ഓട്ടോറിക്ഷയിൽ ആൽമരം വളർത്താൻ പറ്റുമോ? ഇല്ല, എന്നാണ് തോന്നുന്നതെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് റൂട്ടിലൂടെ ഒന്നു പോയാൽ മതി. തിരുവനന്തപുരം സ്വദേശി അനിയുടെ ഓട്ടോയിൽ ആൽമരം മാത്രമല്ല. മണിപ്ലാന്റ്, ശംഖുപുഷ്പം, ശതാവരി, കടലാസ് പുഷ്പം തുടങ്ങി നാട്ടിൽ കാണുന്ന ഒട്ടുമിക്ക ചെടികളുമുണ്ട്. അഞ്ചു വർഷം മുമ്പാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടോറിക്ഷയിൽ ആൽമരം വളർത്താൻ പറ്റുമോ? ഇല്ല, എന്നാണ് തോന്നുന്നതെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് റൂട്ടിലൂടെ ഒന്നു പോയാൽ മതി. തിരുവനന്തപുരം സ്വദേശി അനിയുടെ ഓട്ടോയിൽ ആൽമരം മാത്രമല്ല. മണിപ്ലാന്റ്, ശംഖുപുഷ്പം, ശതാവരി, കടലാസ് പുഷ്പം തുടങ്ങി നാട്ടിൽ കാണുന്ന ഒട്ടുമിക്ക ചെടികളുമുണ്ട്. അഞ്ചു വർഷം മുമ്പാണ് അനി ഓട്ടോയിൽ ചെടികൾ വച്ചു പിടിപ്പിക്കാൻ തുടങ്ങിയത്. ചെടികളോടുള്ള ഇഷ്ടം കൊണ്ടാണ് അതെന്ന് അനി പറയുന്നു. പുറത്തുനിന്നെത്തുന്നവർക്ക് കൗതുകമാണെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുള്ളവർക്ക് ഇപ്പോൾ ഇതൊരു സാധാരണ കാഴ്ചയാണ്. 

അനിയുടെ ഓട്ടോ

ചെടികളും മരങ്ങളും മാത്രമല്ല, കാൻസർ രോഗികൾക്ക് സൗജന്യ യാത്ര എന്നെഴുതിയ ഒരു ബോർഡ് കൂടി ഓട്ടോയിൽ കാണാം. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തുന്ന കാൻസർ രോഗികൾക്ക്  ബസ് സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചുമാണ് ഈ സൗജന്യ യാത്ര. ഇതുകൊണ്ടൊന്നും തീർന്നില്ല. ഓട്ടോറിക്ഷയ്ക്കുള്ളിൽ ഒരു സഹായപ്പെട്ടി കൂടിയുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവനയായി അതിലിടാം. അങ്ങനെ കിട്ടുന്ന തുക വർഷത്തിലൊരിക്കൽ ഒരു കാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകും. ഒരു കൊല്ലം സ്വദേശിക്കാണ് കഴിഞ്ഞ വർഷം തുക നൽകിയത്. ‘‘കയ്യിൽ കാശുണ്ടായിട്ടല്ല, സർജറിയൊക്കെ കഴിഞ്ഞ് പോകുന്ന ആളുകളെ കാണുമ്പോൾ സങ്കടം തോന്നിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്’’ – അനി പറയുന്നു.

ADVERTISEMENT

ഇതൊക്കെ കണ്ട് അനിയെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. എന്നാൽ തമാശയ്ക്കാണെങ്കിലും ‘വട്ടാണല്ലേ’ എന്ന് ചോദിക്കുന്നവരുമുണ്ടെന്നാണ് അനി പറയുന്നത്. യാത്രക്കാർക്ക് ശല്യമാകാത്ത രീതിയിൽ ഇനിയും ചെടികൾ വയ്ക്കണമെന്നാണ് അനിയുടെ ആഗ്രഹം. എന്നാൽ ചിലയാളുകൾ ഓട്ടോയിൽനിന്നു താനറിയാതെ ചെടികൾ പിഴുതെടുക്കുകയും നശിപ്പിക്കുകയും ചെയ്യും. ‘‘ഇത് വേദനിപ്പിക്കാറുണ്ട്, അതുകൊണ്ടുതന്നെ ഓട്ടോയുടെ സമീപത്ത് എപ്പോഴും ഉണ്ടാകും’’. അനി പറയുന്നു

‘‘ഓട്ടോയിൽ ചെടികളൊക്കെ വച്ച് ടൗണിലൂടെ ഓടിക്കുന്നത് നിയമപരമായി അനുവദനീയമല്ല,  ഇടയ്ക്ക് പെറ്റിയടയ്ക്കേണ്ടി വന്നിട്ടുമുണ്ട്’’. അനി പറയുന്നു.

ADVERTISEMENT

Content Summary: Life story of Ani who carrying plants and trees in auto