‘പെൺപ്രതിമയല്ല, ഭരതമുനിയുടെ പ്രതിമ’; അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ് നൽകാൻ മെൻസ് അസോസിയേഷൻ
അലൻസിയർക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ്

അലൻസിയറിന്റെ ധീരതയ്ക്കുള്ള അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
‘ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’. അജിത് കുമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.
ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളും ചില പുരുഷൻമാരും അലൻസിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
‘സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തുക കുറഞ്ഞുപോയതിനെ പറ്റിയും അലൻസിയർ പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം ആ പണം മുഴുവൻ നൽകിയത് ആതുര സേവനത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് അദ്ദേഹം ആ പണം കുറഞ്ഞു പോയതിനെ പറ്റി പറഞ്ഞത്. ആതുര സേവനം നൽകുന്നവർക്കായാണ് അലൻസിയർ സഹായം നൽകുന്നത്. ഞങ്ങളുടെ ഒരു പങ്കും അതിന് ഉണ്ടാകട്ടേ എന്നാണ് ചിന്ത’– അജിത് കുമാർ വ്യക്തമാക്കി.
Content Highlights: Alencier | All Kerala Mens Association | Lifestyle | Award | Kerala State Film Award | Manoramaonline