ബോളിവുഡിന്റെ ഡ്രാമ ക്വീനാണ് രാഖി സാവന്ത്. പാപ്പരാസികളുടെ പ്രിയങ്കരിയായ രാഖി തന്റെ പ്രവൃത്തികളിലൂടെയും അഭിപ്രായങ്ങളിലൂടെയും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആദിലുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം ഭർത്താവിനെതിരെ പല ആരോപണങ്ങളും രാഖി ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ ഡ്രാമ ക്യൂനാണ് രാഖി സാവന്ത്. പാപ്പരാസികളുടെ പ്രിയങ്കരിയായ രാഖി തന്റെ പ്രവൃത്തികളിലൂടെയും അഭിപ്രായങ്ങളിലൂടെയും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആദിലുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം ഭർത്താവിനെതിരെ പല ആരോപണങ്ങളും രാഖി ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് രാഖി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അനുയോജ്യനായ പങ്കാളിയെ കിട്ടുന്നതു വരെ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്നാണ് രാഖിയുടെ പുതിയ വെളിപ്പെടുത്തൽ. 

രാഖി സാവന്ത്, Image Credits: Instagram/rakhisawant2511

‘ആദിൽ തട്ടിയെടുത്ത പണവും ഡിവോഴ്‌സും കോടതി എനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് ഭാവിയിൽ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാൻ വിവാഹം കഴിച്ചുകൊണ്ടിരിക്കും. അതുവരെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല.ഹോളിവുഡിലേക്ക് പോവുകയാണെങ്കിൽ അവിടെ ഒരുപാട് പേർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്‌നമേയല്ല. ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്’. രാഖി പറഞ്ഞു. 

രാഖി സാവന്തും ആദിൽ ഖാനും, Image Credits: Instagram/iamadilkhandurrani
ADVERTISEMENT

2022 മേയ് 29നാണ് ആദിലും രാഖിയും വിവാഹിതരായത്. മാസങ്ങൾക്ക് ശേഷം ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് രാഖി പരാതി നൽകിയിരുന്നു. ഇതോടെ ഈ വർഷം ഫെബ്രുവരി 7ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൈസൂർ ജയിലിൽ നിന്നും മോചിതനായ ആദിൽ രാഖിക്കെതിരെ പത്രസമ്മേളനം വിളിച്ച് നടി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചിരുന്നു. രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നും രാഖി തന്നെ മർദിക്കാറുണ്ടായിരുന്നു എന്നും, വിവാഹശേഷവും മുൻ ഭർത്താവുമായി ബന്ധം തുടർന്നിരുന്നതായും ആദിൽ വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ ശുചിമുറിയിൽ വച്ചും അല്ലാതെയും നിരവധി നഗ്ന വിഡിയോകൾ ആദിൽ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഭാര്യ ആയതിനാൽ താൻ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖിയും വ്യക്തമാക്കിയിരുന്നു. നഗ്ന വിഡിയോകൾ വൈറലായാൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞിരുന്നു. 

English Summary:

Rakhi Sawant Plan to Marry Multiple Times Until She Strikes Perfect Match