‘എന്റെ മനസ്സിൽ എന്നും നീ ജീവനോടെയിരിക്കട്ടെ’; വൈകാരികമായ കുറിപ്പുമായി മനോജ് കുമാർ
സുബി സുരേഷിന്റെ വേർപാടിൽ സിനിമാ സീരിയൽ ലോകം കണ്ണീരണിയുകയാണ്. സുബിയുടെ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം മനോജ് കുമാർ. സുബി അത്രമേൽ പ്രിയപ്പെട്ടവളാണെന്നും എന്നും മനസ്സിൽ സുബി ജീവനോടെ തന്നെയിരിക്കുമെന്നുമാണ് മനോജിന്റെ പോസ്റ്റ്. സുജിയെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഇത്

സുബി സുരേഷിന്റെ വേർപാടിൽ സിനിമാ സീരിയൽ ലോകം കണ്ണീരണിയുകയാണ്. സുബിയുടെ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം മനോജ് കുമാർ. സുബി അത്രമേൽ പ്രിയപ്പെട്ടവളാണെന്നും എന്നും മനസ്സിൽ സുബി ജീവനോടെ തന്നെയിരിക്കുമെന്നുമാണ് മനോജിന്റെ പോസ്റ്റ്. സുബിയെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഇത് സഹിക്കാൻ കഴിയില്ലെന്നും മനോജ് കുറിച്ചു.
‘എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികൾ കൊണ്ടും നിർത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂർവ്വവ്യക്തിത്വം. മനസ്സിൽ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല. ഞങ്ങൾ ഒരിമിച്ചിരിക്കുന്ന സമയത്ത് ഞാൻ അവളോട് പറയും "എടീ നീ ശസ്ത്രക്രിയ നടത്തി ആണ് ആവ് എന്ന് " അപ്പോൾ അവൾ പൊട്ടിച്ചിരിച്ചോണ്ട് പറയും. "എന്റെ മനോജേട്ടാ എനിയ്ക്ക് 100 വട്ടം സമ്മതമാണ്.... എന്നിട്ട് വേണം പാതിരാത്രിക്കൊക്കെ നെഞ്ച് വിരിച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടക്കാൻ. ഇപ്പോഴും അങ്ങിനെ നടക്കാൻ എനിയ്ക്ക് പേടിയൊന്നുമില്ല കേട്ടോ.. പക്ഷെ അമ്മ സമ്മതിക്കില്ല." എന്ന് പറഞ്ഞ് നിർത്താതെ ചിരിക്കും. വെറും പാവമായിരുന്നു അവൾ നിഷ്കളങ്കയും.’ മനോജ് ഫേസ്ബുക്കിൽ കുറിച്ചു.
സ്റ്റേജ് ഷോകളെന്നാൽ സുബിക്ക് അടങ്ങാത്ത ആവേഷമാണെന്നും വല്ലാത്തൊരു പോസറ്റീവ് വൈബുള്ള കലാകാരിയെന്നുമാണ് മനോജ് പറയുന്നത്. പ്രിയ കൂട്ടുകാരി ഇനിയീലോകത്ത് ഇല്ലല്ലോ എന്നതുൾക്കൊള്ളാൻ കഴിയുന്നില്ലെന്നും വൈകാരികമായി മനോജ് കുറിച്ചു.
Content Summary: Manoj kumar about Subi Suresh