റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത് ജീവിതത്തിലെ എല്ലാം അനുഭവങ്ങളും തുറന്നുപറയാറുള്ള വ്യക്തിയാണ്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹമോചനം നേടിയത്. റിതേഷ് എന്ന ആദ്യ ഭർത്താവുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ ആദിൽ ഖാൻ ദുറാനി എന്നയാളെ താരം വിവാഹം ചെയ്തിരുന്നു. എന്നാൽ അടുത്ത വർഷം തന്നെ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത് ജീവിതത്തിലെ എല്ലാം അനുഭവങ്ങളും തുറന്നുപറയാറുള്ള വ്യക്തിയാണ്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹമോചനം നേടിയത്. റിതേഷ് എന്ന ആദ്യ ഭർത്താവുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ ആദിൽ ഖാൻ ദുറാനി എന്നയാളെ താരം വിവാഹം ചെയ്തിരുന്നു. എന്നാൽ അടുത്ത വർഷം തന്നെ ആ വിവാഹബന്ധവും വേർപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ ഭർത്താവിനെതിരെ ഗാർഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ രാഖി ഉന്നയിച്ചിരുന്നു. സംഭവത്തിൽ ആദിലിനെതിരെ പൊലീസ് കേസും എടുത്തിരുന്നു. ഇപ്പോഴിതാ രാഖിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ആദിൽ. 

Read More: ‘ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടാകും’; അമ്മയുമായി ആശുപത്രിയിലെത്തി സൗഭാഗ്യ

ADVERTISEMENT

രാഖിയുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ആദിൽ. ‘രാഖിയെ വിശ്വസിച്ചതാണ് എന്റെ ഏറ്റവും വലിയ തെറ്റ്. ഞാൻ മൈസൂരിൽ നിന്നുള്ള ഒരു സാധാരണ ബിസിനസുകാരനാണ്. 2022ലാണ് ഞങ്ങൾ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷവും രാഖി മുൻ ഭർത്താവുമായി ബന്ധം വച്ചുപുലർത്തി. അത് ഞാൻ കണ്ടെത്തുകയും ചെയ്തു. പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് വിവാഹമോചനത്തെ പറ്റി ചിന്തിച്ചത്’. 

രാഖി സാവന്ത്, Image Credits: Instagram/rakhisawant2511

‘ഫെബ്രുവരിയില്‍ ഞാൻ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടിൽ പോയി. അന്ന് അവൾ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. രാഖിയും ആദ്യ ഭർത്താവും റിതേഷുമായി വീണ്ടും ഒരുമിച്ചെന്ന കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ്. എന്റെ കയ്യിൽ അവരെ പറ്റിയുള്ള പല തെളിവുകളും ഉണ്ടായിരുന്നു. അതു ആരോടും പറയരുതെന്നും അവൾ പറഞ്ഞു. പെട്ടെന്നാണ് കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടത്. വാതിൽ തുറന്നപ്പോഴാണ് അത് പൊലീസ് ആണെന്ന് മനസ്സിലായത്. അവരോട് ഞാൻ അവളെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞു. എനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. പിന്നാലെ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു’. 

ADVERTISEMENT

‘കൂടാതെ തന്റെ ഗര്‍ഭം അലസിപ്പോയെന്ന രാഖിയുടെ വാദവും തെറ്റാണ്. അവള്‍ക്ക് എങ്ങനെയാണ് ഗര്‍ഭിണിയാകാന്‍ പറ്റുക? അവളെ ഗര്‍ഭപാത്രം എടുത്തു കളയാന്‍ വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ കാരണമാണ് അങ്ങനെ ചെയ്തത്. രാഖിയെ പോലുള്ള സ്ത്രീകൾ അപകടകരമാണ്. അവരോട് സംസാരിക്കാൻ പോലും ഭയപ്പെടണം. അവരെന്തും ചെയ്യും’. ആദിൽ പറഞ്ഞു. 

രാഖി സാവന്ത്, Image Credits: Instagram/rakhisawant2511

അതേസമയം തന്റെ സുഹൃത്തായ ഇറാനിയന്‍ യുവതിയ്ക്ക് മൂന്ന് ലക്ഷം രൂപ നല്‍കി തനിക്കെതിരെ വ്യാജ പീഡന കേസ് നല്‍കാനും രാഖി ആവശ്യപ്പെട്ടതായി ആദില്‍ പറഞ്ഞു. രാഖിക്കെതിരെ നിയമനടപടികൾ എടുക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നും ആദിൽ പറഞ്ഞു. 

ADVERTISEMENT

Content Highlights: Rakhi Sawanth | Adil Khan | Life | Lifestyle | Manoramaonline