സിനിമാ മേഖലയിലെ ആദ്യ ചുവടുവയ്പ്പു മുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദീപിക പദുക്കോൺ. ദീപിക - രൺവീർ ദമ്പതികളുടെ കുഞ്ഞിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് താരദമ്പതികളുടെ ആരാധകർ. കുഞ്ഞ് എത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ താരങ്ങളുടെ മനോഹരമായ മറ്റേർണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ മേഖലയിലെ ആദ്യ ചുവടുവയ്പ്പു മുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദീപിക പദുക്കോൺ.  ദീപിക - രൺവീർ  ദമ്പതികളുടെ കുഞ്ഞിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് താരദമ്പതികളുടെ ആരാധകർ.  കുഞ്ഞ് എത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ താരങ്ങളുടെ മനോഹരമായ മറ്റേർണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ബേബി ബംപ് ഏറ്റവും മനോഹരമായ രീതിയിൽ പകർത്തിയിരിക്കുന്ന ചിത്രങ്ങൾ ദീപികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.

ദീപിക പദുക്കോൺ, Image Credit: DeepikaPadukone/Instagram

അമ്മയാകാനുള്ള തയാറെടുപ്പിന്റെ അവസാന നാളുകളിൽ അതീവ സന്തോഷവതിയായ ദീപികയെ ചിത്രങ്ങളിൽ കാണാം. ദീപികയ്ക്ക്  പിന്തുണയുമായി രൺവീറും ഒപ്പമുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹവും സഹവർത്തിത്വവും ഒരുമയുമെല്ലാം വെളിവാക്കുന്നവയാണ് മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ. തങ്ങളുടെ സ്നേഹത്തിനെക്കാളും കാത്തിരിപ്പിനെക്കാളും നിറമുള്ള മറ്റൊന്നില്ല എന്ന് വിളിച്ചു പറയുന്ന തരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ദീപിക പദുക്കോൺ, Image Credit: DeepikaPadukone/Instagram
ദീപിക പദുക്കോൺ, Image Credit: DeepikaPadukone/Instagram
ADVERTISEMENT

ആഡംബരങ്ങൾ ഏതുമില്ലാതെ തികച്ചും ക്യാഷ്വൽ വേഷങ്ങളാണ് ഇരുവരും ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. കറുപ്പുനിറത്തിലുള്ള സി ത്രൂ ഗൗണുകളും സ്യൂട്ട് സെറ്റുകളുമാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു എന്ന വാർത്ത താരതമ്പതികൾ ആരാധകരുമായി പങ്കുവച്ചത്.

പിന്നീട് പല അവസരങ്ങളിലും ദീപികയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തെങ്കിലും ഗർഭധാരണത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമായിരിക്കാം എന്ന തരത്തിലും ചർച്ചകൾ നടന്നിരുന്നു. വാടക ഗർഭധാരണം നടത്തിയശേഷം ഇരുവരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന തരത്തിലാണ് ആക്ഷേപങ്ങൾ ഉയർന്നത്. ദീപികക്കെതിരെ ട്രോളുകൾ നിർമ്മിക്കപ്പെടുകയും അപഹസിക്കുകയും ചെയ്യുന്ന തരത്തിൽവരെ കാര്യങ്ങൾ എത്തി. എന്നാൽ ഇതിനെല്ലാമുള്ള മറുപടിയായാണ്  നിറവയറിൽ അതിമനോഹരമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ വൻ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.  പേരൻ്റ്സ് ക്ലബ്ബിലേയ്ക്ക് കടക്കുന്ന ദീപികയെയും രൺവീറിനിയും ആശംസകൾകൊണ്ടു മൂടുകയാണ് ആരാധകലോകം. രൺവീറിനെ പോലെ ഫാഷൻ പ്രേമിയായ ഒരു ആൺകുഞ്ഞായിരിക്കും ജനിക്കുക എന്നും അതല്ല ദീപികയെ പോലെ അതിസുന്ദരിയായ ഒരു പെൺകുഞ്ഞായിരിക്കുമെന്നുമെല്ലാം ധാരാളം ആളുകൾ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ അറിയിക്കുന്നു. ഇരട്ടക്കുട്ടികളാകും എന്നു വരെയുള്ള  പ്രവചനങ്ങളും ഇക്കൂട്ടത്തിൽ കാണാം. എന്തുതന്നെയായാലും ബോളിവുഡിന് ഒരു പുതിയ താരത്തെ പ്രതീക്ഷിക്കാം എന്നാണ് മറ്റു ചില കമന്റുകൾ.

English Summary:

Deepika Padukone Ranveer Maternity photoshoot