‘സ്ത്രീ എന്നറിഞ്ഞപ്പോൾ ചീത്തവിളി; ദുരന്തം മകൾ എന്നു കളിയാക്കി, ആധാറിലെ പേരു മാറ്റാൻ വരെ കഷ്ടപ്പെട്ടു’
132 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ്
132 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ്
132 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ്
512 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ് ചടങ്ങിനിടെ കേട്ടു. പത്മ ലക്ഷ്മിയുടെ ശബ്ദം. മാറ്റി നിർത്തപ്പെടുകയും അവഗണനകൾ ഏറ്റുവാങ്ങുകയും ചെയ്ത പത്മ ലക്ഷ്മി. 512 പേരിൽ ആദ്യയാളായി നിയമ ബിരുദം നേടിയ പത്മ ഒരു ചരിത്രത്തിന്റെ ഭാഗമാണ്. സ്വത്വവും ജീവിതവും ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയല്ലെന്ന ചരിത്രം. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക വഴിയിലുടനീളം വീണ മുള്ളുകളെ പൂക്കളാക്കി മാറ്റിയാണ് ആ കറുത്ത കോട്ടണിഞ്ഞത്. സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം പോലും ട്രാൻസ്ജെൻഡർ സമൂഹത്തിന് നൽകാൻ മടിക്കുന്ന പൊതുജനങ്ങളുടെ അഹന്തയ്ക്കുള്ള മധുരമേറിയ മറുപടിയാണ് പത്മയ്ക്ക് ഈ ജീവിതം. പോരാട്ടത്തിന്റെ നാളുകൾ പത്മ തുടങ്ങിയിട്ടേ ഉള്ളു. നീതി നിഷേധിക്കുന്നവർക്കു വേണ്ടിയുള്ള പോരാട്ടമാണ് പത്മയുടെ ഇനിയുള്ള ജീവിതം. പത്മ ലക്ഷ്മി മനോരമ ഓൺലൈനോടു സംസാരിക്കുന്നു
∙ ‘കുട്ടിക്കാലം മുതൽ പലതും അനുഭവിച്ചു’
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായ പത്മ ലക്ഷ്മി കുട്ടിക്കാലം മുതൽ പലതും അനുഭവിച്ചു. സ്വന്തം സ്വത്വം വെളിപ്പെടുത്തി മുന്നോട്ട് കടന്നു വന്നപ്പോൾ മുതൽ കുത്തുവാക്കുകളും പഴിപറയലും പലയിടത്തു നിന്നും കേട്ടതാണ്. ഒരു പെണ്ണാണെന്ന് സമൂഹത്തിന് മുന്നിൽ ഉറക്കെ പറയണമെന്നാഗ്രഹിച്ചെങ്കിലും അതിന് അന്ന് കഴിഞ്ഞിരുന്നില്ല. ‘ഞാൻ എപ്പോഴും ഒരു സ്ത്രീ തന്നെയാണ്. അങ്ങനെ മാത്രമാണ് എനിക്ക് തോന്നിയത്. പക്ഷേ, അത് ലോകത്തിന് മുന്നിൽ എങ്ങനെ വിളിച്ചു പറയുമെന്ന് എനിക്കറിയില്ലായിരുന്നു. പത്താം ക്ലാസ് പഠന കാലത്തൊക്കെ ഞാൻ ഒരുപാട് അനുഭവിച്ചിരുന്നു.
ഒരു സ്ത്രീയായി നടക്കാൻ ആഗ്രഹിച്ചെങ്കിലും സ്വന്തം സ്വത്വം ഉള്ളിലൊതുക്കി വേദനയോടെ പലയിടങ്ങളിലും ചെല്ലേണ്ടി വന്നിട്ടുണ്ട്. ആൺകുട്ടിയായി സ്കൂളിൽ വസ്ത്രം ധരിച്ച് ചെല്ലുമ്പോഴും ആൺകുട്ടികളോടൊപ്പം നടക്കുമ്പോൾ പോലും എന്റെ ഉള്ളു നീറുകയായിരുന്നു.’ ഞാനൊരു സ്ത്രീയാണെന്ന് ലോകം അറിഞ്ഞപ്പോൾ തന്നെ കൂടെ പോന്നതാണ് പഴി വാക്കുകളും ചീത്ത വിളികളുമെല്ലാം. ആദ്യമൊക്കെ അതു കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് പത്മ. സ്വന്തമായൊരു ആധാർ കിട്ടാൻ വരെ ഒരുപാട് ബുദ്ധിമുട്ടി. പത്മയായി സ്വന്തം സന്തോഷം അവൾ കണ്ടെത്തിയെങ്കിലും സമൂഹത്തിന്റെ അവളോടുള്ള പെരുമാറ്റവും അന്നു മുതൽ മാറുകയായിരുന്നു. സ്വന്തം വീട്ടുകാർ പത്മയെ പത്മയായി കണ്ടെങ്കിലും പുറത്തിറങ്ങിയാൽ കുത്തുവാക്കുകൾ മാത്രമായിരുന്നു കൂട്ട്. ജീവിത്തതിന്റെ മടുപ്പിൽ പലപ്പോഴും ഒന്നും പറയാൻ പോലും പറ്റാതെ നിൽക്കേണ്ടി വന്നിട്ടുണ്ട് പത്മയ്ക്ക്. പക്ഷേ, സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു.
∙ ‘എന്റെ മുന്നിൽ ഞാൻ പല ദൈവത്തെ കണ്ടിട്ടുണ്ട്’
‘നമ്മുടെ ആഗ്രഹത്തിന് കൂട്ടു നിൽക്കാനും ആഗ്രഹങ്ങൾ സാധിച്ച് തരാനുമൊക്കെ ദൈവത്തിന്റെ രൂപത്തിൽ പലരും എത്തുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ, എന്റെ ജീവിതം അങ്ങനെയായിരുന്നു. ഒരുപാട് ദൈവങ്ങൾ ഇക്കാലയളവിൽ എന്റെ ജീവിതത്തിലൂടെ കടന്നു പോയി. എന്നെ സഹായിച്ച് എനിക്ക് പിന്തുണ നൽകി അവരൊക്കെ ഒപ്പം നിന്നതു കൊണ്ടാണ് ഇന്ന് കാണുന്നതു പോലെയൊക്കെ ഞാൻ വളർന്നത്. വീണു പോകുമ്പോൾ കൈ തന്ന് ഒപ്പം കൂട്ടാൻ അവരൊന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ തളർന്നു പോകുമായിരുന്നു’.
ജീവിതത്തിൽ ഒരുപാടു പേർ സഹായവുമായി കൂടെയുണ്ടെങ്കിലും പത്മയുടെ ബാക്ക്ബോൺ എപ്പോഴും അച്ഛനും അമ്മയുമാണ്. എപ്പോഴും കൂടെയുണ്ടാകുന്ന ഒരിക്കലും വിട്ടു പിരിയാത്ത രണ്ടുപേർ. അച്ഛന്റെയും അമ്മയുടെയും സ്നേഹമാണ് പത്മയെ ഇതുവരെ എത്തിച്ചത്. ‘നീ ധൈര്യമായി തലയുയർത്തി, ആവേശത്തോടെ മുന്നോട്ട് പോകണം’ പ്രതിസന്ധികളിൽ ഓരോ തവണ കാലിടറുമ്പോഴും പത്മയ്ക്ക് ഊർജം അച്ഛന്റെ ഈ വാക്കുകളാണ്. കഴിഞ്ഞ ദിവസം ആദ്യമായി കോടതിയിൽ എത്തിയപ്പോഴും അച്ഛൻ പറഞ്ഞത് ഈ വാക്കുകളാണ്. ഇനിയുള്ള കാലം മുഴുവൻ പത്മയ്ക്ക് ജീവിക്കാനുള്ള പ്രേരണയും ഇതാണ്.
∙ ‘ഇക്വാളിറ്റിക്ക് വേണ്ടിയാണ് പോരാട്ടം’
കുട്ടിക്കാലത്തൊന്നും നിയമ പഠനം എന്നതിനെ പറ്റി കാര്യമായി പത്മ ചിന്തിച്ചിരുന്നില്ല. ഇഷ്ടപ്പെട്ട വിഷയമായ ഫിസിക്സായിരുന്നു ഡിഗ്രി പഠനത്തിനായി തിരഞ്ഞെടുത്തത്. പല കാലങ്ങളിലായി പത്മ അനുഭവിച്ച ദുഖങ്ങളുടെയും അവഗണനയുടെയും ആകെ തുകയായിരുന്നു നിയമ പഠനം. ‘ജീവിതത്തിലുടനീളം ഒരുപാട് തവണ നിശബ്ദയാക്കപ്പെട്ടിട്ടുണ്ട്. ഒന്നും മിണ്ടാതെ എന്തു ചെയ്യുമെന്ന് അറിയാതെ നിന്നിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതത്തിൽ ആ നിശബ്ദതയുടെ തണൽ എനിക്കാവശ്യമില്ല. ഉറച്ച ശബ്ദത്തിൽ എനിക്ക് സമൂഹത്തിന് മുന്നിൽ സംസാരിക്കണം. അതിന് ഈ പ്രഫഷനാണ് ഏറ്റവും അനുയോജ്യം.’ താൻ അനുഭവിച്ച യാതനകൾ മറ്റുള്ളവർ അനുഭവിക്കുന്നതു കാണാൻ പത്മയ്ക്കാവില്ല. ഒന്നും മിണ്ടാതെ സമൂഹത്തിന്റെ പഴികൾ കേട്ട് ഒതുങ്ങി പോയ പലരും ഈ നാട്ടിലുണ്ട്. അവരുടെ ശബ്ദമായി അവർക്ക് നീതി വാങ്ങി നൽകുക മാത്രമാണ് പത്മയുടെ ലക്ഷ്യം. ഒരു വക്കീലാകാൻ തീരുമാനിച്ചതും ഈയൊരൊറ്റ കാരണം കൊണ്ടാണ്. ‘ഇക്വാളിറ്റിയാണ് എല്ലാവർക്കും ആവശ്യം, എല്ലാവരും ജീവിക്കുന്നതും ഇക്വാളിറ്റിക്ക് വേണ്ടിയാണ്. ഇത്രയേറ പുസ്തകങ്ങളുണ്ടെങ്കിലും ഇക്വാളിറ്റി എത്ര സുന്ദരമായ അനുഭവമാണെന്ന് അറിയാൻ സാധിക്കുന്നത് നിയമ പുസ്തകങ്ങളിൽ മാത്രമാണ്. ഞാൻ എന്റെ ജീവിതത്തിൽ നിയമ പുസ്തകത്തെ കൂട്ടു പിടിച്ചതും അതുകൊണ്ട് തന്നെയാണ്. ’
‘പഠനത്തിൽ ഒരിക്കലും ഒരു കോംപർമൈസ് നൽകാൻ പത്മ തയ്യാറായിരുന്നില്ല. ഹോർമോൺ ചികിത്സകൾ നടന്നത് നിയമ പഠന കാലത്താണ്. അന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. മൂഡ് സ്വിങ്സും മാനസിക പിരിമുറുക്കങ്ങളും ഏറ്റവും അധികം അനുഭവിച്ച ആ കാലത്തും എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനുള്ള പോരാട്ടമായിരുന്നു എന്റെ ജീവിതം. ഇപ്പോൾ ആ പോരാട്ടത്തിന്റെ ഫലം എനിക്കുണ്ടായിരിക്കുന്നു. ’
∙ ‘നെഗറ്റീവ് പറയുന്നവർ കിടന്ന് പറയട്ടെ’
‘ജീവിതത്തിൽ ഞാൻ പലതും അനുഭവിച്ചിട്ടുണ്ട്. ഇതുവരെ എത്തിയത് വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ്. പോസിറ്റിവിറ്റി പകർന്ന് എന്നോടൊപ്പം പലരും ഉണ്ട്. നെഗറ്റീവും ബോഡിഷെയിമിങ്ങിമൊക്കെ പറയാൻ ഈ ലോകത്ത് ഒരുപാട് പേരുണ്ട്. ദുരന്തം മകൾ എന്നെല്ലാം പറഞ്ഞ് പലരും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ ഇവരെയൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല, പല പരസ്യങ്ങളിലും കേട്ടിട്ടില്ലേ, 100 ശതമാനം കീടാണുക്കളും നശിക്കില്ല ചിലത് ജീവനോടെ ഇരിക്കുമെന്നെല്ലാം. അതുപോലെയാണ് നമ്മുടെ സമൂഹവും. പല കീടാണുക്കളും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. കളിയാക്കി മതിയാവുമ്പോൾ അവർ തന്നെ നിർത്തിക്കോളും. ഞാനല്ല, എന്നെ കളിയാക്കുന്നവരാണ് മാറേണ്ടത്. ഞാൻ കോളജിലും മറ്റു പഠനകാലത്തെല്ലാം പല തരത്തിലും ഒറ്റപ്പെടൽ നേരിട്ടിട്ടുണ്ട്. പലരും മാറ്റി നിർത്തിയിട്ടുമുണ്ടെങ്കിലും നെഗറ്റീവുകളെ പറ്റി ഞാൻ ഒരിക്കലും ചിന്തിക്കില്ല. എനിക്ക് അതിനെ പറ്റി ചിന്തിക്കാനും താൽപര്യമില്ല. എന്റെ ജീവിതം ഫുൾ പോസറ്റീവാകണം എന്നാണ് എന്റെ ആഗ്രഹം.
∙ നിയമങ്ങളിലും കാതലായ മാറ്റം വേണം.
ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർക്കു വേണ്ടി നിയമത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടു വരണമെന്നാണ് പത്മയ്ക്ക് പറയാനുള്ളത്. സ്ത്രീകൾക്ക് വേണ്ടി എഴുതപ്പെട്ട പല കൃത്യതയാർന്ന നിയമങ്ങളും ഉണ്ടെങ്കിലും ട്രാൻസ് വുമണിന്റെ കാര്യത്തിൽ നിയമങ്ങളിൽ കൃത്യത കുറവുണ്ട്. അതിനു വേണ്ടി നിയമത്തിൽ മാറ്റം വന്നെങ്കിൽ മാത്രമേ ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർക്ക് സുരക്ഷ ഉറപ്പാക്കാനാകു. ‘സ്ത്രീകളെ റേപ്പ് ചെയ്താൽ കർശന നിയമങ്ങളുള്ള ഈ നാട്ടിൽ തന്നെ ട്രാൻസ് ജെൻഡറുകൾക്ക് പീഡനം നേരിട്ടാൽ നിയമം അത്ര കർശനമല്ല. എന്റെ പോരാട്ടം എന്റെ കമ്യൂണിറ്റിക്ക് കൂടി വേണ്ടിയുട്ടുള്ളതാണ്. സധൈര്യം മുന്നോട്ട് വന്ന് പലതും പറയാൻ ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർ ഇപ്പോഴും ഭയപ്പെടുന്നുണ്ട്. അവർക്ക് വേണ്ടി എന്നെ കൊണ്ട് പറ്റുന്ന പോലെ എന്തെങ്കിലും ചെയ്യണം.’
സ്പെഷ്യൽ മാര്യേജ് ആക്ടിൽ ചില ഭേദഗതികൾ കൊണ്ടുവരാനും പത്മയ്ക്ക് സ്വപ്നമുണ്ട്. ഭാര്യ ഭർത്താവ് എന്നതിൽ ഉപരിയായി പാർട്ണറായി സ്ത്രീയും പുരുഷനും മാറണം. അതിനു വേണ്ടി പ്രയത്നിക്കാനുള്ള ശ്രമത്തിലുമാണ് പത്മ. സ്വന്തം കമ്യൂണിറ്റിയിൽ നിന്ന് തന്റെ വഴി പിന്തുടർന്ന് ഒരുപാടു പേർ മുന്നോട്ടു വരണമെന്നാണ് പത്മയുടെ ആഗ്രഹം. സ്വന്തം ജീവിതത്തിൽ തന്നെ നീതി നിഷേധിക്കപ്പെട്ട ആ സ്വരങ്ങൾ കോടതി മുറിയിലാകെ ഉയർന്നു കേൾക്കണം.
English Summary: Padma Lakshmi, Kerala's First Transgender Advocate; Life story