‘എന്നോടൊപ്പം സമയം ചെലവഴിക്കണമെന്ന മട്ടിലായിരുന്നു അവൾ, രാത്രി കണ്ടു’: വിവാദമായി യുവരാജിന്റെ ഡേറ്റിങ് പരാമർശം
അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം. അർബുദത്തെ അതിജീവിച്ചു വന്ന തന്റെ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ യുവരാജ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോൾ പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ

അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം. അർബുദത്തെ അതിജീവിച്ചു വന്ന തന്റെ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ യുവരാജ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോൾ പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് താരം ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഒരു പോഡ്കാസ്റ്റ് ഷോയിലായിരുന്നു ദീപികയ്ക്കെതിരായ യുവരാജിന്റെ പരാമർശം.
ദീപികയുടെ പേര് എവിടെയും പരാമർശിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അക്കാലത്ത് പരസ്യമായിരുന്നതു കൊണ്ടുതന്നെ തന്നെ യുവരാജ് സിങ് പറയുന്നത് ദീപികയെ കുറിച്ചാണെന്നതിനാൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. മറ്റൊരാളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യമായതിനാൽ ഇത്തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവനകൾ അനുചിതമാണെന്നാണ് ആരാധകരുടെ പക്ഷം.
2007–08 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ താൻ ഡേറ്റിങ്ങിലായിരുന്ന നടി തന്നെ കാണാൻ മുറിയിലെത്തിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് യുവരാജ് പറയുന്നത്. ഇന്നും സിനിമാരംഗത്ത് സജീവമായ നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലുണ്ടായിരുന്നെന്നും ഇന്ത്യൻ ടീമിനൊപ്പം താൻ കാൻബെറയിലേക്കു പോകുമ്പോൾ ഈ നടി തന്നെ പിൻതുടർന്നെന്നും യുവരാജ് പറയുന്നു
യുവരാജ് സിങ്ങിന്റെ വാക്കുകൾ
‘‘അന്ന് ഒരു നടിയുമായി ഞാൻ ഡേറ്റിങ്ങിലായിരുന്നു. അവരുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇന്ന് അവർ നല്ലരീതിയിൽ മുന്നോട്ട് പോവുകയാണ്. ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അവർ അഡ്‌ലെയ്‌ഡിലുണ്ടായിരുന്നു. ഞാൻ ഓസ്ട്രേലിയൻ പര്യടനത്തിലാണെന്നും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ കുറച്ചു കാലത്തേക്ക് തമ്മിൽ കാണേണ്ടെന്നും അവരോട് പറഞ്ഞു. അവർ എന്നെ ബസ്സിൽ ഫോളോ ചെയ്ത് കാൻബെറെയിലെത്തി. പര്യടനത്തിനിടെ നടന്ന രണ്ട് ടെസ്റ്റുകളിലും എനിക്ക് അധികം റൺസെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ, എന്നോടൊപ്പം സമയം ചെലവഴിക്കണമെന്ന മട്ടിലായിരുന്നു അവർ. അങ്ങനെ രാത്രിയിൽ ഞങ്ങൾ കണ്ടു. സംസാരിച്ചു. അവരോട് അവരുടെ കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാനും എനിക്ക് എന്റെ കരിയറിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഞങ്ങൾ കാൻബെറെയിൽ നിന്ന് അഡ്‌ലെയ്ഡിലേക്കു പോകുകയായിരുന്നു. അന്ന് അവരാണ് എന്റെ സ്യൂട്ട്കേസ് തയാറാക്കിയത്. പിറ്റേന്ന് രാവിലെ എന്റെ ഷൂ കാണാതെ തിരയുകയായിരുന്നു. താനത് പാക്ക് ചെയ്ത് സ്യൂട്ട്കേയ്സിൽ വച്ചെന്ന് അവൾ പറഞ്ഞു. ഇനി ഞാൻ എങ്ങനെ ബസിലേക്കു പോകുമെന്ന് ചോദിച്ചു. തന്റെ ഷൂസ് ധരിച്ചോളാണ് അവൾ പറഞ്ഞു. ഒടുവിൽ അന്ന് ഒരു പിങ്ക് ഷൂസ് ധരിച്ചാണ് ഞാൻ പോയത്. അത് മറ്റുള്ളവര്‍ കാണാതിരിക്കാൻ ഞാൻ ബാഗ് മുന്നിൽ പിടിച്ചിരുന്നു. പക്ഷേ, സഹതാരങ്ങൾ അത് കണ്ടുപിടിച്ചു. ഒടുവിൽ വിമാനത്താവളത്തിലെത്തി പുതിയ ഷൂസ് വാങ്ങുകയായിരുന്നു.’’