‘ഞങ്ങൾ സപ്പറേറ്റഡാണ്, ഒന്നും മൂടിവക്കേണ്ട കാര്യമില്ല’; വരദയുമായി വേർപിരിഞ്ഞെന്ന് ജിഷിൻ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. സീരിയൽ നടിയായ വരദയെയായിരുന്നു ജിഷിൻ വിവാഹം ചെയ്തത്. ഇരുവരും വിവാഹമോചിതരായെന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തയോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, ഇരുവരും വിവാഹമോചിതരായി എന്ന് പറഞ്ഞിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ഒരു ഓൺലൈൻ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. സീരിയൽ നടി വരദയെ ആയിരുന്നു ജിഷിൻ വിവാഹം ചെയ്തത്. ഇരുവരും വിവാഹമോചിതരായെന്ന ഗോസിപ്പുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തയോട് രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, വരദയും താനും വിവാഹമോചിതരായി എന്ന് പറഞ്ഞിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിഷിൻ ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട കാര്യം ആർക്കുമില്ല എന്നു പറഞ്ഞാണ് ജിഷിൻ വിവാഹമോചിതനായ വാർത്തയെ പറ്റി സംസാരിച്ചത്. ‘ഡിവോഴ്സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാൻ മൂടി വക്കേണ്ട കാര്യമില്ല. ഞങ്ങൾ സപ്പറേറ്റഡ് ആണ്. ഞങ്ങൾ വിവാഹമോചിതരായി’. താരം പറഞ്ഞു. എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും നടന്‍ സംസാരിക്കുന്നില്ല. വേര്‍പിരിഞ്ഞുവെങ്കിലും മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന്, ആ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ താൽപര്യമില്ല എന്നാണ് ജിഷിന്‍ വ്യക്തമാക്കിയത്.
സമൂഹ മാധ്യമത്തിൽ വരുന്ന മറ്റു ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിച്ചു. ‘കന്യാദാനം എന്ന സീരയലില്‍ കൂടെ അഭിനയിക്കുന്ന നായിക ഐശ്വര്യയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പലരും പ്രചരിപ്പിച്ചിരുന്നു. ഞങ്ങൾ വിവാഹം കഴിച്ചു. അത് സീരിയലിലാണ്. സീരിയല്‍ ജോഡികളാണ്. കൂടെ അഭിനയിക്കുന്നവരുടെ കൂടെ റീലൊക്കെ പലരും ചെയ്യാറുണ്ട്. അത് അഭിനയമാണ്. ആ വിഡിയോ കണ്ട് ഇങ്ങനെയൊക്കെ പറയുന്നത് നല്ലതാണ്. അഭിനേതാക്കൾ എന്ന രീതിയിൽ ഞങ്ങളുടെ അഭിനയം മികച്ചതാണ് എന്നല്ലേ അതിന്റെ അർഥം. എന്റെ അനിയത്തി കുട്ടിയാണ് അവൾ. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഐശ്വര്യ വിവാഹിതയാണ്. കമന്റ് ഇടുന്നവർക്കെല്ലാം അറിയാം ഇത് അഭിനയമാണെന്ന്. എന്നാലും അവര്‍ക്ക് ഒരു മനസുഖം കിട്ടാനുള്ള ശ്രമമാണ്. ഇതൊക്കെ അവഗണിക്കുക എന്നതു മാത്രമാണ് പറയാനുള്ളത്’. ജിഷിൻ പറഞ്ഞു.