്തുവിന്റെ വിവാഹം. കാവേരി എസ്.നായർ ആണ് വധു. 

 

ADVERTISEMENT

‘‘ഇതിനേക്കാൾ ആവേശഭരിതനാകാനാവില്ല. എന്റെ പ്രിയതമയ്ക്കൊപ്പം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങൾക്ക് വെറും 5 ദിവസങ്ങൾ മാത്രം’’– ജിത്തു കുറിച്ചു. കാവേരിക്കൊപ്പമുള്ള പ്രണയാർദ്രമായ ഒരു ചിത്രമാണ് ഇതോടൊപ്പമുള്ളത്.

 

ADVERTISEMENT

നേരത്തെ സേവ് ദ് ഡേറ്റ് വിഡിയോ ജിത്തു പങ്കുവച്ചിരുന്നു. സിനിമാ സ്റ്റൈലിൽ ഒരുക്കിയ ഈ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘‘ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു. എന്റെ പ്രണയം. എന്റെ പങ്കാളി. എപ്പോഴും ഓർമിച്ചു കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി. ജീവിതകാലം മുഴുവൻ ഒപ്പം ചെലവഴിക്കേണ്ട, ഏറ്റവും അനുയോജ്യമായ, എന്നെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി’’– എന്നാണ് സേവ് ദ് ഡേറ്റിനൊപ്പം ജിത്തു കുറിച്ചത്. 

 

ADVERTISEMENT

സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്.