‘ശബ്ദവും രൂപവും മുഖക്കുരുവുമെല്ലാം പ്രശ്നമായിരുന്നു, പ്രേമത്തിന് ശേഷമാണ് ആത്മവിശ്വാസമുണ്ടായത്’: സായ് പല്ലവി
പ്രേമം എന്ന സിനിമയിലൂടെ മലർ മിസായി പ്രേക്ഷകരുടെ മനസ്സിലേക്കെത്തിയ താരമാണ് സായി പല്ലവി. അഭിനയം മാത്രമല്ല, സുന്ദരമായ നൃത്തച്ചുവടുകളിലൂടെയും സായി പല്ലവി ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ ആദ്യ ചിത്രത്തിൽ അഭിനയിക്കും മുമ്പ് അനുഭവിച്ച അരക്ഷിതാവസ്ഥയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സായി

പ്രേമം എന്ന സിനിമയിലൂടെ മലർ മിസായി പ്രേക്ഷകരുടെ മനസ്സിലേക്കെത്തിയ താരമാണ് സായി പല്ലവി. അഭിനയം മാത്രമല്ല, സുന്ദരമായ നൃത്തച്ചുവടുകളിലൂടെയും സായി പല്ലവി ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ ആദ്യ ചിത്രത്തിൽ അഭിനയിക്കും മുമ്പ് അനുഭവിച്ച അരക്ഷിതാവസ്ഥയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സിനിമയില്‍ എത്തുന്നതിന് മുമ്പ് എന്‍റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയെല്ലാം ആത്മവിശ്വാസം കുറച്ചിരുന്നു. ആളുകളോട് ഇടപെഴകുന്നതില്‍ നിന്ന് ഇതെല്ലാം പിന്നോട്ട് വലിച്ചു. എന്നാല്‍ പ്രേമം പുറത്തിറങ്ങി പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് സിനിമ കണ്ടപ്പോഴാണ് ഈ കാഴ്ചപ്പാടുകളെല്ലാം മാറിയതെന്ന് സായ് പല്ലവി പറഞ്ഞു.
സ്ക്രീനില്‍ തന്നെ കണ്ട് ആളുകള്‍ കയ്യടിക്കുന്നത് കണ്ടപ്പോഴാണ് ചിന്താഗതികളെല്ലാം മാറിയതെന്നും കഥാപാത്രവും അഭിനയവുമാണ് ശ്രദ്ധിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായതെന്നും നടി പറയുന്നു. മേയ്ക്കപ്പ് ഇടാതെയുള്ള പ്രേമത്തിലെ ലുക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും സായ് പല്ലവി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു സിനിമയിലും മേയ്ക്കപ്പ് ഉപയോഗിച്ചിട്ടില്ല. ഒരു സംവിധായകരും നിര്‍ബന്ധിച്ചിട്ടുമില്ലെന്നും സായ് വ്യക്തമാക്കി.
Content Summary: Sai Pallavi says insecure of acne and voice