‘എനിക്ക് അവളെ ഒന്നുകൂടി സ്നേഹിക്കാമായിരുന്നു, ഇന്ന് ഏറെ ദുഃഖം തോന്നുന്നു’; മകളുടെ ഓർമയിൽ നീറി ശരണ്യയുടെ അമ്മ
സിനിമകളിലൂടെയും സീരിയലുകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ ശശി. അസുഖബാധിതയായി 2 വർഷം മുമ്പ് മരണപ്പെട്ടെങ്കിലും ശരണ്യയുടെ ഓർമകളിലാണ് സീരിയൽ സിനിമാ ലോകം. ഇപ്പോഴിതാ ശരണ്യയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഓർമകൾ പങ്കുവച്ചെത്തിയിരിക്കുകയാണ് അമ്മ ഗീത. ശരണ്യ തുടങ്ങിയ യൂട്യൂബ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ ശശി. അസുഖബാധിതയായി 2 വർഷം മുമ്പ് മരണപ്പെട്ടെങ്കിലും ശരണ്യയുടെ ഓർമകളിലാണ് സീരിയൽ സിനിമാ ലോകം. ഇപ്പോഴിതാ ശരണ്യയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഓർമകൾ പങ്കുവച്ചെത്തിയിരിക്കുകയാണ് അമ്മ ഗീത. ശരണ്യ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെയാണ് മകളുടെ ഓർമകൾ പങ്കുവച്ചത്.
‘കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകൾ ഇല്ലെന്നല്ലേ പറയാറുള്ളത്. എന്നാൽ അത് അങ്ങനെയല്ല എന്ന് മനസ്സിലാക്കുകയാണ് ഞാന്‍. ശരണ്യ മരിച്ച് 2 വർഷം പിന്നിട്ടിട്ടും അവളുടെ ഓർമകളും അവളെ ഓർത്തുള്ള വേദനയും മാത്രമാണ് എന്റെ മനസ്സ് മുഴുവൻ. എന്ന് എന്റെ ആ വേദനകൾ ഇല്ലാതെ ആകുന്നോ, അന്ന് ഞാനും ഇല്ലാതെയാകും. ഒപ്പം അവൾ ഒരുപാട് പ്രതീക്ഷയോടെ തുടങ്ങിയ അവളുടെ ഈ ചാനലും’. ശരണ്യയുടെ അമ്മ പറഞ്ഞു.
‘ഇടക്കൊക്കെ പഴയകാലം ഒന്ന് തിരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ട്. അവൾ പിച്ചവച്ചു നടന്നകാലവും സ്‌കൂളിൽ പഠിക്കാൻ പോയ കാലവും, ചിത്രശലഭത്തെപ്പോലെ അവൾ പാറിപ്പറന്ന കാലവും ഒക്കെ ഒന്നു തിരിച്ചുവന്നിരുന്നെങ്കില്‍ എനിക്ക് അവളെ ഒന്നുകൂടി സ്നേഹിക്കാമായിരുന്നു. സംരക്ഷിച്ചു കൂടെ നിൽക്കാമായിരുന്നു. അവളെ വഴക്ക് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കിപ്പോൾ ഭയങ്കര ദുഃഖം തോന്നാറുണ്ട്’. ഗീത വ്യക്തമാക്കി.
ജീവിത തത്രപ്പാടിൽ ജീവിക്കാൻ എന്റെ മകൾ മറന്നു പോയെന്നും അവളുടെ സ്ട്രെസും രോഗത്തിന് കാരണമായെന്നും ഗീത പറഞ്ഞു. മകളുടെ ഓർമദിവസത്തിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും വിഡിയോയിൽ പറഞ്ഞു. കൂടാതെ മകൾക്കൊപ്പം എന്നും കൂടെ നിന്ന സീമ ജി നായരെയും ഗീത ഓർത്തു.
ശരണ്യ തുടങ്ങിയ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി അഭിനന്ദനമാണ് ലഭിക്കുന്നത്. ശരണ്യക്ക് വേണ്ടി വീണ്ടും വിഡിയോകളിട്ട് ചാനൽ സജീവമാക്കണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Saranya Sasi | Saranya Mother | Life | Lifestyle | Manoramaonline