മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരം അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പങ്കുവച്ച വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്നും എല്ലാവർക്കും ജീവിതത്തിൽ ചോയ്സ് ഉണ്ടാകണമെന്നും താര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരം അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പങ്കുവച്ച വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്നും എല്ലാവർക്കും ജീവിതത്തിൽ ചോയ്സ് ഉണ്ടാകണമെന്നും താര കല്യാൺ പറഞ്ഞു. 

ഭക്ഷണത്തെ പറ്റി സംസാരിച്ചു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്. ഭക്ഷണം തയാറാക്കുന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്നും പുരുഷൻമാരും അതിൽ പങ്കുചേരണമെന്നും താര പറഞ്ഞു. പിന്നാലെയാണ് താനിപ്പോൾ ജീവിതം ആസ്വദിക്കുന്നതിനെ പറ്റി താര വ്യക്തമാക്കിയത്. 

താരയും കുടുംബവും, Image Credits: Instagram/tharakalyan
ADVERTISEMENT

‘ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ‍‍ജീവിതം ഓടി തീർത്തു. 

ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. 

ADVERTISEMENT

വിഡിയോ വൈറലായതോടെ താരയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകൾ, അത്രയും കാലം ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ചിട്ട് ഭർത്താവ് മരിച്ചപ്പോൾ ഇങ്ങനെ പറയുന്നത് ശരിയല്ല, അപ്പോൾ നിങ്ങൾ പറയുന്നത് എല്ലാവരും വിധവകളാകണം എന്നാണോ എന്നു തുടങ്ങി നിരവധി വിമർശനങ്ങളുയരുന്നുണ്ട്. 

താര കല്യാൺ, Image Credits: Instagram/tharakalyan

എന്നാൽ സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താര കല്യാണ്‍ വ്യക്തമാക്കിയതെന്നാണ് താരയെ അനുകൂലിക്കുന്നവരുടെ വാദം. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ. അതാണ് അവർ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സ്ത്രീകളാണ് താരയെ അനുകൂലിച്ചെത്തുന്നവരിൽ ഏറെയും. 2017ലാണ് താരയുടെ ഭർത്താവ് രാജാറാം മരണപ്പെട്ടത്.