ഏറെ നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരിക്കും സ്വന്തം സ്വത്വത്തിലേക്ക് ചിലർ മടങ്ങിപ്പോകുന്നത്. ആ യാത്രയിൽ അവർ നേരിട്ട വെല്ലുവിളികളും അവഗണനകളും വളരെ വലുതായിരിക്കും. അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ട്രാൻസ്ജെൻഡറായ വൈഗ സുബ്രഹ്മണ്യം. താടിയും മീശയുമുള്ള രൂപത്തിൽ നിന്ന് സാരിയിലുള്ള രൂപത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരിക്കും സ്വന്തം സ്വത്വത്തിലേക്ക് ചിലർ മടങ്ങിപ്പോകുന്നത്. ആ യാത്രയിൽ അവർ നേരിട്ട വെല്ലുവിളികളും അവഗണനകളും വളരെ വലുതായിരിക്കും. അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ട്രാൻസ്ജെൻഡറായ വൈഗ സുബ്രഹ്മണ്യം. താടിയും മീശയുമുള്ള രൂപത്തിൽ നിന്ന് സാരിയിലുള്ള രൂപത്തിലേക്ക് എത്താൻ ആറുവർഷം എടുത്തെന്നും ഏറെ കളിയാക്കലുകളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ടെന്നും വൈഗ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മുപ്പത്തിയഞ്ചാം വയസ്സിലാണ് പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നതെന്നും വൈഗ പറഞ്ഞു. 

വൈഗ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം

ADVERTISEMENT

2018ൽ ആണ് എന്റെ ട്രാൻസ്ഫർമേഷൻ ആദ്യം കാണുന്ന താടിയും മീശയും ഉള്ള രൂപത്തിൽ നിന്നും തുടങ്ങി 6 വർഷം കൊണ്ട് രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന സാരിയിൽ അവസാനിക്കുന്നത്. ഇതിനിടയിൽ സമൂഹത്തിനു ഉൾക്കൊള്ളാൻ കഴിയാത്തവിധം രണ്ട് രൂപത്തിനും ഇടയിലുള്ള ഒരവസ്ഥയുണ്ടായിരുന്നു. അന്ന് ഒരുപാട് കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കുംപാത്രമായിട്ടുണ്ട്. 35 വയസ്സിന്റെ ആരംഭദശയിൽ ആണ് ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്. ഫോട്ടോയിൽ കാണുന്ന രണ്ട് രൂപങ്ങളും പൊതുവിൽ സമൂഹത്തിന്റെ സ്വീകാര്യത ലഭിക്കുന്നവയാണ്. എന്നാൽ നമ്മൾ മനുഷ്യർ എപ്പോഴും ആളുകളുടെ ഫൈനൽ റിസൾട്ട്‌ മാത്രമേ പരിഗണിക്കാറുള്ളൂ. ഇടയിലുള്ള കഷ്ടപ്പാടുകൾ കാണാതെ പോകുന്നു. ഇന്ന് കാണുന്ന ട്രാൻസ് മനുഷ്യരുടെ ട്രാൻസ്‌ഫോർമേഷൻ പീരിയഡ്‌സിലുള്ള രൂപമാറ്റങ്ങൾ പൊതുവിൽ സമൂഹത്തിൽ അവമതി ഉളവാക്കുന്നു. ഏതൊരു മനുഷ്യനും യാത്ര ചെയ്യുമ്പോൾ സുഖമമായ പാതയും പാദരക്ഷയും ഉണ്ടാവണം എന്നില്ല. പക്ഷേ, യാത്രയുടെ ലക്ഷ്യസ്ഥാനം കൃത്യമായിരിക്കും. അതുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആർക്കും ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കാം. മനുഷ്യരുടെ രൂപം വെച്ച് അളക്കാതിരിക്കാൻ ശ്രമിക്കാം. രൂപം എന്തെങ്കിലുമൊക്കെ ആവട്ടെ. നിറം ഏതെങ്കിലും ഒക്കെ ആവട്ടെ.  യാത്രയിൽ നമുക്ക് കൈപിടിച്ചു പരസ്പരം താങ്ങായി നിൽക്കാം.

English Summary:

From Beard to Saree: Transgender Woman's Inspiring 6-Year Transformation Journey

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT