‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്’’– എംജി സർവകലാശാല മുൻ പ്രൊ-വൈസ്-ചാൻസലർ ഡോ. ഷീന ഷുക്കൂറിന്റേതാണ് ഈ വാക്കുകൾ. ഷുക്കൂറിനും ഷീനയ്ക്കും ഇതു രണ്ടാം വിവാഹം. 28 വർഷം മുൻപ് വിവാഹിതരായ സി.ഷുക്കൂറും ഷീനയും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസ് റജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് ഒരിക്കൽ കൂടി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരിക്കുകയാണ്. ‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. അല്ലാതെ സ്വത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല. ഞങ്ങളുടെ സഹോദരങ്ങൾ സ്വത്തു കൊണ്ടുപോകും എന്നതല്ല വിഷയം. അത്തരം ഒരു അവസ്ഥയേ ഇല്ല. പക്ഷേ ഇതിലൂടെ നൽകുന്ന സന്ദേശമാണ് പ്രസക്തം.’’–മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ–വൈസ്– ചാൻസലറും കണ്ണൂർ സർവകലാശാലാ നിയമ വകുപ്പ് മേധാവിയുമാണ് ഷീന ഷുക്കൂർ. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ താരമായി മാറിയ അഡ്വ. സി.ഷുക്കൂർ കാസർകോട് ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ്. 1984 ഒക്ടോബർ ആറിനായിരുന്നു ഷീനയുടെയും ഷുക്കൂറിന്റെയും മതാചാരപ്രകാരമുള്ള വിവാഹം. ഇപ്പോൾ ഈ ദമ്പതികളുടെ രണ്ടാം വിവാഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശമാണ്. നിയമം പഠിച്ച് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഷുക്കുറിനും ഷീനയ്ക്കും 3 പെൺകുട്ടികളാണ്. മുസ്‌ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതിനാൽ മരണശേഷം സ്വത്തു മുഴുവനും പെൺമക്കൾക്കു നൽകാനാകില്ല. ആൺമക്കളുണ്ടെങ്കിൽ മാത്രമേ ഇതുപ്രകാരം മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിന്റെ 3ൽ 2 ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്? നിലവിലെ നിയമത്തിൽ അപര്യാപ്തതകളുണ്ടോ? സഹോദരങ്ങൾ സ്വത്തുകൊണ്ടു പോകുമെന്ന ഭയത്താലാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? ഈ തീരുമാനത്തിനു നേരെ ഉയർന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ‘രണ്ടാം’ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി സംസാരിക്കുകയാണ് ഡോ. ഷീന ഷുക്കൂർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്’’– എംജി സർവകലാശാല മുൻ പ്രൊ-വൈസ്-ചാൻസലർ ഡോ. ഷീന ഷുക്കൂറിന്റേതാണ് ഈ വാക്കുകൾ. ഷുക്കൂറിനും ഷീനയ്ക്കും ഇതു രണ്ടാം വിവാഹം. 28 വർഷം മുൻപ് വിവാഹിതരായ സി.ഷുക്കൂറും ഷീനയും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസ് റജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് ഒരിക്കൽ കൂടി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരിക്കുകയാണ്. ‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. അല്ലാതെ സ്വത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല. ഞങ്ങളുടെ സഹോദരങ്ങൾ സ്വത്തു കൊണ്ടുപോകും എന്നതല്ല വിഷയം. അത്തരം ഒരു അവസ്ഥയേ ഇല്ല. പക്ഷേ ഇതിലൂടെ നൽകുന്ന സന്ദേശമാണ് പ്രസക്തം.’’–മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ–വൈസ്– ചാൻസലറും കണ്ണൂർ സർവകലാശാലാ നിയമ വകുപ്പ് മേധാവിയുമാണ് ഷീന ഷുക്കൂർ. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ താരമായി മാറിയ അഡ്വ. സി.ഷുക്കൂർ കാസർകോട് ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ്. 1994 ഒക്ടോബർ ആറിനായിരുന്നു ഷീനയുടെയും ഷുക്കൂറിന്റെയും മതാചാരപ്രകാരമുള്ള വിവാഹം. ഇപ്പോൾ ഈ ദമ്പതികളുടെ രണ്ടാം വിവാഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശമാണ്. നിയമം പഠിച്ച് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഷുക്കുറിനും ഷീനയ്ക്കും 3 പെൺകുട്ടികളാണ്. മുസ്‌ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതിനാൽ മരണശേഷം സ്വത്തു മുഴുവനും പെൺമക്കൾക്കു നൽകാനാകില്ല. ആൺമക്കളുണ്ടെങ്കിൽ മാത്രമേ ഇതുപ്രകാരം മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിന്റെ 3ൽ 2 ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്? നിലവിലെ നിയമത്തിൽ അപര്യാപ്തതകളുണ്ടോ? സഹോദരങ്ങൾ സ്വത്തുകൊണ്ടു പോകുമെന്ന ഭയത്താലാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? ഈ തീരുമാനത്തിനു നേരെ ഉയർന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ‘രണ്ടാം’ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി സംസാരിക്കുകയാണ് ഡോ. ഷീന ഷുക്കൂർ.

ഡോ.ഷീന ഷുക്കൂർ. ഫയൽ ചിത്രം: മനോരമ

ADVERTISEMENT

∙ എന്തായിരുന്നു ഇത്തരമൊരു വിവാഹത്തിനുള്ള പ്രേരണ?

ലോ കോളജിൽ പഠിച്ചവരാണ് ഞാനും ഷുക്കൂറും. മുസ്‌ലിം പിന്തുടർച്ചാ നിയമം പഠിക്കുമ്പോൾ അതിലെ സ്വത്തു നിയമങ്ങൾ വായിച്ച് പലപ്പോഴും ശരിയല്ലെന്നു തോന്നിയിരുന്നു. ഹിന്ദു, ക്രിസ്ത്യൻ പിന്തുടർച്ചാ നിയമങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു അത്. പിതാവ് മരിച്ചുപോയാൽ ആൺകുട്ടികൾക്ക് അവരുടെ സ്വത്തിൽ പൂർണ അവകാശം ഉണ്ടാകുമ്പോൾ പെൺകുട്ടികൾ മാത്രമാണെങ്കിൽ പിതാവിന്റെ സഹോദരങ്ങൾക്കു കൂടി അവകാശം പങ്കുവയ്ക്കുന്നത് വിവേചനമാണെന്ന് അന്നേ തോന്നി. പിന്നീട് അഭിഭാഷകയായി പ്രാക്ടീസ് ആരംഭിക്കുകയും എൽഎൽഎമ്മിനു പോകുകയും ചെയ്തപ്പോൾ വിഷയം കൂടുതൽ ഗൗരവത്തിൽ കണ്ടു.

ഷുക്കൂർ വക്കീലും ഭാര്യ ഷീനയും മക്കൾക്കൊപ്പം ഹൊസ്‌ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ (ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ)

ADVERTISEMENT

∙ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനമെടുത്തതിനു പിന്നിൽ?

ഷുക്കൂർ വക്കീലും ഭാര്യ ഷീനയും മക്കൾക്കൊപ്പം ഹൊസ്‌ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ (ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ)

ഞാൻ പിഎച്ച്ഡി ചെയ്തത് മുസ്‌ലിം കുടുംബ നിയമത്തെക്കുറിച്ചാണ്. കേരള ഹൈക്കോടതിയിൽ എത്തിയ ഒട്ടേറെ കേസുകൾ പഠിച്ചാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്. അന്നു മുതൽ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോൾ പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്. പക്ഷേ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുക എന്നത് ഇതിനൊരു മറുപടിയായി ഞങ്ങളുടെ ചർച്ചയിൽ ആദ്യകാലത്ത് വന്നിരുന്നില്ല. പിന്നീടാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്താൽ ഇന്ത്യൻ പിന്തുടർച്ചാ നിയമമാണ് പാരമ്പര്യ സ്വത്തിനു വേണ്ടി ബാധകമാകുക എന്ന് മനസ്സിലായത്. കാരണം അതിലെ 15, 18 ക്ലോസുകൾ അനുസരിച്ച്, മതാചാരപ്രകാരം വിവാഹം കഴിച്ചവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യാനാകും. അതു വഴി സ്വത്തിന്റെ അവകാശവും ഇന്ത്യൻ പിന്തുടർച്ചാ നിയമത്തിന്റെ പരിധിയിൽ വരുമെന്നും മനസ്സിലാക്കി. തുടർന്ന് ഇത്തരമൊരു വിവാഹത്തെക്കുറിച്ച് പല തവണ ഞങ്ങൾ ആലോചിച്ചിരുന്നു.

ഷുക്കൂർ വക്കീലും ഭാര്യ ഷീനയും മക്കൾക്കൊപ്പം ഹൊസ്‌ദുർഗ് സബ് റജിസ്ട്രാർ ഓഫിസിനു മുന്നിൽ (ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ)

ADVERTISEMENT

∙ ഈ വിഷയത്തിൽ മക്കളുടെ നിർദേശം എന്തായിരുന്നു?

ഡോ.ഷീന ഷുക്കൂർ. ചിത്രം: മനോരമ

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയ കാലം മുതൽ മുസ്‌ലിം സ്ത്രീകൾ ചോദിക്കാറുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ വിവാഹം. സ്വത്തു വിഷയത്തിൽ പിതാവിന്റെ സഹോദരങ്ങൾ ബുദ്ധിമുട്ടിക്കുന്നതടക്കം പലരും പരാതിയായി പറയും. അമ്മാവൻമാരും ഉപ്പയുടെ സഹോദരങ്ങളും പലപ്പോഴും ഈ സാഹചര്യത്തിൽ കൂടെ നിൽക്കില്ല. ഇന്ത്യയിലെ ഏതു പെൺകുട്ടിയെയും പോലെ, ആൺകുട്ടിയെയും പോലെ , മുസ്‌ലിം പെൺകുട്ടികൾക്കും പിതാവ് മരിച്ചാൽ സ്വത്തിൽ തുല്യ അവകാശം  കിട്ടണം. പിതാവിന് ആൺമക്കളില്ല എന്ന കാരണത്താൽ ആ അവകാശം നിഷേധിക്കാൻ പാടില്ല. അവരുടെ അന്തസ്സ് സംരക്ഷിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്റെ മൂന്നു പെൺമക്കൾക്കും ഇതേ അഭിപ്രായം തന്നെയാണ്. അല്ലാതെ ഞങ്ങളുടെ സഹോദരങ്ങൾ സ്വത്തു കൊണ്ടുപോകും എന്നു ഭയന്നല്ല ഈ വിവാഹം. അവരൊക്കെ വളരെ നല്ല നിലയിലുള്ളവരാണ്.

∙ രണ്ടാം വിവാഹം കഴിഞ്ഞല്ലോ. നിയമപരമായി അടുത്ത നടപടികൾ എന്താണ്. നിയമ നടപടികൾ ഇനിയും തുടരണോ?

ഇപ്പോൾ പ്രശ്ന പരിഹാരത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തു എന്നു മാത്രം. പക്ഷേ ഇതു മാത്രമാണ് പരിഹാരം എന്നു പറയുന്നില്ല. ഇനി നിയമപരമായി വിഷയത്തിൽ മുന്നോട്ടുപോകാനാണ് ആലോചിക്കുന്നത്. നിലവിൽ സുപ്രീം കോടതിയിൽ സമാനമായ ഒരു കേസുണ്ട്. ഞങ്ങളെ സമീപിക്കുന്നവരോടെല്ലാം ഇങ്ങനെ വിവാഹം നടത്താനാണ് നിർദേശിക്കുന്നത്. ഇത്തരം ഒരു വിവാഹത്തിന് നിയമപരമായ യാതൊരു തടസ്സവുമില്ല. സ്പെഷൽ മാര്യേജ് ആക്ട് ഇന്ത്യയിലെ എല്ലാ ആളുകൾക്കും ബാധകമായ നിയമമാണ്. അടിയുറച്ച മത വിശ്വാസികളാണ് എന്നു പറയുന്നവർ ഇതിനെതിരെ വിമർശനവുമായി വന്നേക്കാം. പക്ഷേ എന്നോട് ആരും പറഞ്ഞിട്ടില്ല. എല്ലാവരും പോസിറ്റീവ് ആണ്. ഷുക്കൂറിനോട് ആരൊക്കെയോ, ഇതു വേണമോ എന്നൊക്കെ ചോദിച്ചു. പക്ഷേ ഞങ്ങൾ എല്ലാത്തിനെയും പോസിറ്റീവായാണ് കാണുന്നത്.

∙ നിലവിലുള്ള നിയമങ്ങൾ മാറ്റണം എന്നാണോ ഉദ്ദേശിക്കുന്നത്? നിലവിൽ വ്യക്തിനിയമങ്ങളുടെ പ്രശ്നങ്ങൾ എന്താണ്? 

സമൂഹത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാനാണ് നിയമങ്ങൾ. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തിയതാണ് വ്യക്തി നിയമം. ഒരുപാട് വർഷമായി പിന്തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും മുറിവേൽപ്പിക്കപ്പെടാതിരിക്കാനാണിത്. ഭരണഘടനയുടെ 25ാം വകുപ്പുപ്രകാരം ഏതു വിശ്വാസവും ആർക്കും ഫോളോ ചെയ്യാം. പക്ഷേ നിലവിലെ സാമൂഹിക സ്ഥിതിക്കോ ഭരണഘടനയുടെ പ്രധാന ഭാഗങ്ങൾക്കോ എതിരായാൽ വ്യക്തി നിയമങ്ങളും നവീകരിക്കപ്പെടണം. അല്ലാതെ അതു പൂർണമായും മാറ്റുക എന്നതല്ല ശരിയായ രീതി. നമ്മുടെ അനുഭവങ്ങളിലൂടെയാണ് നവീകരണം ഉണ്ടാവേണ്ടത്. ഒരു മുസ്‍ലിമായി നിന്നുകൊണ്ടുതന്നെ ഇതിലൊക്കെ നവീകരണം വരണം.

∙ ഏക സിവിൽകോഡ് വാദത്തിലേക്ക് എത്തുന്നതാണ് നടപടിയെന്ന ആരോപണത്തെ കുറിച്ച്?

ഏക സിവിൽ കോഡ് വാദത്തെ ന്യായീകരിക്കുന്നതാണ് ഞങ്ങളുടെ നടപടിയെന്ന ആരോപണം അറിവില്ലായ്മയാണ്. ഏക സിവിൽ കോഡ് എന്ന ആശയത്തിന് അതിന്റെതായ പ്രശ്നങ്ങളുണ്ട്. മൗലികാവകാശങ്ങളെ പോലെ നിർബന്ധമായി അടിച്ചേൽപ്പിക്കാവുന്നതല്ല ഏക സിവിൽ കോഡ്. നമ്മുടെ ഉദ്ദേശം അതല്ല, ബഹുസ്വരമായ രാജ്യത്ത് മുസ‌്‌ലിമായി ജീവിച്ചുതന്നെ നമ്മുടെ നിയമങ്ങൾക്ക് എന്തെങ്കിലും പ്രയാസം നേരിടുമ്പോൾ ആ നിയമം കാലാകാലങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾക്കു വിധേയമാകണം.

∙ രണ്ടാം വിവാഹം രഹസ്യമായി നടത്താമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ടല്ലോ...

പരസ്യമാക്കിയതല്ല, സ്വത്തു കിട്ടാനുമല്ല ഈ വിവാഹം. ആത്യന്തികമായി ഒരുദ്ദേശമേ ഉള്ളൂ. പെൺകുട്ടികൾക്ക് ഭരണഘടനയുടെ ആർ‌ട്ടിക്കിൾ 21ൽ പറയുന്ന അന്തസ്സും ആർട്ടിക്കിൾ 14 ഉറപ്പു തരുന്ന സമത്വവും ലഭ്യമാക്കണം. പിതാവ് മരണപ്പെട്ടാൽ ആൺകുട്ടി ഉണ്ടെങ്കിൽ പൂർണമായി അവർക്ക് സ്വത്തു കിട്ടുമ്പോൾ, പക്ഷേ 3 പെൺകുട്ടികളായതിനാൽ കിട്ടുന്നില്ല എന്ന ആത്മവിശ്വാസക്കുറവ് ഞങ്ങളുടെ മക്കൾക്കു മാത്രമല്ല, എല്ലാ ഇത്തരം പെൺകുട്ടികൾക്കും ഉണ്ടാകാൻ പാടില്ല. നെഗറ്റീവ് പറയുന്നവർക്കും ഇതിന്റെ സത്യാവസ്ഥ അറിയാം. പെൺകുട്ടികളോടുള്ള വലിയ അനീതിയാണ്. കട്ടവന്റെ കൈ വെട്ടണമെന്നു പറയുന്ന നിയമങ്ങൾ നമ്മൾ നടപ്പാക്കുന്നില്ലല്ലോ, എന്തുകൊണ്ടാണ് ഇവ നമ്മൾ സ്വീകരിക്കാത്തത്? അതു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മാറ്റങ്ങൾ അനിവാര്യമാണ്. അതുപോലെത്തന്നെയാണ് ഈ നിയമവും.

English Summary: Remarrying in their 50s to Fight Against Gender Discrimination: Dr. Sheena Shukkur Speaks