‘ചോദിച്ചു വാങ്ങി’!ബസ്സിൽ അപമര്യാദയായി പെരുമാറിയയാളെ പൊതിരെത്തല്ലി യുവതി–വിഡിയോ
ബസിൽ മദ്യപിച്ചെത്തി ശല്യം ചെയ്തയാളെ കരണത്തടിച്ച് യുവതി. മഹാരാഷ്ട്രയിലെ പൂനെയിലാണു സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഷിർഡിയിലെ കായിക അധ്യാപികയായ പ്രിയ ലഷ്കറെയാണ് മദ്യപാനിയെ ബസ്സിലിട്ട് മർദിച്ചത്. സംഭവം നടക്കുമ്പോൾ ഭർത്താവും മകനും പ്രിയക്കൊപ്പം

ബസിൽ മദ്യപിച്ചെത്തി ശല്യം ചെയ്തയാളെ കരണത്തടിച്ച് യുവതി. മഹാരാഷ്ട്രയിലെ പൂനെയിലാണു സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഷിർഡിയിലെ കായിക അധ്യാപികയായ പ്രിയ ലഷ്കറെയാണ് മദ്യപാനിയെ ബസ്സിലിട്ട് മർദിച്ചത്.
സംഭവം നടക്കുമ്പോൾ ഭർത്താവും മകനും പ്രിയക്കൊപ്പം ഉണ്ടായിരുന്നു. മോശമായ രീതിയിൽ പെരുമാറിയതിനെ തുടർന്നാണ് യുവതി ഇയാളെ മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും കോളറൽ പിടിച്ച് പ്രിയ മർദനം തുടരുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ബസ്സിലെ കണ്ടക്ടറും ഇവരോടൊപ്പം ചേർന്ന് ഇയാളെ മർദിച്ചു.
അൽപസമയത്തിനു ശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാൽ മദ്യപിച്ചെത്തിയ വ്യക്തിയുടെ ഭാര്യ പ്രിയയോട് മാപ്പു പറഞ്ഞതിനെ തുടർന്ന് പരാതി നൽകിയില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രിയയുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ ഇത്തരത്തിൽ പ്രതികരിക്കണമെന്നാണ് സമൂഹമാധ്യമത്തിൽ പലരും കമന്റ് ചെയ്തത്.