ആദ്യം ഒരുമിച്ച് താമസിക്കുക, എന്നിട്ടുമതി വിവാഹം: ലിവ് ഇൻ റിലേഷനെ പറ്റി സീനത്ത് അമന്‍
ലിവ് ഇൻ റിലേഷൻ നല്ലതോ അല്ലയോ? പുതുതലമുറയിൽ എപ്പോഴും ചർച്ച നടക്കുന്നൊരു കാര്യമാണിത്. നിരവധിയാളുകള്‍ ലിവ് ഇൻ റിലേഷനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലിവ് ഇൻ റിലേഷനെ പറ്റി പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സീനത്ത് അമൻ. എടുത്തുചാടി വിവാഹം കഴിക്കാതെ ആദ്യം ലിവ് ഇൻ

ലിവ് ഇൻ റിലേഷൻ നല്ലതോ അല്ലയോ? പുതുതലമുറയിൽ എപ്പോഴും ചർച്ച നടക്കുന്നൊരു കാര്യമാണിത്. നിരവധിയാളുകള്‍ ലിവ് ഇൻ റിലേഷനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലിവ് ഇൻ റിലേഷനെ പറ്റി പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സീനത്ത് അമൻ. എടുത്തുചാടി വിവാഹം കഴിക്കാതെ ആദ്യം ലിവ് ഇൻ റിലേഷൻഷിപ്പായി തുടങ്ങണമെന്ന് സീനത്ത് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ പോസ്റ്റിൽ റിലേഷൻഷിപ്പിനെ കുറിച്ച് ഉപദേശം ചോദിച്ചവർക്കുള്ള മറുപടി എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. നിങ്ങൾ ഒരു റിലേഷനിലാണെങ്കിൽ വിവാഹത്തിന് മുമ്പ് ഒന്നിച്ചു ജീവിക്കണമെന്നാണ് സീനത് പറയുന്നത്. തന്റെ മക്കൾക്കും ഈ ഉപദേശം നൽകിയിട്ടുണ്ടെന്നും രണ്ടു വ്യക്തികൾ ഒരുമിക്കുന്നതിൽ കുടുംബവും സർക്കാരുമൊക്കെ ഉൾപ്പെടുന്നതിന് മുമ്പ് അവരുടെ റിലേഷൻ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്നാണ് തന്റെ ചിന്താഗതിയെന്നും സീനത്ത് പോസ്റ്റിൽ പറയുന്നു.
‘നിങ്ങൾക്ക് ചില മണിക്കൂർ നേരം മറ്റൊരാളുടെ മുന്നിൽ നല്ല വ്യക്തിയായിരിക്കാൻ പറ്റുമായിരിക്കും. എന്നാല്‍ ഒരേ ശുചിമുറി ഉപയോഗിക്കാന്‍ പറ്റുമോ? മോശം മാനസികാവസ്ഥയില്‍ മറ്റേയാളെ കൂടി ഉള്‍ക്കൊള്ളാനാകുമോ? ഓരോ രാത്രിയിലും അത്താഴത്തിന് എന്ത് വേണമെന്നതില്‍ യോജിപ്പിലെത്താന്‍ കഴിയുമോ, കിടപ്പറയില്‍ സന്തോഷം നിലനിര്‍ത്താന്‍ കഴിയുമോ? ഒന്നിച്ച് ജീവിക്കുമ്പോഴുണ്ടാകുന്ന വഴക്കുകളെ, അഭിപ്രായ ഭിന്നതകളെ സ്നേഹം കൊണ്ട് മറികടക്കാനാകുമോ? ഇതൊക്കെയാണ് അറിയേണ്ടത്’. സീനത്ത് പറഞ്ഞു.
ഇന്ത്യന്‍ സമൂഹം ഇങ്ങനെയൊന്നുമല്ലെന്ന് എനിക്കറിയാമെന്നും അവര്‍ കുറിച്ചു. നിരവധിപ്പേരാണ് സീനത്തിന്‍റെ കുറിപ്പിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.