ഭർത്താവിന്റെ മരണശേഷം സ്ത്രീകൾ സ്വന്തം വീട്ടിലേക്കു മടങ്ങുന്ന രീതിയാണ് സാധാരണയായി നമ്മൾ കണ്ടുവരാറുള്ളത്. എന്നാലിപ്പോൾ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ തുടരുന്നതിനെ കുറിച്ച് ഒരു യുവതി പങ്കുവച്ച് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ഇതിനു പിന്നിൽ കൃത്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവിന്റെ മരണശേഷം സ്ത്രീകൾ സ്വന്തം വീട്ടിലേക്കു മടങ്ങുന്ന രീതിയാണ് സാധാരണയായി നമ്മൾ കണ്ടുവരാറുള്ളത്. എന്നാലിപ്പോൾ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ തുടരുന്നതിനെ കുറിച്ച് ഒരു യുവതി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ഇതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്നു പറയുകയാണ് ഇഷു എന്ന യുവതി.

‘ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പം നിങ്ങൾക്കു താമസിച്ചു കൂടെ’ എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. ഇഷുവിനൊപ്പം രണ്ടു മക്കളും ഭർത്താവിന്റെ അച്ഛനും അമ്മയും വിഡിയോയിലുണ്ട്. കുട്ടികളോടും മരുമകളോടും അവർ സ്നേഹത്തോടെ പെരുമാറുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

ഇതിനോടകം തന്നെ വിഡിയോ നിരവധിപേർ കണ്ടുകഴിഞ്ഞു. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘സഹോദരന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജുലൈയിൽ മറ്റൊരു നല്ലവ്യക്തിയുമായി അവരുടെ വിവാഹം നടത്തി.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. സമാനമായ അനുഭവം മറ്റുചിലരും കമന്റായി കുറിച്ചു. അതേ സമയം ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ നിന്ന് ദുരനുഭവം നേരിട്ടതിനെ കുറിച്ചുള്ള കമന്റുകളും എത്തി. ‘ഇരുപതു ദിവസങ്ങൾക്കു മുൻപ് എന്റെ ഒരു സുഹൃത്തിന്റെ ഭർത്താവ് മരിച്ചു. എന്നാൽ അവളോട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വളരെ മോശമായാണ് പെരുമാറിയത്.’– എന്നും കമന്റ് വന്നു.

English Summary:

Breaking Norms: Widow's Viral Video Celebrates Support from In-Laws