മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖിൽ മാരാർ നടത്തിയ അപകീർത്തി പരാമർശത്തിനു മറുപടിയുമായി സൂര്യ ഇഷാൻ. ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയും ചിന്തിക്കേണ്ടതുണ്ട്. ജാന്മണി എങ്ങനെയാണ് ട്രാൻസ് കമ്യൂണിറ്റിയെ അപമാനിക്കുന്നത്. അവർ തമ്മിലുള്ള പ്രതികാരത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖിൽ മാരാർ നടത്തിയ അപകീർത്തി പരാമർശത്തിനു മറുപടിയുമായി സൂര്യ ഇഷാൻ. ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയും ചിന്തിക്കേണ്ടതുണ്ട്. ജാന്മണി എങ്ങനെയാണ് ട്രാൻസ് കമ്യൂണിറ്റിയെ അപമാനിക്കുന്നത്. അവർ തമ്മിലുള്ള പ്രതികാരത്തിലേക്ക് തൊഴിലിനെയും ട്രാൻസ് കമ്യൂണിറ്റിയെയും വലിച്ചിഴയ്ക്കാൻ ശ്രമിക്കരുതെന്നും സൂര്യ ആവശ്യപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അഖിൽ പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നും സൂര്യ പറഞ്ഞു. ‘‘ഞങ്ങളുടെ തൊഴിലാണത്. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. അപമാനം ഇല്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്.  അവരുടെ വിയർപ്പൊപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുടെ അന്നമാണ്. മൂന്ന് നേരം ആഹാരം കഴിക്കുന്ന അഖിലിന്റെ ചോറ് ഉണ്ടാക്കുന്നത് വിയർപ്പൊഴുക്കി പാടത്ത് പണിയെടുത്തിട്ടാണ്. അഖിലിന്റെ നിലവാരം കേരളം മനസ്സിലാക്കി കഴിഞ്ഞു. ഒരാളുടെ ചെരുപ്പെടുക്കേണ്ടി വന്നാൽ പോലും അത് ജോലിയുടെ ഭാഗമാണ്. അത് അഖിലിനു മനസ്സിലാകില്ല. അഖിൽ പ്രിവിലേജിൽ ജീവിക്കുകയാണ്’’– സൂര്യ ഇഷാൻ പറഞ്ഞു.

ADVERTISEMENT

നാളെ അഖിലിന്റെ മുഖത്ത് മേക്കപ്പ് ചെയ്യണമെങ്കിൽ ഇവർ തന്നെ വിയർപ്പ് ഒപ്പേണ്ടിവരുമെന്നും സൂര്യ വ്യക്തമാക്കി. വാക്കുകൾ സൂക്ഷിച്ചു പറയണമെന്നും പറയുന്ന വാക്കുകളിൽ നീതി പുലർത്തണമെന്നും സൂര്യ കൂട്ടിച്ചേർത്തു. താരങ്ങളുടെ വിയർപ്പ് ഒപ്പി നടക്കുന്നവൾ എന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖിൽ മാരാർ നടത്തിയ പരാമർശമാണ് വിവാദമായത്. 

English Summary:

Surya Ishaan Defends Janmani Das Against Akhil Marar's Defamatory Remarks

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT