എന്തെങ്കിലും തുണി വാരിച്ചുറ്റി നടത്തുന്നതല്ല ഈ ഫാഷൻ ഷോ, ആഫ്റ്റർ പാർട്ടിയും പ്രധാനം: ലണ്ടൻ ഫാഷൻ വീക്ക് അനുഭവം പറഞ്ഞ് മലയാളി
‘അയ്യേ...! ഫാഷൻ ടിവി കാണുകയോ? ഇതെല്ലാം പിള്ളേരെ വഴിതെറ്റിക്കും’.– എന്ന് കേരളീയ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് ഫാഷന്റെ വലിയ ലോകം സ്വപ്നം കണ്ട പയ്യൻ. പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫോഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും
‘അയ്യേ...! ഫാഷൻ ടിവി കാണുകയോ? ഇതെല്ലാം പിള്ളേരെ വഴിതെറ്റിക്കും’.– എന്ന് കേരളീയ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് ഫാഷന്റെ വലിയ ലോകം സ്വപ്നം കണ്ട പയ്യൻ. പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫോഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും
‘അയ്യേ...! ഫാഷൻ ടിവി കാണുകയോ? ഇതെല്ലാം പിള്ളേരെ വഴിതെറ്റിക്കും’.– എന്ന് കേരളീയ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് ഫാഷന്റെ വലിയ ലോകം സ്വപ്നം കണ്ട പയ്യൻ. പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫോഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും
‘അയ്യേ...! ഫാഷൻ ടിവി കാണുകയോ? ഇതെല്ലാം പിള്ളേരെ വഴിതെറ്റിക്കും’.– എന്ന് കേരളീയ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് ഫാഷന്റെ വലിയ ലോകം സ്വപ്നം കണ്ട പയ്യൻ. പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫാഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ വേദികളിൽ ഒന്നായ ‘ലണ്ടൻ ഫാഷൻ വീക്കി’ന്റെ വേദിയിൽ ജിജോയെ എത്തിച്ചതും. മലയാളിക്ക് അധികം കേട്ടു പരിചയമില്ലാത്ത പദമാണ് ഫാഷൻ വീക്കുകൾ. ഒരിക്കലെങ്കിലും ഫാഷൻ വീക്കുകളുടെ ഭാഗമാകുക എന്നത് ഫാഷൻ പ്രേമികളുടെ സ്വപ്നമായിരിക്കും. അങ്ങനെയൊരു സ്വപ്നം തനിക്കുമുണ്ടായിരുന്നെന്ന് പറയുകയാണ് ജിജോ. പരിശ്രമത്തിലൂടെ ലണ്ടൻ ഫാഷൻ വീക്കിന്റെ വേദിയിൽ എത്തിയ അനുഭവവും സ്വപ്ന സാക്ഷാത്കാരത്തിലെ സന്തോഷവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കഴിഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് ജിജോ തോമസ്.
ഫാഷൻ വിസ്മയങ്ങളുടെ ലണ്ടൻ ഫാഷൻ വീക്ക്
ഫാഷൻ ടിവി കാണുന്നത് പാപമാണെന്ന് കരുതിയിരുന്ന ഒരു കാലമായിരുന്നു എന്റെയൊക്കെ കൗമാരം. വീട്ടിൽ എഫ്ടിവി കാണുന്നതൊക്കെ ആരെങ്കിലും കണ്ടാൽ അപ്പോൾ തന്നെ ചാനൽ മാറ്റും. അന്നുമുതൽ തന്നെ ഫാഷനോട് താത്പര്യമുണ്ടായിരുന്നു. ഇത്തരം ഷോകളൊക്കെ വരുന്നത് എഫ്ടിവിയിലാണ്. ഇത്തരത്തിലുള്ള ഇന്റർനാഷനൽ ഷോകൾ ചെയ്യുക എന്നത് ഏതൊരു മേക്കപ്പ് ആർട്ടിസ്റ്റിന്റെയും സ്വപ്നമായിരിക്കും. മിലൻ ഫാഷന്‍ വീക്ക്, ലണ്ടൻ ഫാഷൻ വീക്ക്, പാരിസ് ഫാഷൻ വീക്ക്, ന്യൂയോർക്ക് ഫാഷൻ വീക്ക് എന്നിവ ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോകളാണ്. ലോകത്തിലെ പലസ്ഥലങ്ങളിൽ നിന്നുള്ള ഫാഷൻ ഡിസൈനർമാർ, അവർ രൂപകൽപന ചെയ്ത പ്രൊഡക്ടുകളുമായാണ് ലണ്ടൻ ഫാഷൻ വീക്കിൽ എത്തുന്നത്. ഇത്തരം ഫാഷൻ വീക്കുകളുടെ ഭാഗമാകുക എന്നത് ഫാഷനെ ഗൗരവത്തോടെ കാണുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും കോസ്റ്റ്യൂം ഡിസൈനർമാരുടെയും എല്ലാം വലിയ സ്വപ്നമാണ്.വർഷത്തിൽ മൂന്നു തവണയാണ് ലണ്ടൻ ഫാഷൻ വീക്ക് നടക്കുന്നത്. ജൂൺ, സെപ്റ്റംബർ, മാർച്ച് മാസങ്ങളിലാണ് സാധാരണയായി നടക്കുന്നത്. ഇരുപതോളം ഷോകൾ ഒരു ദിവസം തന്നെ നടക്കും. ലോകത്തെ തന്നെ ടോപ്പ് ബ്രാൻഡുകളാണ് ഇത്തരം ഷോകളിൽ എത്തുന്നത്.
നമ്മുടെ ‘ഫാഷൻ ഷോ’കളല്ല ഇത്!
‘‘ഫാഷന്‍ ലോകത്തിന്റെ അവസാന വാക്കാണ് ലണ്ടൻ ഫാഷൻ വീക്ക്. നമ്മുടെ നാട്ടിലെ ഫാഷൻ ഷോകളെ ലണ്ടൻ ഫാഷൻ വീക്ക് പോലുള്ള ഫാഷൻ ഷോകളുമായി താരതമ്യം ചെയ്യരുത്. കുറച്ചു തുണിയും വാരിച്ചുറ്റി മേക്കപ്പ് പോലെയുള്ള എന്തെങ്കിലും ചെയ്ത് കാണിക്കുന്നതല്ലാതെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു പോലും അറിയില്ല. നമ്മൾ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ അവിടെ ഓരോ മോഡൽസ് ധരിച്ച് പ്രദർശിപ്പിക്കും. ചിലപ്പോൾ ആ വസ്ത്രങ്ങൾ അവിടെ നിന്നു തന്നെ വിൽക്കപ്പെടും. ബില്ലണയേഴ്‍സ് ടീമുകളും അവിടെയുള്ള വലിയ മോഡലുകളുമെല്ലാമാണ് ഈ ഷോകൾ കാണാൻ വരുന്നത്. ഫാഷൻ ഷോകൾക്കു ശേഷം ‘ആഫ്റ്റർ പാർട്ടി’ എന്നു പറയുന്ന ഒരു സംഭവമുണ്ട്. ആ സമയത്താണ് ഇവർ തമ്മിൽ സംസാരിക്കുന്നത്. ഒരുഗ്ലാസിൽ ഡ്രിങ്ക്സ് എടുത്ത് വെറുതെനിന്ന് സംസാരിക്കുന്നതായിരിക്കും. അങ്ങനെയാണ് ബന്ധങ്ങളുണ്ടാക്കി ബിസിനസ് വളർത്തുന്നത്. അവർ പ്രദർശിപ്പിച്ച പ്രോഡക്ടുകൾ വിറ്റുപോകും. തുടർബിസിനസ് പ്ലാനുകൾ നടത്തും. ഫാഷനെ ഗൗരവത്തോടെ കാണുന്ന ജനവിഭാഗമാണ് ഇത്തരം ഷോകളിൽ എത്തുന്നത്. നാട്ടിൽ നടക്കുന്നത് ബിസിനസല്ല. നമ്മുടെ നാട്ടിൽ എവിടെ തിരിഞ്ഞാലും ഫാഷൻ ഷോകളാണ്. പലഡ്രസുകളും കണ്ടാൽ നമുക്ക് ചിരിവരും. എന്താണ് ഈ ഡ്രസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവർക്കു പോലും അറിയില്ല.’’
ഡിമാൻഡ് എപ്പോഴും ഇരുണ്ട നിറമുള്ള മോഡലുകൾക്ക്
ഡാർക്ക് സ്കിന്നുള്ള മോഡൽസിനാണ് അവിടെ വലിയ ഡിമാൻഡ്. ചില ഡ്രസുകള്‍ ഡാർക് സ്കിന്നുള്ളവരിടുമ്പോൾ മാത്രമാണ് അതിനു വേണ്ട സപ്പോർട്ട് ലഭിക്കൂ. കാണാൻ വരുന്നവരിലും അത്യാവശ്യം ഫണ്ടുള്ളവർ ‘ബ്ലാക്സ്’ ആയിരിക്കും. നൈജീരിയൻസായിയിരിക്കും ഭൂരിഭാഗവും. അവരാണ് ഏറ്റവും കൂടുതൽ ഫണ്ട് ഫാഷനുവേണ്ടി മുടക്കുന്നത്. നമ്മുടെ പ്രോഡക്ട് വിറ്റുപോകണമെങ്കിൽ അതിന് ഇണങ്ങുന്ന മോഡലുകളും ഉണ്ടായിരിക്കണം. ഏറ്റവും ടോപ്പായിട്ടുള്ള മോഡൽസിനെ തന്നെ തിരഞ്ഞെടുക്കണം. ഡിസൈനർമാർക്ക് സപ്പോർട്ട് ചെയ്യുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ഡ്യൂട്ടി. നമുക്ക് തന്നെ ഡിസൈൻ ചെയ്യുകയുമാകാം.
സിനിമയുടെ തിരക്കഥപോലെ ഈ ‘മൂഡ് ബോർഡ്’
‘മൂഡ് ബോർഡ്’ എന്നൊരു സംഗതി ലഭിക്കും. എന്താണ് മേക്കപ്പ് എന്നെല്ലാം അതില്‍ വിശദീകരിക്കുന്നുണ്ടാകും. ഒരു സിനിമയുടെ സ്ക്രിപ്റ്റ് പോലെയാണ് അത്. മോഡലിടുന്ന ഡ്രസ് ഏതാണെന്നും അതിനു വേണ്ട മേക്കപ്പ് എന്താണെന്നും കൃത്യമായി പറയുന്നതാണ് മൂഡ് ബോഡ്. ഐ മേക്കപ്പ്, ഫെയ്സ് കളർ, ലിപ് ഷെയ്ഡ് ഇതെല്ലാം കൃത്യമായി എഴുതിയിരിക്കും. നമ്മുടെ നാട്ടിലേതുപോലെയല്ല അവിടെയുള്ള മേക്കപ്പ്. ബ്യൂട്ടി റിലേറ്റഡ് മേക്കപ്പാണ് അവിടെ കൂടുതൽ ചെയ്യുന്നത്. ഓരോരുത്തരുടെയും സ്കിന്നിന് അനുസരിച്ചാണ് മേക്കപ്പ് ചെയ്യുന്നത്. നമുക്ക് നൽകിയിട്ടുള്ള മൂഡ് ബോർഡിൽ ഇവർ ഏതെല്ലാം വസ്ത്രങ്ങൾ ധരിക്കുന്നു, അതിന് എന്തെല്ലാം മേക്കപ്പ് വേണം എന്നെല്ലാം ഒരു സിനിമയുടെ തിരക്കഥപോലെ മൂഡ് ബോർഡിൽ എഴുതിയിട്ടുണ്ടാകും. അതനുസരിച്ചായിരിക്കും മേക്കപ്പ് ചെയ്യുന്നത്.
മേക്കപ്പിലെ വെല്ലുവിളി, സഹായിച്ചത് സിനിമാ പരിചയം
അവിടെയുള്ളവരുടെ സ്കിന്നിൽ മേക്കപ്പ് ചെയ്യാൻ അൽപം ബുദ്ധിമുട്ടാണ്. യുകെയിൽ ഭൂരിഭാഗം സമയവും തണുപ്പാണ്. വൈറ്റമിന്‍ ഡിയുടെ കുറവുമൂലം പലപ്പോഴും ഇവരുടെ മുഖത്ത് നിരവധി കറുപ്പുകുത്തുകളെല്ലാം കാണും. മേക്കപ്പ് ചെയ്യുമ്പോൾ അതൊരു വലിയ പ്രശ്നമാണ്. തണുപ്പായതു കൊണ്ട് ഇവരുടെ സ്കിന്‍ എപ്പോഴും ഡ്രൈ ആയിരിക്കും. ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ പ്രശ്നം ഡ്രൈ സ്കിന്നിൽ മേക്കപ്പ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ മേക്കപ്പ് ചെയ്യുന്നതിനു മുൻപ് സ്കിൻ പ്രിപ്പറേഷൻ ചെയ്യണം. മേക്കപ്പ് ചെയ്തു കഴിഞ്ഞാലും സ്കിൻ ഡ്രൈ ആയിരിക്കുന്നത് ഫീൽ ചെയ്യാതെ നമ്മൾ സ്കിൻ പ്രിപ്പയർ ചെയ്തെടുക്കണം.
ഇന്റർനാഷനൽ ബ്രാൻഡുകളുടെ വലിയ മോഡലുകളാണ് അവിടെ വരുന്നത്. ഒരുപാട് മേക്കപ്പ് ആർട്ടിസ്റ്റുകൾ അവരെ ഒരുക്കിക്കാണും. അവരുടെ കയ്യിലുള്ള മേക്കപ്പ് സാധനങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ ഞെട്ടിപ്പോകും. അങ്ങനെ ഒരു സാഹചര്യത്തിൽ അവരെ ഒരുക്കാൻ അവസരം ലഭിക്കുക അത് അവർക്ക് ഇഷ്ടപ്പെടുക എന്നത് വലിയ കടമ്പയാണ്. ലക്ഷക്കണക്കിനാളുകൾ ഫോളോ ചെയ്യുന്ന മോഡലുകളായിരിക്കും നമ്മുടെ മുന്നിലിരിക്കുന്നത്. അവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ടോപ്പായിട്ടുള്ള ബ്രാൻഡുകൾ ഉപയോഗിക്കണം. ഇവിടെ അലസമായി വിടുന്ന പലകാര്യങ്ങളും അവിടെ കാര്യമായി ശ്രദ്ധിക്കണം. വല്ലാതെ വെളുത്തിരിക്കുന്ന ഒരാളുടെ മുഖത്തുണ്ടാകുന്ന ചെറിയ കറുപ്പ് ഡോട്ട് നന്നായി കവർ ചെയ്യണം. അതിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധവേണ്ടത്. ഫൗണ്ടേഷനിട്ടതു പോലെയാകുന്നത് പറ്റില്ല. ഐ മേക്കപ്പ് എല്ലാമാണെങ്കിലും നമ്മുടെ നാട്ടിൽ ഒരു ബ്രൈഡൽ ചെയ്യുന്നതു പോലെയല്ല. തികച്ചും വ്യത്യസ്തമാണ്. ചിലത് ഗ്ലോ ചെയ്തിരിക്കണം. ചിലതു ഗ്ലോ ഇല്ലാതെയായിരിക്കണം. സിനിമയിൽ ജോലി ചെയ്തത് എനിക്ക് വളരെ ഉപകാരമായി. അവിടെ പലപ്പോഴും ക്യാരക്ടർ മേക്കപ്പുകളാണ് ചെയ്യുന്നത്. സ്കിന്‍ ടോണിനപ്പുറത്തേക്ക് മേക്കപ്പ് ചെയ്യാൻ ഒരു ഡയറക്ടറും സമ്മതിക്കില്ല. എത്തരത്തിലുള്ള സ്കിൻ ഉള്ളവർ വന്നാലും അത് കവർ ചെയ്യാനുള്ള കാര്യം ഞാൻ സിനിമയിൽ നിന്നാണ് പഠിച്ചത്. അതെനിക്ക് ഉപകാരമായി.
പരിശ്രമത്തിലൂടെ സ്വപ്നസാക്ഷാത്കാരം
ഇന്റർനാഷനൽ ഷോകൾ ചെയ്യുക എന്നതാണ് എന്നെ പോലെയുള്ള മേക്കപ്പ് ആർട്ടിസ്റ്റിന്റെ എല്ലാം സ്വപ്നം. നാലുവർഷം മുൻപാണ് യുകെയിൽ പോകാൻ തീരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ ഫൊട്ടോഷൂട്ടുകൾ നടക്കുന്നത് വെറുതെ കുറച്ച് ഫോട്ടോസ് എടുക്കുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു അങ്ങനെയൊരു രീതിയാണല്ലോ. അതില്‍ ഡ്രസും ആക്സസറീസും നൽകുന്നവരുടെ പേരുകൾ നൽകുന്നതു പോലും വിരളമാണ്. ചുമ്മാ ഒരു ഫൊട്ടോഷൂട്ട് പരിപാടിയൊന്നും അവിടെയില്ല. അവിടെ എല്ലാം ബ്രാന്‍ഡുകളുടെ ഷൂട്ടായിരിക്കും. എല്ലാം ബിസിനസ് പരമായാണ് അവർ സമീപിക്കുന്നത്. യുകെയിൽ പോകാന്‍ തീരുമാനിച്ചപ്പോൾ തന്നെ അവിടെയുള്ള ഫൊട്ടോഗ്രാഫർമാരെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും സോഷ്യൽ മീഡിയ വഴി പഠിക്കാൻ തുടങ്ങി. അപ്പോൾ തന്നെ നമ്മുടെ നാട്ടിലെ മേക്കപ്പും കാര്യങ്ങളുമൊന്നുമല്ല അവർ ചെയ്യുന്നതെന്നു മനസ്സിലായി. തുടർന്ന് ഞാൻ എഡിറ്റോറിയൽ മേക്കപ്പ് ഷൂട്ട്, ബ്യൂട്ടി മേക്കപ്പ് ഷൂട്ട് പോലെയുള്ള വർക്കുകൾ ചെയ്യാൻ തുടങ്ങി. ഉദാഹരണത്തിന് അടുത്തൊരു വസ്തു ഉണ്ടെങ്കില്‍ അതിനെ റിലേറ്റ് ചെയ്തായിരിക്കും ലിപ് ഷെയ്ഡ് ഐ മേക്കപ്പ് എല്ലാം. സ്കിനും മറ്റും പ്രത്യേക തരം രീതിയിൽ ചെയ്യുന്നതാണ് ഇത്തരം മേക്കപ്പുകൾ. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങി. അതോടൊപ്പം ഫാഷൻഷോകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ പരിചയപ്പെട്ടു. കുറച്ചധികം ബ്രാൻഡുകള്‍ പരിചയപ്പെട്ടു. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോൾ അവർ നമ്മുടെ വർക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി.
നാട്ടിൽ നിൽക്കുമ്പോൾ തന്നെ ന്യൂയോർക്ക് ഫാഷൻ വീക്കിലേക്ക് എനിക്ക് ഓഫർ വന്നു. അതിനുശേഷം ലണ്ടൻ ഫാഷൻ വീക്കിലേക്കും ഓഫർ വന്നു. അപ്പോൾ ഇന്ത്യയിലാണെന്നു പറഞ്ഞു. അവിടെ ചെന്നുകഴിഞ്ഞാൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കു മനസ്സിലായി. കോവിഡ് സമയത്ത് വീട്ടിലിരിക്കാൻ കുറച്ചധികം സമയം ലഭിച്ചല്ലോ. ആ സമയത്താണ് ഞാൻ ഇവരോട് കൂടുതൽ പരിചയം ഉണ്ടാക്കുന്നത്. അവിടെ നല്ല സ്വീകരണമാണ് ലഭിച്ചത്. പോസിറ്റീവ് വൈബ് മാത്രമുള്ളവരാണ് അവിടത്തെ ആളുകള്‍. നമ്മളെ എപ്പോഴും അവർ പ്രോത്സാഹിപ്പിക്കും. സ്ഥിരമായി ഇത്തരം ഫോട്ടോകളെല്ലാം അപ്‌ലോഡ് ചെയ്യുന്നതിനാൽ അവിടെ പോയപ്പോൾ അവർക്ക് എന്നോട് ഒരു അപരിചിതത്വം ഉണ്ടായിരുന്നില്ല. അങ്ങനെ അവിടെ ചെന്ന് അഞ്ചാം ദിവസം തന്നെ ലണ്ടൻ ഫാഷൻ വീക്കിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ ആവശ്യമുണ്ടെന്നു പറഞ്ഞ് അവർ എന്നെ വിളിച്ചു.
ലണ്ടനിൽ ചെന്ന് 12–ാം ദിവസം ഞാൻ ലണ്ടൻ ഫാഷൻ വീക്കിന്റെ ഭാഗമായി. ലണ്ടൻ ഫാഷൻ വീക്കിന്റെ മൂന്ന് ഷോകളും ചെയ്തു. സെപ്റ്റംബറിലാണ് ലണ്ടൻ ഫാഷൻ വീക്കിന്റെ അടുത്ത ഷോ വരുന്നത്. അവിടെയുള്ളവർ പൊതുവേ സഹകരണ മനോഭാവമുള്ളവരാണ്. എത്രതവണ വേണമെങ്കിലും പറഞ്ഞു തരാൻ അവർ സന്നദ്ധരാണ്. അതുകൊണ്ടാണ് ഇത്രയും ഷോകൾ ചെയ്യാനും എല്ലാം സാധിച്ചത്.