മനോരമ ഓൺലൈനും നിസാനും സംയുക്തമായി അവതരിപ്പിക്കുന്ന ‘നിസാൻ മാഗ്‍നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോയ്ക്ക് കോഴിക്കോട് ലഭിച്ചത് വൻ സ്വീകരണം. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പലർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. സിനിമാതാരവും മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥ് ആദ്യ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനും നിസാനും സംയുക്തമായി അവതരിപ്പിക്കുന്ന ‘നിസാൻ മാഗ്‍നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോയ്ക്ക് കോഴിക്കോട് ലഭിച്ചത് വൻ സ്വീകരണം. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പലർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. സിനിമാതാരവും മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥ് ആദ്യ ദിവസം അതിഥിയായിരുന്നു. താരവും നിസാൻ പ്രതിനിധികളും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഓണക്കാലത്ത് നിസാൻ മാഗ്‍നൈറ്റ് സ്വന്തമാക്കിയ മൂന്നു പേർക്ക് ഷോറൂമിൽ വച്ച് മഹാബലിയും മാളവികയും ചേർന്ന് താക്കോൽ കൈമാറി. 

കൈനിറയെ സമ്മാനങ്ങളുമായാണ് പുതിയ അംഗങ്ങളെ നിസാൻ സ്വാഗതം ചെയ്തത്. കൂടാതെ, അടുത്തിടെ നിസാൻ മാഗ്‍നൈറ്റ് കാറുകൾ വാങ്ങിയവരുടെ വീടുകളിൽ ഈ ഓണക്കാലത്ത് മഹാബലി നേരിട്ടെത്തുകയും ആശംസകളും സമ്മാനവും നൽകുകയും ചെയ്തു. ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോയുടെ ഭാഗമായി നടന്ന പരിപാടികളും കളികളും എല്ലാവരെയും സന്തോഷത്തിലാഴ്ത്തി.

ADVERTISEMENT

ജില്ലയിലെ അഞ്ചു വീടുകളാണ് മഹാബലിയും സംഘവും ആട്ടവും പാട്ടും കളികളുമായി സന്ദർശിച്ചത്. കക്കോടിയിലെ അശ്വിൻ, എലത്തൂരിലെ ഷനോജ്, മെഡിക്കൽ കോളജിലെ പ്രശോഭ്, ചാത്തമംഗലത്തെ രാകേഷ്, എരഞ്ഞിക്കലിലെ ഷിജിൻ എന്നിവരുടെ വീടുകളിലാണ് മഹാബലിയും സംഘവും സന്ദർശനം നടത്തിയത്. പ്രത്യേക വാഹനത്തിലെത്തിയ മാവേലി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഓലക്കുടയും ചൂടി വീടുകളിലേക്കെത്തി. 

ചുറ്റുമുള്ളവരിൽ പലരും ആവേശത്തോടെ മാവേലിയെ അഭിവാദ്യം ചെയ്തു. കുട്ടികളിൽ പലരുടെയും മുഖത്ത് കൗതുകമായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സംസാരിച്ചു. താക്കോൽ കൈമാറുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അവിടെ കൂടിയിരിക്കുന്നവർക്കായി വിവിധ കളികളിൽ നടത്തുകയും ചെയ്തു. വിജയികളായവർക്ക് മാവേലി സമ്മാനം നൽകുകയും ചെയ്തു.

ADVERTISEMENT

കോഴിക്കോടിനു പുറമേ തൃശൂർ, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് ‘നിസാൻ മാഗ്‍നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.manoramaonline.com/mahabaliathome

Content Highlights: Nissan Magnite | Mahabali At Home | Life | Manoramaonline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT