പിള്ളേർ ന്യൂജെൻ ആണ് രക്ഷിതാക്കളും അപ്ഡേറ്റ് ആവണം! ജനറേഷൻ ആൽഫയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
90 കിഡ്‌സും 2കെ കിഡ്‌സും ഒക്കെ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ അടുത്ത് പണ്ട് സ്ട്രീറ്റ് ലൈറ്റിനു താഴെ ഇരുന്ന് പഠിച്ചതും, കീ പാഡ് ഫോൺ ഉപയോഗിച്ച കഥകളും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇപ്പോൾ ഉള്ളത് ജനറേഷൻ ആൽഫയാണ്. ടെക്നോളജിയുടെ ഏറ്റവും അപ്‌ഡേറ്റഡ് ആയ

90 കിഡ്‌സും 2കെ കിഡ്‌സും ഒക്കെ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ അടുത്ത് പണ്ട് സ്ട്രീറ്റ് ലൈറ്റിനു താഴെ ഇരുന്ന് പഠിച്ചതും, കീ പാഡ് ഫോൺ ഉപയോഗിച്ച കഥകളും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇപ്പോൾ ഉള്ളത് ജനറേഷൻ ആൽഫയാണ്. ടെക്നോളജിയുടെ ഏറ്റവും അപ്‌ഡേറ്റഡ് ആയ കാലത്ത് ജീവിക്കുന്ന കുട്ടികൾ. അങ്ങനെ ഉള്ളവരെ ഡീൽ ചെയ്യുമ്പോൾ രക്ഷിതാക്കളും ചില കാര്യങ്ങൾ ഒക്കെ അറിയുകയും ശ്രദ്ധിക്കുകയും വേണം.
സ്വന്തമായി ഫോൺ
ഇന്നത്തെ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വന്തമായി ഫോണുണ്ട്. അതിൽ കുട്ടികൾ എന്തൊക്കെ ചെയ്യുന്നു എന്നത് മിക്ക രക്ഷിതാക്കൾക്കും അറിയില്ല. എന്തിന് പറയുന്നു ചില രക്ഷിതാക്കൾക്ക് ആ ഫോണിലുള്ള മിക്ക ഫീച്ചേഴ്സും അറിയുക പോലുമില്ല. അതുകൊണ്ട് ടെക്നോളജിയുടെ കാര്യത്തിൽ കൂടുതൽ അറിവ് വേണ്ടത് രക്ഷിതാക്കൾക്കു തന്നെയാണ്. അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം. ആദ്യമായി ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്വന്തമായി ഫോൺ കൊടുക്കരുത്. പഠന ആവശ്യത്തിനായി ഫോൺ കൊടുക്കുമ്പോഴും ഫോണിൽ പാരന്റിങ് കണ്ട്രോൾ ഫീച്ചർ വയ്ക്കാൻ മറക്കരുത്.
സൗഹൃദങ്ങൾ
വേഗതയേറിയ കാലത്ത് ജനിച്ചതുകൊണ്ടും ജീവിക്കുന്നതുകൊണ്ടും അവരും വേഗതയുടെ ലോകത്താണ്. ഏറ്റവും പുതിയ ടെക്നോളജിയിൽ ഏറ്റവും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാനാണ് അവർ ശ്രമിക്കുന്നത്. അവരുടെ ബന്ധങ്ങൾ നമ്മെപ്പോലെ വിളിപ്പാടകലെയല്ല. അന്യസംസ്ഥാനത്തും അന്യരാജ്യത്തും അന്യഭൂഖണ്ഡങ്ങളിലും അവർക്കു സൗഹൃദങ്ങളുണ്ടാകും. ഈ ബന്ധങ്ങൾ എതിർക്കാനല്ല എന്നാൽ ചെറിയ ഒരു ശ്രദ്ധ രക്ഷിതാക്കളും ചെലുത്തുക മാത്രമാണ് ചെയ്യേണ്ടത്.
സൈബർ ലോകം
നമ്മൾ വിചാരിക്കുന്നത് പോലെ അത്ര സിംപിൾ അല്ല ഈ സൈബർ ലോകം. നല്ലതും ചീത്തയും ഇവിടെയുണ്ട്. ഒരാളെ മിടുക്കനാക്കാനും നിരാശയുടെ ലോകത്തേക്ക് തള്ളിയിടാനും ഈ ലോകത്തിനു സാധിക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് സൈബറിടത്തെപ്പറ്റി കൃത്യമായ അവബോധം ചെറുപ്പത്തിൽ തന്നെ നൽകണം. ഒരാളെയും ബോഡി ഷെയിമിങ് ചെയ്യാനോ ബുള്ളിയിങ് ചെയ്യാനോ ഒന്നും പാടില്ലെന്ന് ആദ്യം തന്നെ പഠിപ്പിക്കുക. കൂടാതെ സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യം അല്ലെന്നും അവരെ പറഞ്ഞ് മനസിലാക്കണം. ഒപ്പം നിങ്ങളും പഠിക്കണം.
സ്‌ക്രീന്‍ ടൈം
സ്‌ക്രീന്‍ടൈം കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്. അവരുടെ ആരോഗ്യകരമായ തലച്ചോറിന്റെ വളര്‍ച്ചയെയെയും ഇത് ബാധിക്കുന്നു. സ്ഥിരമായി കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ അവരിലുണ്ടാവുന്ന ആക്രമണ മനോഭാവം വര്‍ധിക്കുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് രക്ഷിതാക്കൾ വേണം ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ.