‘മോദിക്ക് ചൂലെടുക്കാം അപ്പോൾ നമുക്കും’; വെള്ളായണിയുടെ കാവലാൾ!
കടയിൽനിന്നു വാങ്ങിയ മിനറൽ വാട്ടർ കുടിച്ചു തീർത്തതിനു ശേഷം ഒരൊറ്റ ഏറ്. എന്നിട്ട് വെള്ളായണിയിലെ വെള്ളത്തെ തള്ളിമാറ്റിപ്പായുന്ന ആ ബോട്ടിലങ്ങനെ ഗമയോടെ കിടന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളത്തിനോട് പരിഭവം മാറാതെ ആ കുപ്പിയങ്ങനെ പൊങ്ങിക്കിടക്കുകയാണ്. ഇങ്ങനെ തിരുവനന്തപുരത്തെ വെള്ളായണിക്കായലിൽ ഓരോ തവണയും ഉയർന്നു വന്നത്, ആവശ്യം കഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കുമെല്ലാമായിരുന്നു. ആരും എടുത്തുമാറ്റാനില്ലാതെ, ശാപമോക്ഷം കാത്ത് അവയങ്ങിനെ കിടന്നു. പക്ഷേ അതെടുത്തു മാറ്റി കായലിനെ ഭംഗിയാക്കാൻ ഒരാളുണ്ടായിരുന്നു. ബിനു. തിരുവനന്തപുരം പുഞ്ചക്കിരി സ്വദേശി. കായലിനെ കണ്ടാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിനു കുടിവെള്ളം തന്നതും ആ കായലാണ്. അതിനെ മരണത്തിലേക്ക് തള്ളിവിടാൻ ബിനുവിന് മനസ്സു വന്നില്ല. ഒരു വർഷത്തോളമായി കായലിനെ വിഷരഹിതമാക്കാനുള്ള ബിനുവിന്റെ ശ്രമം തുടങ്ങിയിട്ട്. ഇന്നും അയാൾ അത് തുടർന്നു കൊണ്ടേയിരിക്കുന്നു. തിരുവനന്തപുരത്തെ പാർവതീപുത്തനാർ പോലെ, മാലിന്യം മാത്രം വഹിക്കുന്ന ജലാശയമായി വെള്ളായണിയും സമീപപ്രദേശങ്ങളും മാറേണ്ടതായിരുന്നു. എന്നാൽ അതു സംഭവിക്കാതെ കാത്തത് ബിനുവിന്റെ ഒറ്റയാൾ പോരാട്ടമാണ്. ജലത്തോടൊപ്പം വളർന്ന് ജലത്തെ ഏറെ സ്നേഹിച്ച ബിനുവിന് ജീവവായുവാണിന്ന് വെള്ളായണി കായൽ. കായലിൽ ബിനുവിന്റെ കണ്ണെത്തുന്ന ഇടങ്ങളെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണതയിലാണ്. കായലിനെ എന്നും ഇഷ്ടപ്പെട്ട, കായലിന് ജീവശ്വാസം നൽകിയ ബിനുവിന്റെ ആ ജീവിതത്തിലൂടെ ഒരു യാത്ര... എങ്ങനെയാണ് വെള്ളായണി കായലുമായി ബിനു ആത്മബന്ധം സൃഷ്ടിച്ചത്? എന്താണ് കായലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? കായലിനെ എങ്ങനെയാണ് ബിനു രക്ഷിക്കുന്നത്? ആ ജീവിതത്തിലൂടെ, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

∙ ബോട്ടിറക്കിയപ്പോൾ കണ്ട ആ കാഴ്ച...!
‘‘സ്വന്തമായി ഓരോന്ന് നിർമിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. ജോലിക്കിടെ കിട്ടുന്ന സമയമെല്ലാം അതിനു വേണ്ടി ചെലവഴിക്കും. വീടിനോടു ചേർന്നു തന്നെ ഒരു സ്ഥലം ഒരുക്കിയെടുത്ത് മറ്റ് ജോലികൾക്കൊപ്പം തന്നെ മെഷീനും നിർമിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. വല്യ മൊടക്കുമുതലൊന്നുമില്ലാതെ, കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരാൾക്ക് ഒറ്റയ്ക്ക് തുഴഞ്ഞ് പോകാൻ പറ്റുന്ന ഒരു ഫൈബർ ബോട്ട് നിർമിക്കാൻ വല്ലാത്തൊരു മോഹമായിരുന്നു. കയ്യിലുള്ളതും കടയിൽ നിന്നുമെല്ലാം സാധനങ്ങളൊപ്പിച്ച് 2 ദിവസംകൊണ്ട് ബോട്ട് നിർമിച്ചു. ബോട്ട് ഉണ്ടാക്കി വച്ചാൽ പോരല്ലോ, അത് പ്രവർത്തിക്കണമെങ്കിൽ വെള്ളത്തിലിറക്കണ്ടേ, അങ്ങനെ സ്വന്തം ബോട്ട് ഓട്ടോയിൽ വച്ച് വെള്ളായണിയിലെത്തിച്ചു. ബോട്ടിറക്കി പരീക്ഷിച്ചെങ്കിലും സന്തോഷിക്കാൻ എനിക്ക് ഒട്ടും തോന്നിയില്ല. കായലന്റെ അവസ്ഥ കണ്ടപ്പോൾ മനസ്സിലൊരു നീറ്റലായിരുന്നു'. കായലിൽ ബോട്ടിറക്കിയാൽ സന്തോഷമാകുമെന്ന് കരുതിയെങ്കിലും കളിച്ചു വളർന്ന കായൽ ഇങ്ങനെ ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിക്കുന്നതിൽ അന്ന് ബിനു ഏറെ വിഷമിച്ചു. പക്ഷേ നിരാശപ്പെട്ടിട്ട് കാര്യമില്ല, എന്തെങ്കിലുമൊക്കെ ചെയ്ത് കായലിനെ ജീവിപ്പിക്കണം. ആ ഒരൊറ്റ ആഗ്രഹമാണ് വെള്ളായണിക്കായലിന് ജീവശ്വാസം പകർന്നത്.
തുടക്കത്തിൽ ഒരു ശ്രമം മാത്രം. പിന്നെ അതൊരു ജീവിതചര്യ പോലെയായി. എല്ലാ ദിവസവും രാവിലെ 6 മണിക്ക് സ്വന്തം ഓട്ടോയിൽ ഇറങ്ങും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറഞ്ഞ് കായൽക്കരയിലെത്തും. കരയിൽ നിർത്തിയിട്ട ബോട്ടിൽ കയറിയിരുന്ന് കായലിലൂടെയുള്ള യാത്ര തുടങ്ങും. ഒരു ചെറിയ പെട്ടിയും ചാക്കും മാത്രമാണ് ആ ബോട്ടിൽ ബിനു കരുതിയിട്ടുള്ളത്. പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളുമൊക്കെ വലിച്ചെടുക്കാനായി ഒരു ചെറിയ ഉപകരണവും ബിനുവിനുണ്ട്. രാവിലെ തുടങ്ങുന്ന യാത്ര ഏതാണ്ട് 7 മണി വരെ തുടരും. പിന്നെ വൈകുന്നേരവും വെയിൽ മാറിക്കഴിഞ്ഞാൽ ബിനു ബോട്ടുമായി കായലിലിറങ്ങും. ‘‘ആദ്യമാദ്യം പോകുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പ്ലാസ്റ്റിക്കുകൊണ്ട് മൂടിക്കിടക്കുകയായിരുന്നു വെള്ളായണി. അതിലൂടെ ബോട്ടിൽ സഞ്ചരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഓരോന്നായി പെറുക്കി പെറുക്കി ബോട്ടില്‍ അങ്ങനെ സഞ്ചരിച്ചു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾതന്നെ കയ്യിൽ കരുതിയ പെട്ടിയും ചാക്കുമെല്ലാം നിറയുമായിരുന്നു. ഉൾക്കായലിലേക്ക് പോയാൽ പിന്നെ അവസ്ഥ പറയേണ്ട, അത്ര കണ്ട് മലിനമാണ് അവിടം.’’– ബിനു പറയുന്നു.
∙ എന്തിനാണിങ്ങനെ കായലിൽ മാലിന്യം തള്ളുന്നത്...?
ഒരു വർഷത്തോളമായി ബിനു വെള്ളായണിയിലെയും പരിസരങ്ങളിലെയും കായലിലാണ് ജീവിക്കുന്നതെന്നു പറയേണ്ടി വരും. ചാക്കുകണക്കിന് മാലിന്യങ്ങളാണ് ഇതുവരെ കായലിൽനിന്ന് കോരിയത്. കണക്കുകൂട്ടിയാൽ ഏകദേശം 350 കിലോയോളം വരും. ഓരോ തവണ മാലിന്യം കോരുമ്പോളും ബിനുവിന് അത് ഒരു സങ്കടമേയല്ല. നാളേയ്ക്ക് വേണ്ടി തന്നെത്തൊണ്ട് സാധിക്കുന്നതുപോലെ എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന സന്തോഷം മാത്രമാണ് എപ്പോഴും. പക്ഷേ അപ്പോഴും, എന്തിനാണ് ഓരോ മനുഷ്യരും ഇങ്ങനെ കായലിനെ നശിപ്പിക്കുന്നത് എന്ന ചോദ്യം ബിനുവിനെ അലട്ടിയിരുന്നു. ‘‘പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റ് മാലിന്യവുമെല്ലാം നിക്ഷേപിക്കാൻ പലയിടങ്ങളിലും സർക്കാർ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. വീടുകളിൽ വന്നുപോലും ഇപ്പോൾ കോർപറേഷന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഇതുപോലുള്ള ദുഷ്ടതകൾ കായലിനോടും നമ്മുടെ മറ്റ് ജലാശയങ്ങളോടും കാണിക്കുന്നതെന്നാണ് മനസ്സിലാകാത്തത്. ആരു ചോദിക്കാനില്ലല്ലോ. അതുകൊണ്ടാകാം കായലിനെ ഇങ്ങനെ മലിനമാക്കുന്നത്’’– ബിനു പറയുന്നു.
ഇപ്പോഴും പൂർണമായും മാലിന്യമുക്തമായിട്ടില്ല വെള്ളായണി. ബിനുവിന്റെ സഞ്ചാരപാതയിൽ പോലും പലയിടത്തും മാലിന്യങ്ങൾ വഴിമുടക്കുന്നു. ചാക്കുകളിലും കവറുകളിലും കെട്ടി പലയിടത്തും വീട്ടിലെ മാലിന്യങ്ങൾ പോലും കായലിൽ തള്ളുന്നുണ്ട്. മാലിന്യം പെറുക്കാൻ പോകുമ്പോൾ പലയിടത്തും കുട്ടികളുടെ ഡയപറിന്റെ അവശിഷ്ടങ്ങൾ വരെ കാണാറുണ്ട്. വിസർജ്യം നിറഞ്ഞ ആ തുണിപോലും പലപ്പോഴും കയ്യുകൊണ്ട് എടുത്തുമാറ്റാറുണ്ട് ബിനു. വിസർജ്യം അടങ്ങിയ ഇത്തരത്തിലുള്ള മാലിന്യങ്ങളെങ്കിലും കായലിലേക്ക് ഇടരുതെന്നാണ് ബിനുവിന് പറയാനുള്ളത്. ആരായാലും കായലിൽനിന്ന് ഇതു കോരിയെടുക്കുന്നവരും മനുഷ്യരല്ലേ, അറപ്പ് അവർക്കുമില്ലേ...
∙ കുളവാഴ വലിയ പ്രശ്നമാണ്, അതിനും വേണം പരിഹാരം.
വെള്ളായണി കായലിലെ ഏകദേശം 80 ശതമാനം മാലിന്യങ്ങളും ബിനു പെറുക്കിക്കഴിഞ്ഞു. ആക്രി പെറുക്കിയെന്നു കളിയാക്കുന്നവരോടും വട്ടല്ലേയെന്നും ചോദിക്കുന്നവരോടും മറുപടി പറയാൻ പക്ഷേ ബിനു നിൽക്കാറില്ല. ആ സമയത്ത് രണ്ട് പ്ലാസ്റ്റിക് കുപ്പി കായലിൽനിന്ന് മാറ്റിയാൽ അത്രയും നല്ലതെന്നാണ് ബിനു കരുതുന്നത്. വെള്ളായണിക്കായലിലെ കന്നുകാലിചാൽ പാലം മുതൽ കിരീടം പാലം വരെ മുഴുവൻ വൃത്തിയാക്കി കഴിഞ്ഞു. ‘‘ഒറ്റയ്ക്ക് മാലിന്യം പെറുക്കാൻ ഇറങ്ങുന്നതു കൊണ്ടാണോ എന്നറിയില്ല, ആക്രി പെറുക്കിയ ഭാഗങ്ങളിൽ പിന്നീട് അധികമൊന്നും വേസ്റ്റ് കാണാനില്ല. അപ്പോൾ, നമ്മുടെ നാട്ടുകാർക്ക് കായൽ വൃത്തിയാക്കി സൂക്ഷിക്കാനും അറിയാം.’’– ബിനുവിന്റെ വാക്കുകളിൽ ആശ്വാസം. മാലിന്യം മാത്രമല്ല, കായൽ വൃത്തിയില്ലാതാകുന്നതിൽ കുളവാളയ്ക്കും ഒരു വലിയ പങ്കുണ്ട്. പണ്ടത്തെപ്പോലെ ആളുകൾ കായൽ ഉപയോഗിക്കാത്തതുകൊണ്ട് കുളവാഴയും നിറഞ്ഞിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കിക്കഴിഞ്ഞാൽ കുളവാഴയും ജൈവമാലിന്യങ്ങളുമെല്ലാം പെറുക്കണമെന്നാണ് ബിനുവിന്റെ ആഗ്രഹം. അതിന് പക്ഷേ, ഈ ബോട്ടുംവച്ച് ഒന്നും ചെയ്യാനാകില്ല. അതിന് വലിയ സൗകര്യങ്ങളോടു കൂടിയ ബോട്ടും മറ്റ് സംവിധാനങ്ങളും വേണം. വെൽഡിങ് ജോലികൾക്കിടയിൽ കിട്ടുന്ന സമയത്ത് ബിനു, കുളവാഴ നശിപ്പിക്കുന്നതിനുള്ള യന്ത്രം സ്വന്തമായി നിർമിച്ചിട്ടുണ്ട്. പക്ഷേ, സർക്കാർ കൂടി സഹായിച്ചാലേ അത് കായലിലിറക്കാനും ഉപയോഗിക്കാനുമെല്ലാം കഴിയൂ. ‘‘സർക്കാര് ചെറിയൊരു സഹായം ചെയ്താൽ മതി. ബാക്കിയെല്ലാം ഞാൻ ചെയ്തോളാം. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള മനസ്സ് എനിക്കുണ്ട്. ജനറേറ്ററും മറ്റും ആവശ്യമായതുകൊണ്ട് ഈ സാമ്പത്തികം വച്ച് എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷേ, എനിക്ക് മനസ്സുണ്ട്. അതിന് സർക്കാർ ഒപ്പം നിന്നാൽ മാത്രം മതി.’’– ബിനു പറയുന്നു. പലരും സ്വന്തം കാര്യത്തിനു പോലും സമയമില്ലെന്ന് പറയുമ്പോഴാണ് നാടിന്റെ നന്മയ്ക്ക് വേണ്ടി സമയം കണ്ടെത്താൻ ബിനു തയാറാകുന്നത്. ഒരു ചെറിയ കൈത്താങ്ങുമായി സർക്കാരൊപ്പം ചേർന്നാൽ, വിശാലമായ ആകാശം വിരിച്ച് അദ്ദേഹം മുന്നിട്ടിറങ്ങും.
∙ സൗകര്യങ്ങൾ ഇനിയും വേണം.
പല ദിവസങ്ങളിലായി ബിനു പെറുക്കുന്ന മാലിന്യമെല്ലാം ഇപ്പോൾ റോഡിനരികിൽ സർക്കാർതന്നെ സ്ഥാപിച്ചൊരു കൂടിലാണ് നിക്ഷേപിക്കുന്നത്. പക്ഷേ, കൂടുതൽ മാലിന്യം വരുമ്പോൾ അത് നീക്കം ചെയ്യാനുള്ള സംവിധാനം നമുക്കിപ്പോഴുമില്ലെന്ന് ബിനു പറയുന്നു. കായലിൽനിന്ന് പെറുക്കുന്ന ആക്രികളിൽ പുനരുപയോഗം ചെയ്യാൻ പറ്റുന്ന സാധനങ്ങൾ വിൽക്കും. പക്ഷേ, അതിന്റെ പണമൊന്നും ബിനുവിന് വേണ്ട. പുഞ്ചക്കിരിയിൽ തന്നെയുള്ള മാധവൻ നായരാണ് അത് ചെയ്യുന്നത്. പക്ഷേ, ആക്രിക്കടക്കാർ എടുക്കാത്ത സാധനങ്ങള്‍ നീക്കം ചെയ്യാനുള്ള സംവിധാനം ഇനിയും വേണം. അതിന് തിരുവനന്തപുരം കോർപറേഷനും കല്ലൂർ ഗ്രാമപഞ്ചായത്തുമെല്ലാം ശ്രമിക്കണം. ' പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളാതിരിക്കാനുള്ള അവബോധം എല്ലാവരിലും ഉണ്ടാക്കണം. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് ഏറ്റവും നല്ലതാണ്. അതിൽ മനസ്സിലാകുമല്ലോ ആരാണ് പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതെന്ന്. അതുമാത്രം പോരാ. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ സർക്കാർ കർശനമായ നടപടിയെടുക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ‘സ്വച്ഛ് ഭാരത്’ എന്നപേരിൽ ചൂലുമെടുത്ത് നാട് വൃത്തിയാക്കാമെങ്കിൽ എന്തുകൊണ്ട് സാധാരണ ജനങ്ങൾക്കായിക്കൂടാ...’’– ബിനു ചോദിക്കുന്നു.
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, ആരും ഒപ്പം നിന്നില്ലെങ്കിലും നാടിനും കായലിനും എന്നും കാവലായി ബിനു ഉണ്ടാകും. നാട്ടുകാർ എത്രമാത്രം മാലിന്യം കായലിലേക്ക് എറിഞ്ഞാലും നാടിനു വേണ്ടി എല്ലാം മറന്ന് മാലിന്യമെടുക്കാൻ തയാറുമാണ് ഈ ചെറുപ്പക്കാരൻ. അതിനാൽത്തന്നെ കായലിന് അദ്ദേഹം ഒരുറപ്പു നൽകുന്നു:
‘‘ഞാനില്ലേ, പിന്നെന്തിനാണ് പേടിക്കുന്നത്... നിങ്ങൾക്കെന്നും ജീവവായു കിട്ടും...’’
Content Summary: The life of Binu who came down to protect the Vellayani backwater