മതസൗഹാർദത്തിന്റെയും തുല്യതയുടെയും സന്ദേശം നൽകുന്ന ആഘോഷമാണ് മലപ്പുറം ജില്ലയിലെ പ്രശസ്തമായ മുന്നിയൂർ കളിയാട്ട മഹോത്സവം. പലയിടങ്ങളിലായി എത്തുന്ന പൊയ്ക്കുതിരകളാണ് കളിയാട്ടത്തിന്റെ പ്രത്യേകത. എന്നാൽ ആ പൊയ്കുതിരകളിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ അഭിഭാഷകയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മതസൗഹാർദത്തിന്റെയും തുല്യതയുടെയും സന്ദേശം നൽകുന്ന ആഘോഷമാണ് മലപ്പുറം ജില്ലയിലെ പ്രശസ്തമായ മുന്നിയൂർ കളിയാട്ട മഹോത്സവം. പലയിടങ്ങളിലായി എത്തുന്ന പൊയ്ക്കുതിരകളാണ് കളിയാട്ടത്തിന്റെ പ്രത്യേകത. എന്നാൽ ആ പൊയ്കുതിരകളിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ളതാണ് ഒരു പൊയ്ക്കുതിര. 

വിഐപി വാളക്കുണ്ടിന്റെ പൊയ്ക്കുതിരയിലാണ് പത്മ ലക്ഷ്മിക്ക് അഭിനന്ദനം എന്ന ബോർഡ് ഒരുക്കിയത്. ‘ആദ്യത്തെ ആളാവുക എന്നത് എപ്പോഴും കഠിനമാണ്. തടസ്സങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. എല്ലാം അതിജീവിച്ച കേരളത്തിലെ ആദ്യ ട്രാൻസ്ജെന്റർ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ’– ബോർഡിൽ കുറിച്ചു. 

ADVERTISEMENT

നിരവധി പേരാണ് പൊയ്കുതിരയുടെ ചിത്രങ്ങൾ പങ്കുവച്ചത്. ‘എന്റെ ഊർജ്ജമാണിത്. സ്നേഹം ഒരായിരം സ്നേഹം എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പത്മ ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അകറ്റി നിർത്തപ്പെടുന്നവർക്കേ ചേർത്തു നിർത്തുന്നതിന്റെ പ്രാധാന്യം മനസിലാവൂ എന്ന കുറിപ്പോടെ ശീതൾ ശ്യാമും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

പത്മ ലക്ഷ്മിക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള പൊയ്ക്കുതിര

Content Summary: First transgender advocate in Kerala Padma Lakshmi honoured in Moonniyur kaliyatta maholsavam

ADVERTISEMENT