പ്രായം ഒന്നിനും പരിധിയല്ലെന്നു പറയുമ്പോഴും സ്വന്തം ജീവിതത്തിൽ അത് യാഥാർഥ്യമാക്കുന്നവർ കുറവായിരിക്കും. എന്നാൽ വേര വാങ് എന്ന 74കാരിയായ ഫാഷൻ ഡിസൈനറുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. പ്രായത്തെ വെല്ലുംവിധം വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് വേര വാങ് പങ്കുവച്ചത്. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം ഒന്നിനും പരിധിയല്ലെന്നു പറയുമ്പോഴും സ്വന്തം ജീവിതത്തിൽ അത് യാഥാർഥ്യമാക്കുന്നവർ കുറവായിരിക്കും. എന്നാൽ വേര വാങ് എന്ന 74കാരിയായ ഫാഷൻ ഡിസൈനറുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. പ്രായത്തെ വെല്ലുംവിധം വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് വേര വാങ് പങ്കുവച്ചത്. 

ഒരു സ്വിമ്മിങ് പൂളിന് അടുത്തായി വേര വാങ് ഇരിക്കുന്ന ഫോട്ടോകളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. പോകർ–സ്ട്രെയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതാണ് വെള്ള ഫ്ലിപ് ഫ്ലോപ് ചെരുപ്പ്. സൺഗ്ലാസ് വച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

വേര വാങ്. ചിത്രം: verawang/ Instagram
ADVERTISEMENT

‘എന്റെ സ്ലിം ആരോൺസ് നിമിഷങ്ങൾ. ഹാപ്പി സമ്മർ’ എന്ന കുറിപ്പോടെയാണ് വാങ് ചിത്രങ്ങൾ പങ്കുവച്ചത്. വാങ്ങിന്റെ മറ്റൊരു നൈറ്റ് പാർട്ടി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ലീവ്‌ലെസ് ഷിമ്മറി ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. തിളങ്ങുന്ന ഹൈഹീൽ ചെരുപ്പും ഹാൻഡ് ബാഗും വസ്ത്രത്തിനിണങ്ങുന്നവയാണ്. 

ചിത്രങ്ങൾക്കു താഴെ വേര വാങ്ങിന്റെ ശരീര സൗന്ദര്യത്തെയും ലുക്കിനെയും പ്രകീർത്തിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. എങ്ങനെയാണ് പ്രായത്തെ ഇങ്ങനെ പിടിച്ചു കെട്ടന്നതെന്നാണ് പലരുടെയും ചോദ്യം. തനിക്ക് 75 വയസ്സായെന്നും മുടി ഡൈ ചെയ്യാറുണ്ടെന്നായിരുന്നു ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വേര വിങ് പറഞ്ഞത്. 

ADVERTISEMENT

19–ാം വയസ്സിലാണ് ഫാഷൻ ലോകത്തേക്ക് വേര വാങ് എത്തുന്നത്. ഫാഷൻ ഇൻഡസ്ട്രിയിലേക്കു വരുന്നതിനു മുൻപൊരിക്കലും ക്യാമറയ്ക്കു മുന്നിൽ എത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും നല്ലസ്ത്രീകളുമായി ഇടപഴകുന്നതിനാലാണ് തനിക്ക് എന്നും ചെറുപ്പമായിരിക്കാൻ സാധിക്കുന്നതെന്നും വെര വാങ് വ്യക്തമാക്കി. 

English Summary:

Vera Wang, 74, Amazes Fans with Age-Defying White Monokini Photo