മനക്കരുത്ത് കൊണ്ട് അർബുദത്തോട് പൊരുതി ജീവിച്ച നന്ദു മഹാദേവ മലയാളികൾക്ക് ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിത പോരാട്ടത്തിനൊടുവിൽ 2 വർഷം മുമ്പാണ് നന്ദു ലോകത്തോട് വിട പറഞ്ഞത്. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് നടി സീമ ജീ നായർ. സെപ്റ്റംബർ 4നായിരുന്നു നന്ദുവിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സീമ ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനക്കരുത്ത് കൊണ്ട് അർബുദത്തോട് പൊരുതി ജീവിച്ച നന്ദു മഹാദേവ മലയാളികൾക്ക് ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിത പോരാട്ടത്തിനൊടുവിൽ 2 വർഷം മുമ്പാണ് നന്ദു ലോകത്തോട് വിട പറഞ്ഞത്. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് നടി സീമ ജീ നായർ. സെപ്റ്റംബർ 4നായിരുന്നു നന്ദുവിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സീമ ജി നായർ പങ്കുവച്ച കുറിപ്പാണിപ്പോൾ വൈറലാകുന്നത്. 

Read More: 21–ാം പിറന്നാളിന് കാമുകൻ ചതിച്ചു, മുഖത്ത് മുഴുവൻ ടാറ്റൂ, ജോലിയും കിട്ടാതെയായി; ദുരനുഭവം പങ്കുവച്ച് യുവതി

ADVERTISEMENT

‘സെപ്റ്റംബർ 4 ഞങ്ങളുടെ പ്രിയപ്പെട്ട നന്ദുട്ടന്റെ പിറന്നാൾ (നന്ദു മഹാദേവ). ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും. ജനനം ഒരിക്കലും ആരെയും മഹാന്മാരാക്കുന്നില്ല, പിന്നീടുള്ള പ്രവർത്തികളും, ചിന്തകളുമാണ് മറ്റുള്ളവരുടെ മനസിലും, ഹൃദയത്തിലും നമ്മളെ പ്രിയപ്പെട്ടവരാക്കുന്നത്. അതിൽ ഞങ്ങളുടെ മോൻ മുൻപന്തിയിൽ തന്നെ ആയിരുന്നു. നിന്നെ ഓർക്കാതെ ഒരു നിമിഷവും കടന്നു പോകുന്നില്ല മോനെ, നമ്മൾ തമ്മിലുള്ള ഫൊട്ടോ വളരെ കുറച്ചേ എന്റെ കയ്യിൽ ഉള്ളു, നമ്മൾ ഒരുമിച്ചുള്ള നല്ല ഒരു ഫൊട്ടോ വേണമെന്ന് എനിക്ക് വലിയൊരാഗ്രഹം തോന്നി. വിജീഷ് എനിക്ക് വേണ്ടപ്പെട്ട ഒരു മോൻ ആണ്, നല്ല ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന കുട്ടി, അവൻ പറഞ്ഞു ഞാൻ ചേച്ചിക്ക് റെഡിയാക്കി തരാമെന്നു. അങ്ങനെ അവൻ റെഡിയാക്കി തന്ന ഫൊട്ടോ ആണ്. എങ്ങനെയുണ്ട് നന്ദുട്ടാ. അമ്മയും മോനും അമ്പലത്തിൽ പോയി വന്നപോലെയില്ലേ, (വിജീഷ് നന്ദി ,നന്ദി) മോന് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു നിന്റെ പ്രിയപ്പെട്ട യെശോദാമ്മ’. സീമ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

സീമ ജി നായരും നന്ദു മഹാദേവയും, Image Credits: facebook/seemagnairactress

സീമയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. വിജീഷ് വരച്ചു നൽകിയ ഫൊട്ടോ കണ്ടാൽ ശരിക്കും അമ്മയും മകനും അമ്പലത്തില്‍ പോയി വന്ന പോലെയുണ്ടെന്നും ആശംസകളും പ്രാർഥനകളും നേരുന്നു എന്നും കമന്റുകളുണ്ട്. 

ADVERTISEMENT

Content Highlights: Seema G Nair | Nandu Mahaeva | Cancer | Life | Birthday | Lifestyle | Manoramaonline