മൂന്ന് തലമുറ; നാലു ‘ഗർഭിണി’കൾ ഒറ്റഫ്രെയിമിൽ: കുടുംബം മുഴുവൻ അണിനിരന്ന മെറ്റേണിറ്റി ഫൊട്ടോഷൂട്ട്
മെറ്റേണിറ്റി ഫൊട്ടോഷൂട്ടുകൾ സർവസാധാരണമാണ്. എന്നാൽ ഒരു കുടുംബം മുഴുവൻ ഉൾപ്പെടുത്തി നടത്തുന്ന മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ഇതാദ്യമായിരിക്കും. അത്തരത്തിൽ ഒരു മേറ്റേണിറ്റി ഫൊട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആത്രേയ വെഡ്ഡിങ് ഫൊട്ടോഗ്രാഫി ടീമാണ് വ്യത്യസ്തമായ ഈ

മെറ്റേണിറ്റി ഫൊട്ടോഷൂട്ടുകൾ സർവസാധാരണമാണ്. എന്നാൽ ഒരു കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തി നടത്തുന്ന മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ഇതാദ്യമായിരിക്കും. അത്തരത്തിൽ ഒരു മേറ്റേണിറ്റി ഫൊട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ആത്രേയ വെഡ്ഡിങ് ഫൊട്ടോഗ്രാഫി ടീമാണ് വ്യത്യസ്തമായ ഈ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് വിഡിയോ ഒരുക്കിയത്. മുണ്ടക്കയം സ്വദേശിയായ ജിബിന്‍–ചിഞ്ചു ദമ്പതികളുടെ ഫൊട്ടോഷൂട്ട് വിഡിയോയിലാണ് ഇരുവരുടെയും മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും എത്തുന്നത്.
‘പിൻഗാമി’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ജിബിന്റെ മുത്തച്ഛൻ പി.സി. ജോർജ് മുത്തശ്ശി ചിന്നമ്മ എന്നിവരില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ശേഷം ചിഞ്ചുവിന്റെയും ജിബിന്റെയും മാതാപിതാക്കളും വിഡിയോയിൽ എത്തുന്നു. സ്ത്രീകളെല്ലാവരും ഗർഭിണികളേ പോലെയാണ് എത്തുന്നത്.
നിധിൻ റോയിയാണ് ക്യാമറ. സമൂഹമാധ്യമത്തിലെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ ലക്ഷങ്ങളാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ,ഫാമിലി സപ്പോർട്ട് എന്നാൽ ഇതാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.