സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. തന്റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബ്രേക്കപ്പാണ് ഇക്കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മികച്ച കാര്യമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. തന്റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബ്രേക്കപ്പാണ് ഇക്കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയാണ് ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_

2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് മുന്‍ കാമുകനുമായി പിരിഞ്ഞതാണ് ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ദിയ മറുപടി നല്‍കിയത് . ‘എന്നെ പരിചയമുള്ളവർ എല്ലാം ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ്. പുള്ളിക്കാരനെ മാത്രം ഞാന്‍ തെറ്റ് പറയില്ല. എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. പണ്ടേ പൊക്കോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റ്. 

ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_
ADVERTISEMENT

അതാണ് ഞാന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇപ്പോൾ എനിക്ക് കൃത്യമായി അറിയാം എങ്ങനെയുള്ളവര്‍ വരുമ്പോള്‍ കട്ട് ചെയ്തു കളയണം എന്ന്. അത്തരത്തിലുള്ള പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്’. ദിയ പറഞ്ഞു. 

ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_

നല്ലൊരു സംവിധായകനോ കഥയോ ഇതുവരെ അപ്പ്രോച്ച് ചെയ്യാത്തതു കൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തതെന്നും ആദ്യ സിനിമയെ പറ്റി എല്ലാവരും സംസാരിക്കണം, അത് നല്ലതാകണമെന്നാണ് ആഗ്രഹമെന്നും ദിയ പറഞ്ഞു. 

English Summary:

Diya Krishna Reveals Her Joy Post-Breakup: Best Decision of 2023