രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി....

രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടി അപ്സര രത്നാകരൻ. താലികെട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയെന്ന് താരം കുറിച്ചു. 2021 നവംബർ 29ന് ചോറ്റാനിക്കരയിൽ വച്ചായിരുന്നു അപ്സരയും ടെലിവിഷൻ ഷോകളുടെ സംവിധായകനുമായ ആൽബിയും വിവാഹിതരായത്. 

‘‘അങ്ങനെ ഒരു വർഷം വിജയകരമായി പൂർത്തിയാക്കി. സ്നേഹിച്ചും തല്ലുകൂടിയും പിണങ്ങിയും ഇണങ്ങിയും ഒരു വർഷം’’– വിഡിയോയ്ക്കൊപ്പം അപ്സര കുറിച്ചു. 

ADVERTISEMENT

രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 9 വർഷത്തോളമായി അഭിനയരംഗത്തുണ്ട്. ഇരുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. സാന്ത്വനം സീരിയലിലെ ജയന്തിയായുള്ള പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടി. നർത്തകിയായും തിളങ്ങി.

ADVERTISEMENT

ആൽബി പത്തുവർഷത്തിലേറെയായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകള്‍ സംവിധാനം ചെയ്തു. അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂർ സ്വദേശിയാണ്.