സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നൂബിനും ബിന്നിയും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെയാണ് തങ്ങൾ പ്രണയത്തിലായിരുന്നു എന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നൂബിനും ബിന്നിയും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെയാണ് തങ്ങൾ പ്രണയത്തിലായിരുന്നു എന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ നൂബിൻ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ പ്രണയത്തെ പറ്റിയും പ്രണയം വെളിപ്പെടുത്താതിരുന്നതിനെ പറ്റിയും പറഞ്ഞിരിക്കുകയാണ് ഇരുവരും. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. 

‘ഒന്നാമത് ഒരുപാട് പാരകൾ ഉള്ള സ്ഥലമാണ്. അതുകൊണ്ടാണ് പ്രണയം മറച്ചു വച്ചത്. ആറു വര്‍ഷം പ്രണയമായിരുന്നു. സീരിയലിലെല്ലാം എത്തിയപ്പോൾ അത്യാവശ്യം ഫെയിം ഒക്കെ വന്നിരുന്നു. പ്രണയത്തിലാണ് എന്ന് പറഞ്ഞാല്‍ അനാവശ്യമായി മീഡിയ അറ്റന്‍ഷന്‍ ഒക്കെ വരും എന്നത് കൊണ്ടാണ് പരസ്യപ്പെടുത്താതിരുന്നത്. മാത്രമല്ല, ഒരുപാട് ഗോസിപ്പ്സും വരും. അന്ന് കൂടെ അഭിനയിക്കുന്ന അമൃതയുടെയും രേഷ്മയുടേയുമെല്ലാം പേരിൽ നൂബിന് നേരെ ഗോസിപ്പ്സ് ഉണ്ടായിരുന്നു. അന്നൊക്കെ വീട്ടുകാർക്ക് ടെൻഷൻ ഉണ്ടായിരുന്നു. അവർ ചോദിക്കും ഇതെന്താണ് എന്നൊക്കെ. അതുകൊണ്ട് തോന്നി പ്രണയം പുറത്തറിയിക്കണ്ട എന്ന്’. ബിന്നി അഭിമുഖത്തിൽ വ്യക്തമാക്കി. 

നൂബിനും ബിന്നിയും, Image Credits: Instagram/noobin_johny
ADVERTISEMENT

‘സമൂഹ മാധ്യമം വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പൊതുവെ പരിചയമില്ലാത്ത ആര്‍ക്കും ഫ്രണ്ട് റ്വിക്വസ്റ്റ് അയക്കുകയോ, ആരുടെയും റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്യുകയോ ചെയ്യാത്ത ആളാണ് ഞാൻ. എന്നിട്ടും നൂബിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ആദ്യമായിട്ട് പരിചയമില്ലാത്തയാൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നൂബിനാണ്. എന്റെ സുഹൃത്തും ഞാനും കൂടി ഫേസ്ബുക്കില്‍ നോക്കുമ്പോഴാണ് നൂബിൻ എന്റെ മറ്റൊരു സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടത്. അതുകണ്ടപ്പോൾ സുഹൃത്ത് പറഞ്ഞു, ‘കൊള്ളാമല്ലോ ചെറുക്കന്‍, ദുബായ് പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ’ എന്ന്. അങ്ങനെ ഏതോ ഒരു നിമിഷത്തിൽ തോന്നിപ്പോയതാണ് റിക്വസ്റ്റ് അയക്കാൻ’. ബിന്നി പറഞ്ഞു. 

‘പഠിക്കുന്ന കാലത്താണ് ബിന്നി ഫേസ്ബുക്കിൽ റിക്വസ്റ്റ് അയക്കുന്നത്. അന്നൊക്കെ ഏത് പെൺകുട്ടികള്‍ മെസേജ് അയച്ചാലും നോക്കിയിരിക്കുന്ന കാലമാണ്. പാലക്കാട് പഠിക്കുന്ന സമയത്ത് ഭയങ്കര സ്ട്രിക്ട് ആയിരുന്നു. അവിടെ പെണ്‍പിള്ളേരായി ആരുമില്ല. ഭയങ്കര സ്ട്രിക്ട് ആയിരുന്നു കോളജ്. ക്യാമറയുള്ള മൊബൈല്‍ ഫോൺ പോലും ഉപയോഗിക്കാന്‍ പറ്റില്ലാത്ത കാലമായിരുന്നു. പുറത്ത് പോകുന്നതിന് സമയപരമിധികളുണ്ട്. 

നൂബിനും ബിന്നിയും, Image Credits: Instagram/noobin_johny
ADVERTISEMENT

അന്ന് താടിയും മീശയും ഒന്നും പാടില്ല, മുടിയൊക്കെ നന്നായ് ഷോര്‍ട്ട് ആക്കണം. ബാസ്‌കറ്റ് ബോള്‍ കളിക്കുന്നത് കാരണം ഉണങ്ങി പരുവമായ കോലമായിരുന്നു എന്റേത്. ഒരു പെണ്‍കുട്ടിപോലും മുഖത്ത് നോക്കാത്ത തരം വില്ലന്‍ ലുക്ക്. അങ്ങനെ ആകെ നിരാശയടിച്ചിരിക്കുമ്പോഴാണ് ബിന്നിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. അത് വല്ലാത്ത ആശ്വാസമായി’.- നൂബിന്‍ പറഞ്ഞു

നൂബിനും ബിന്നിയും, Image Credits: Instagram/noobin_johny

മോഡലിങ്ങ് വഴിയാണ് നൂബിൻ അഭിനയത്തിലേക്ക് എത്തുന്നത്. വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയലിൽ എത്തുന്നത്. 

English Summary:

Noobin and Binny's Journey from Friends to Soulmates