സംസ്കാര ചടങ്ങുകൾക്ക് ഡിസ്കൗണ്ട് കൂപ്പൺ; ലഭിച്ച സമ്മാനം കണ്ട് കണ്ണുതള്ളി അധ്യാപിക
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും കാഴ്ചപ്പാടുകളിലും മാതാപിതാക്കളെ പോലെ അധ്യാപകർക്ക് സ്വാധീനമുണ്ടെന്ന് പറയുന്നത് വെറുതെയല്ല. അവരുടെ ആ അർപ്പണ മനോഭാവത്തെയും കഠിനാധ്വാനത്തെയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനും വേണ്ടി അമേരിക്കയിൽ ഒരു ആഴ്ച തന്നെ നീക്കിവച്ചിട്ടുണ്ട്. ടീച്ചർ അപ്രീസിയേഷൻ വീക്ക് മേയ്

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും കാഴ്ചപ്പാടുകളിലും മാതാപിതാക്കളെ പോലെ അധ്യാപകർക്ക് സ്വാധീനമുണ്ടെന്ന് പറയുന്നത് വെറുതെയല്ല. അവരുടെ ആ അർപ്പണ മനോഭാവത്തെയും കഠിനാധ്വാനത്തെയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനും വേണ്ടി അമേരിക്കയിൽ ഒരു ആഴ്ച തന്നെ നീക്കിവച്ചിട്ടുണ്ട്. ടീച്ചർ അപ്രീസിയേഷൻ വീക്ക് മേയ് മാസത്തിലെ ആദ്യ ആഴ്ചയിൽ ഏറെ പകിട്ടോടെയാണ് അമേരിക്കയിലുടനീളം ആഘോഷിക്കുന്നത്. ഈ ദിനങ്ങളിൽ വിദ്യാർഥികൾ മാത്രമല്ല വിവിധ സംഘടനകളും അധ്യാപകർക്കായി സമ്മാനങ്ങൾ കരുതിവയ്ക്കും. എന്നാൽ ഇത്തവണത്തെ അഭിനന്ദന വാരത്തിൽ തനിക്കു കിട്ടിയ സമ്മാനം കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഒരു അധ്യാപിക. പലതരം സമ്മാനങ്ങൾ ഉൾപ്പെട്ട ബാഗിനുള്ളിൽ ശവസംസ്കാര ചടങ്ങുകൾക്ക് ഇളവ് നൽകുന്ന ഒരു ഡിസ്കൗണ്ട് കൂപ്പണും ഇവർക്ക് ലഭിച്ചു.
എറിൻ എന്ന അധ്യാപികയയ്ക്കാണ് ഈ വേറിട്ട സമ്മാനം ലഭിച്ചത്.അഡിഡാസ്, സാംസങ് പോലെയുള്ള വൻകിട ബ്രാൻഡുകളടക്കം അഭിനന്ദന വാരത്തിൽ അധ്യാപകർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വിലപിടിപ്പുള്ള മറ്റു പലതും ലഭിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം ഒരു അധ്യാപികയ്ക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. ഡിസ്കൗണ്ട് കൂപ്പണിന്റെ ചിത്രങ്ങൾ എറിൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പ്രാദേശിക ആരാധനാലയത്തിൽ നിന്നാണ് സമ്മാനങ്ങൾ അടങ്ങിയ ബാഗ് എറിന് ലഭിച്ചത്. സ്ട്രസ്സ് ബോൾ, വാട്ടർബോട്ടിൽ, ലിപ് ബാം, നോട്ട് ബുക്ക്, കീ ചെയിൻ, ന്യൂട്രി ഗ്രെയിൻ ബാർ, രണ്ടുപേനകൾ, ലോലിപോപ്പ് എന്നിവയ്ക്കൊപ്പം പ്രാർഥനകളിൽ പങ്കെടുക്കാനുള്ള ക്ഷണവും ഗിഫ്റ്റ് പാക്കിൽ അടങ്ങിയിരുന്നു. ഇവയെല്ലാം കണ്ട് എറിന് ഏറെ സന്തോഷവും തോന്നി. എന്നാൽ ഇതിനിടെയാണ് അസാധാരണമായ സമ്മാനം ഇവർക്ക് ബാഗിനുള്ളിൽ നിന്നും ലഭിച്ചത്. ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്ന വീവർ ആൻഡ് പീക്സ് മെമ്മോറിയലിൽ നിന്നുമുള്ള ഹാൻഡ് സാനിറ്റൈസറും ബിസിനസ് കാർഡുമായിരുന്നു അവ.
ശവസംസ്കാര ചടങ്ങുകൾക്ക് 10 ശതമാനം ഇളവ് നൽകുന്ന കൂപ്പണാണ് സമ്മാനത്തിൽ ഉൾപ്പെട്ടിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനമായതുകൊണ്ടു തന്നെ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് എറിൻ തീരുമാനിച്ചു. ലഭിച്ച സമ്മാനങ്ങളിൽ തനിക്ക് വ്യക്തിഗതമായി ഏറെ ഇഷ്ടപ്പെട്ടത് എന്ന വിശേഷണത്തോടെയാണ് ഈ വിശിഷ്ട സമ്മാനത്തിന്റെ ചിത്രങ്ങൾ ഏറിൻ പങ്കുവച്ചിരിക്കുന്നത്. അഭിനന്ദന വാരത്തിൽ ഇതിലും വലിയൊരു അഭിനന്ദനം ലഭിക്കാനില്ല എന്നും എന്നാൽ ഈ സമ്മാനം ഉടനെ ഒന്നും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും പറയുന്നുണ്ട്.
എറിനു ലഭിച്ച സമ്മാനം കണ്ട് വിശ്വസിക്കാനാവാതെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. അധ്യാപകർക്കെന്നല്ല ആർക്കാണെങ്കിലും ഇത്തരം ഒരു സമ്മാനം നൽകുന്നതിലെ യുക്തി എന്താണെന്ന് പലരും ചോദിക്കുന്നു. ഇങ്ങനെയൊരു സമ്മാനം ലഭിക്കുമ്പോൾ ആളുകൾ സന്തോഷിക്കുമെന്ന് ചിന്തിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന സ്ഥാപനത്തിന് വിശേഷ ദിവസത്തിൽ മറ്റെന്ത് സമ്മാനം നൽകാനാകുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.