ബന്ധുവിനെയാണ് വിവാഹം കഴിച്ചതെന്ന് ദീപികയുടെ പിതാവ്; സഹോദരിയെ ഭാര്യയാക്കുന്നത് ശരിയാണോ എന്ന് ചോദ്യം
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ സമൂഹമാധ്യമത്തിലൂടെ ആഘോഷിക്കാറുണ്ട്. താരത്തിന്റെ വിവാഹവും കുഞ്ഞ് ജനിച്ചതുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. പ്രമുഖ ബാഡ്മിന്റൺ കളിക്കാരനായ പ്രകാശ് പദുക്കോൺ ആണ് ദീപികയുടെ പിതാവ്. എന്നാൽ ദീപികയുടെ അമ്മയായ ഉജ്ജ്വലയെ കുറിച്ച് അധികം

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ സമൂഹമാധ്യമത്തിലൂടെ ആഘോഷിക്കാറുണ്ട്. താരത്തിന്റെ വിവാഹവും കുഞ്ഞ് ജനിച്ചതുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. പ്രമുഖ ബാഡ്മിന്റൺ കളിക്കാരനായ പ്രകാശ് പദുക്കോൺ ആണ് ദീപികയുടെ പിതാവ്. എന്നാൽ ദീപികയുടെ അമ്മയായ ഉജ്ജ്വലയെ കുറിച്ച് അധികം വിവരങ്ങളൊന്നും ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വന്ന ഒരു വിവരമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ദീപിക പദുക്കോണിന്റെ മാതാപിതാക്കൾ കസിൻസാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. നേരത്തേ ദീപികയുടെ പിതാവ് പ്രകാശ് തന്നെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തന്റെ കസിനാണ് ഉജ്ജ്വലയെന്നും വിവാഹ ശേഷം കോപ്പൻഹേഗനിലേക്കു പോയെന്നും പ്രകാശ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ദീപിക ജനിച്ചത് കോപ്പൻഹേഗിലാണെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. സഹോദരിയായി കാണേണ്ട വ്യക്തിയെ എങ്ങനെയാണ് വിവാഹം കഴിക്കുക എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ ഇതൊരു പുതിയ കാര്യമല്ലെന്നും സാധാരണ സംഭവമാണെന്നും പലരും മറുപടി നൽകി. ഇന്ത്യയിൽ വ്യത്യസ്തമായ സംസ്കാരങ്ങളുണ്ടെന്നും അവയെ ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാകണമെന്ന രീതിയിലുമുള്ള കമന്റുകളും എത്തി.