റെഡ് കാർപെറ്റ് ‘മെയ്ഡ് ഇൻ ചേർത്തല’, ഓളം തീർത്ത് മോഹൻലാൽ; 2023ൽ ശ്രദ്ധനേടിയ 10 വാർത്തകൾ
വ്യത്യസ്തങ്ങളായ കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ മുന്നേറിയവരെ പറ്റിയും കരുത്തുറ്റ വിജയം നേടി പലർക്കും മാതൃകയായ സ്ത്രീകളുമെല്ലാം സമൂഹത്തിൽ പ്രതിഫലിച്ചു നിന്ന വർഷം കൂടിയാണ് 2023. പറ്റില്ല എനിക്കാവില്ലെന്നു പറയുന്നവർക്ക് മുൻപിൽ സ്വന്തം ജീവിത വിജയം കൊണ്ട് മാതൃകയായ ഒരുപാട് പേരെ പോയവർഷം നമ്മൾ കണ്ടു.
വ്യത്യസ്തങ്ങളായ കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ മുന്നേറിയവരെ പറ്റിയും കരുത്തുറ്റ വിജയം നേടി പലർക്കും മാതൃകയായ സ്ത്രീകളുമെല്ലാം സമൂഹത്തിൽ പ്രതിഫലിച്ചു നിന്ന വർഷം കൂടിയാണ് 2023. പറ്റില്ല എനിക്കാവില്ലെന്നു പറയുന്നവർക്ക് മുൻപിൽ സ്വന്തം ജീവിത വിജയം കൊണ്ട് മാതൃകയായ ഒരുപാട് പേരെ പോയവർഷം നമ്മൾ കണ്ടു.
വ്യത്യസ്തങ്ങളായ കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ മുന്നേറിയവരെ പറ്റിയും കരുത്തുറ്റ വിജയം നേടി പലർക്കും മാതൃകയായ സ്ത്രീകളുമെല്ലാം സമൂഹത്തിൽ പ്രതിഫലിച്ചു നിന്ന വർഷം കൂടിയാണ് 2023. പറ്റില്ല എനിക്കാവില്ലെന്നു പറയുന്നവർക്ക് മുൻപിൽ സ്വന്തം ജീവിത വിജയം കൊണ്ട് മാതൃകയായ ഒരുപാട് പേരെ പോയവർഷം നമ്മൾ കണ്ടു.
വ്യത്യസ്തങ്ങളായ കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ മുന്നേറിയവരെ പറ്റിയും കരുത്തുറ്റ വിജയം നേടി പലർക്കും മാതൃകയായ സ്ത്രീകളുമെല്ലാം സമൂഹത്തിൽ പ്രതിഫലിച്ചു നിന്ന വർഷം കൂടിയാണ് 2023. പറ്റില്ല എനിക്കാവില്ലെന്നു പറയുന്നവർക്ക് മുൻപിൽ സ്വന്തം ജീവിത വിജയം കൊണ്ട് മാതൃകയായ ഒരുപാട് പേരെ പോയവർഷം നമ്മൾ കണ്ടു. വ്യത്യസ്തങ്ങളായ പല വാർത്തകളും 2023ൽ ശ്രദ്ധിക്കപ്പെട്ടു. ജീവിതവും ഫാഷനുമായി ബന്ധപ്പെട്ട് 2023ൽ ഏറ്റവുമധികം പ്രേക്ഷക പ്രതികരണം കിട്ടിയ 10 വാർത്തകൾ ഏതെല്ലാമെന്ന് നോക്കാം.
1. അകക്കണ്ണു കൊണ്ട് ജീവിതം കണ്ട സജിമോൻ
കണ്ണു കാണാതെ പലചരക്കു കട നടത്തി ജീവിതം മുന്നോട്ടു തള്ളി നീക്കുന്ന സജിമോന്റെ ജീവിതം ഈ വർഷം മാർച്ച് ഒന്നാം തീയതിയാണ് മനോരമ ഓൺലൈൻ വായനക്കാരെ അറിയിച്ചത്. പെട്ടെന്നൊരു ദിവസം നടന്ന അപകടത്തിൽപെട്ട് പൂർണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയായ സജിമോൻ പക്ഷേ, വിധിക്ക് മുന്നിൽ പതറാതെ സ്വന്തമായി കട നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
2. ഗോപി അപ്പൂപ്പൻ മാസാണ്
ഒഴിവു സമയങ്ങളിൽ വ്യത്യസ്തമായ പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ എഴുപത്തി നാലാം വയസ്സിൽ ഗോപി അപ്പൂപ്പൻ തന്റെ ഒഴിവുസമയം ഉപയോഗിച്ചത് പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയാണ്. ബോറഡി മാറ്റാനായി കയർ പിരിക്കാൻ തുടങ്ങിയ അപ്പൂപ്പൻ വീട്ടിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ എല്ലാ സാധനങ്ങളും കയറാക്കാൻ തുടങ്ങി. സാരിയും, നെറ്റ്, സാമ്പ്രാണിക്കവർ തുടങ്ങി പലതും കൊണ്ടും അപ്പൂപ്പൻ കയർ പിരിക്കാൻ തുടങ്ങി.
3. വീൽചെയർ നിഷാന് പരിമിതിയല്ല
ചില മൊമന്റുകളാണ് ഓരോരുത്തരുടെയും ജീവിതത്തെ ചിലപ്പോൾ മാറ്റിക്കളയുന്നത്. അങ്ങനെയയൊരാളാണ് തിരുവനന്തപുരം സ്വദേശി നിഷാൻ. ഒരപകടത്തിൽ പെട്ട് വീൽചെയറിലായതിന് പിന്നാലെയാണ് നിഷാന്റെ ജീവിതം മാറിയത്. വീൽചെയറിലിരുന്ന് മടിപിടിക്കാതെ നിഷാൻ വീൽചെയറിൽ പിടിച്ച് മുന്നോട്ട് കയറി. മോഡലിങ്ങും സ്കൂബാ ഡൈവിങ്ങും ഇഷ്ടമാക്കി. വീൽചെയറിലിരുന്ന് സ്റ്റൈലിഷ് ലുക്കിൽ റാംപിലെത്തി നിഷാൻ തന്റെ ജീവിതത്തെ തന്നെ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുവിട്ടു.
4. സമൂഹമാധ്യമങ്ങളിലെ ‘സൈക്കോ അളിയൻമാർ’
ഒരു കൂട്ടം ചെറുപ്പക്കാർ അവഗണനയും കളിയാക്കലുകളുമൊക്കെ മറികടന്ന് മുന്നോട്ട് പോയ കഥയാണ് സൈക്കോ അളിയൻസിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രിയപ്പെട്ട സൈക്കോ അളിയൻസ് മനോരമ ഓൺലൈനിനോട് മനസ്സുതുറന്നപ്പോൾ അത് വായനക്കാരെയും നൊമ്പരപ്പെടുത്തി.
5. ട്രെൻഡ് സെറ്ററായി മോഹൻലാൽ
‘ജയിലർ’ സിനിമ ഇറങ്ങിയപ്പോൾ കേരളത്തിലെ തീയറ്ററുകളിൽ ഏറെ ആവേശം നിറഞ്ഞത് മോഹൻലാലിന്റെ മാസ് എൻട്രിക്ക് കൂടിയായിരുന്നു. സിനിമയിലെ ആ ലുക്ക് അക്ഷരാർഥത്തിൽ ഫാഷൻ പ്രേമികൾ ഏറ്റെടുത്തു. ഇഷ്ടതാരത്തിന്റെ ലുക്ക് പലരും റീക്രിയേറ്റ് ചെയ്യാനും തുടങ്ങി. വർഷങ്ങളായി മോഹൻലാലിനൊപ്പമുള്ള ജിഷാദ് ഷംസുദ്ദീനാണ് നാടു മുഴുവൻ ഹിറ്റായ ലുക്കിന് പിന്നിൽ
6. തോൽവി പാഠമാക്കിയ അനീഷ്
പ്ലസ്ടുവിന് 4 വിഷയങ്ങളിൽ തോറ്റ അനീഷ് വര്‍ഷങ്ങൾക്കു മുമ്പ് പുസ്തകങ്ങളുമായുള്ള ബന്ധം വിട്ടതാണ്. പക്ഷേ, തോൽക്കാനല്ല, ജീവിതത്തിൽ ജയിക്കുമ്പോഴാണ് സന്തോഷമെന്ന് മനസ്സിലാക്കിയതോടെ പുസ്തകങ്ങളോടൊപ്പം കൂടിയ ആദിവാസി വിഭാഗത്തിൽപെട്ട അനീഷ് ഇന്ന് ഗവേഷണ വിദ്യാർഥിയാണ്. തോൽവികളെ പടവാളാക്കിയ അനീഷിന്റെ ജീവിതം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
7. ലെനയും അനിതയും പറയും, ഈ ലോകം സത്യമല്ല
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണെങ്കിലും സിനിമകളേക്കാളുപരി ലെനയും ചില വെളിപ്പെടുത്തലുകളിലൂടെയാണ് പോയവർഷം ലെന മാധ്യമങ്ങളില്‍ നിറഞ്ഞത്. ഈ കാണുന്ന പ്രപഞ്ചം തന്നെയാണ് ഞാൻ എന്നും ആർക്കും സ്വന്തമായി മനസ്സ് ഇല്ലെന്നും ലെന പറയുമ്പോൾ, കേൾക്കുന്നവർ അമ്പരക്കുന്നു. എന്നാൽ ലെനയല്ല, ഇത്തരത്തിൽ മുൻജന്മങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ആദ്യ വ്യക്തി. അനിത മൂർജനി എന്ന ഇന്ത്യൻ വംശജയും തന്റെ മുൻജന്മങ്ങളെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അറിയണം അവരെക്കൂടി.
8. വണ്ടർ വുമൺ ഹന്ന
ഒരു കുഞ്ഞിന് ഏറ്റവും അത്യാവശ്യമാണ് മുലപ്പാൽ. അമ്മയ്ക്ക് പാൽ ഇല്ലാതാകുന്നതോടെ മുലപ്പാൽ കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വസമാണ് 27കാരിയായ ഹന്ന. മാസങ്ങളായി എറണാകുളം ജനറൽ ആശുപത്രിയിലെ മിൽക്ക് ബാങ്കിലേക്ക് സ്വന്തം മുലപ്പാലും ദാനം ചെയ്യുകയാണ് ഹന്ന. സ്വന്തം മകൾക്ക് പാൽ നൽകുമ്പോൾ കിട്ടുന്ന അതേ സംതൃപ്തിയാണ് മുലപ്പാൽ ദാനത്തിലൂടെയും ഹന്നയ്ക്ക് ലഭിക്കുന്നത്.
9. തണലായി നബീല ടീച്ചർ
‘എനിക്ക് പോകാൻ വീടല്ല ടീച്ചറേ’ എന്ന കുഞ്ഞു മനസ്സിന്റെ നൊമ്പരം മാറ്റാൻ വേണ്ടിയായിരുന്നു നബീല ടീച്ചർ പരിശ്രമിച്ചത്. സ്കൂളിലെ വിദ്യാർഥിക്കും കുടുംബത്തിനും വീടില്ലെന്നറിഞ്ഞ് അവർക്ക് വീടു നിർമിക്കാൻ തണലായി നിന്ന ടീച്ചർക്കായി പോയവർഷം കരഘോഷങ്ങൾ ഉയർന്നു.
10. കേരളപ്പെരുമയേന്തിയ മാന്ത്രികപ്പരവതാനി
ഫാഷൻ അത്ഭുതം തീർക്കുന്ന മെറ്റ്ഗാല വേദിയിലെ ആ വെളുത്ത പരവതാനി ഇത്തവണ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സൂപ്പർ മോഡലുകളും സെലിബ്രറ്റികളും ചുവടുവച്ച റെഡ്കാർപെറ്റ് എത്തിയത് ചേർത്തലയിൽ നിന്നാണ് ന്യൂയോർക്കിലെ സ്വപ്ന വേദിയിലെത്തിയ ‘മെയ്ഡ് ഇൻ ചേർത്തല’ റെഡ്കാർപെറ്റ്.