വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറന്ന് നടി ഭാവന. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയാനാകില്ല. ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം. ഭാവനയുടെ വാക്കുകൾ: ഞങ്ങൾ എല്ലാ ദിവസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറന്ന് നടി ഭാവന. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയാനാകില്ല. ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.

ഭാവനയുടെ വാക്കുകൾ:

ഞങ്ങൾ എല്ലാ ദിവസവും സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികൾ അല്ല. ‘യു ആർ മൈൻ’ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാൻ എനിക്കാകില്ല. അത് ഭയങ്കര ക്രിഞ്ച് ആണ്. ഞാൻ ഏതെങ്കിലും പഴയ ഫോട്ടോ പോസ്റ്റ് ചെയ്താൽ, ഇത് പഴയതാണെന്നും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് കമന്റുകൾ വരാറുണ്ട്.  എല്ലാ ദിവസവും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുക്കാറില്ലെന്ന് ഒരിക്കൽ ഞാൻ മറുപടി നൽകിയിട്ടുണ്ട്. 

ADVERTISEMENT

ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയുന്ന ആളല്ല. നിങ്ങൾ തന്നെ ചിന്തിച്ചുനോക്കൂ... എല്ലാ ദിവസവും ഞാൻ അമ്മയ്ക്കൊപ്പമാണ്, ചേട്ടനൊപ്പമാണ്. വരൂ സെൽഫിയെടുക്കാമെന്ന് പറഞ്ഞ് എന്നും അവർക്കൊപ്പം ഫോട്ടോയെടുക്കാനാകുമോ? അതൊന്നും ഞങ്ങൾ ചിന്തിക്കുന്നതുപോലുമില്ല. എല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിൽ പറയുന്ന വ്യക്തിയല്ല ഞാൻ. അങ്ങനെ പറയുന്നത് തെറ്റാണെന്നല്ല. അതൊക്കെ ഓരോർത്തരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് അതിനോട് യോജിപ്പില്ലെന്ന് മാത്രം. നിലവിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇനിയെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഞാൻ തന്നെ അറിയിക്കാം. ആരുടെ മുൻപിലും തെളിയിക്കാനായി എനിക്കൊന്നും ചെയ്യാനാകില്ല.

ദാമ്പത്യ ജീവിതത്തിൽ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്നുതന്നെ ഇല്ലാതാകും. അടുത്ത പ്രശ്നം വരുമ്പോൾ പഴയ പ്രശ്നത്തിന്റെ കാരണങ്ങൾ ഞാൻ കുത്തിപ്പൊക്കാറുണ്ട്. അതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. പ്രണയമെന്നത് സുന്ദരവും ഉപാധികളില്ലാത്തതുമാണ്. അത് ലഭിക്കുന്നത് വിരളമാണ്. പക്ഷേ, അതാണ് ജീവിതത്തിൽ എല്ലാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു ബാലൻസ് ഉണ്ടാകുന്നത് നല്ലതാണ്.

ADVERTISEMENT

വിവാഹമെന്നത് രണ്ടു വ്യക്തികൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കേണ്ടതാണ്. ഇഷ്ടമില്ലാത്തതും വീട്ടുകാരുടെ നിർബന്ധത്തിന്റെ പേരിൽ നടക്കുന്നതുമായ വിവാഹങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. പ്രണയവിവാഹത്തിൽ പോലും പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിവാഹമോചനമെന്നത് തെറ്റായ കാര്യമല്ല. കാലങ്ങളായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് മടുത്തുവെന്ന് പറഞ്ഞ് ഇപ്പോൾ ചിലർ പറയുന്നുണ്ട്. എല്ലാവരും അവരവരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകണം. അതൊരു തെറ്റല്ല.

English Summary:

Bhavana Speaks Out: Addressing Divorce Rumors and the Reality of Her Marriage