മാധ്യമങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിന് മാപ്പു പറഞ്ഞ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഒരുപാടു വാർത്തകൾ പലരും അയച്ചു തന്നപ്പോഴുണ്ടായ പ്രകോപനത്തിൽ പറഞ്ഞതാണെല്ലാമെന്നും ആർക്കെങ്കിലും ആ വാക്കുകൾ വിഷമമുണ്ടാക്കിയെങ്കിൽ മാപ്പു പറയുന്നെന്നും ഷിയാസ് കരീം സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ‘കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിന് മാപ്പു പറഞ്ഞ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഒരുപാടു വാർത്തകൾ പലരും അയച്ചു തന്നപ്പോഴുണ്ടായ പ്രകോപനത്തിൽ പറഞ്ഞതാണെല്ലാമെന്നും ആർക്കെങ്കിലും ആ വാക്കുകൾ വിഷമമുണ്ടാക്കിയെങ്കിൽ മാപ്പു പറയുന്നെന്നും ഷിയാസ് കരീം സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

Read More: ‘ജയിലില്‍ അല്ല, ദുബായിലാണ്; വന്നിട്ട് കാണാം’: മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി ഷിയാസ് കരീം

ADVERTISEMENT

‘കഴിഞ്ഞ ദിവസം ഞാൻ മാധ്യമങ്ങളെ ചീത്ത വിളിച്ചിരുന്നു, അതിന് മാപ്പ്. എന്റെ കരിയറിൽ ഒരുപാട് സഹായം ചെയ്തത് മാധ്യമങ്ങളാണ്. എനിക്കെതിരായി വന്ന ആരോപണങ്ങളെ പറ്റി പല വിഡിയോകളും വാർത്തകളും പലരും അയച്ചു തന്നു, അതിൽ പ്രകോപിതനായാണ് മാധ്യമങ്ങൾക്കെതിരെ അങ്ങനെയെല്ലാം പറഞ്ഞത്. അതിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. എനിക്ക് അറിയാത്ത കാര്യമാണ് ആ പരാതിയെല്ലാം. ഒരുപാട് കാര്യങ്ങൾ വളച്ചൊടിച്ചതാണ്. ഒരുപാടു കഷ്ടപ്പെട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്’–ഷിയാസ് കരീം വിഡിയോയിൽ പറഞ്ഞു. നേരിട്ട് എത്രയും പെട്ടെന്ന് കാണാമെന്നും അന്ന് കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുമെന്നും ഷിയാസ് വിഡിയോയിൽ പറഞ്ഞു.

Read More: ‘മംഗളകാര്യങ്ങൾക്ക് ഇങ്ങനെ വസ്ത്രം ധരിക്കാമോ? നമ്മൾ ഇന്ത്യയിലാണ്!’; ദിഷ പടാനിയുടെ വസ്ത്രധാരണത്തിന് വിമർശനം

ADVERTISEMENT

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ കാസർകോട് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിരുന്നു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി, നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.

Content Highlights: Shiyas Kareem issues heartfelt apology for remarks against the media