കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം

കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.  പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. ഭാര്യയുടെ വിവാഹേതര ബന്ധം താൻ കണ്ടെത്തിയതിനെത്തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾക്കൊടുവിലാണ് ദിവ്യ തന്നെക്കുറിച്ച് അപവാദ പ്രചാരണങ്ങൾ നടത്തുന്നതെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ പ്രസന്ന പറയുന്നു.

പ്രസന്നയുടെ വാദം ഇങ്ങനെ:

താനും ദിവ്യയും 10 വർഷം മുൻപ് വിവാഹിതരായവരാണ്. ഒൻപത് വയസ്സുള്ള മകനും ഉണ്ട്. ആറുമാസമായി ദിവ്യ മറ്റൊരാളുമായി വിവാഹേതരബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വിവാഹമോചന നടപടികൾ നടക്കുകയാണ്. എന്നാൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒൻപത് കോടി രൂപയുടെ ഒത്തുതീർപ്പിനു പുറമേ  ദശലക്ഷക്കണക്കിന് രൂപ അധികമായി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്  ദിവ്യ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തുകയാണ്. മകനെ തട്ടിക്കൊണ്ടു പോയതായി വരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.  ഗാർഹിക പീഡനവും ലൈംഗിക പീഡനവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ദിവ്യ തനിക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകി. നിലവിൽ ചെന്നൈ പൊലീസും ദിവ്യയും ഒന്നായി ചേർന്ന് പീഡിപ്പിക്കുകയാണ്.

ADVERTISEMENT

ഉയർന്ന തുക നഷ്ടപരിഹാരമായി വാങ്ങുന്നതിനു വേണ്ടി അമേരിക്കയിലാണ് ദിവ്യ വിവാഹമോചന പരാതി സമർപ്പിച്ചത്. ഇതേ തുടർന്ന് ഇരുവരും ചേർന്ന് ധാരണ പത്രം ഒപ്പുവച്ചു. ഈ ധാരണാപത്രം പാലിക്കുന്നതിനായി ദിവ്യയെ പ്രേരിപ്പിക്കാൻ നിയമപരിഹാരങ്ങൾ തേടുന്നതിനിടെയാണ് മകനെ തട്ടിക്കൊണ്ടു പോയതായി തനിക്കെതിരെ വ്യാജ പരാതി സമർപ്പിക്കുകയും തെറ്റായ ആരോപണങ്ങൾ ഉയർത്തുകയും ചെയ്തിരിക്കുന്നതെന്ന് പ്രസന്ന പറയുന്നു.

നിലവിൽ അറസ്റ്റ് ഭയന്ന്  ഒളിച്ചു കഴിയുകയാണെന്നാണ് പ്രസന്നയുടെ വാദം. മകൻ സുരക്ഷിതനാണെന്നതിന് തെളിവുകളും പ്രസന്ന നൽകി. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ ദിവ്യയുടെ പരാതിയിൽ പൊലീസ് തന്നെ തിരയുകയാണ്. സുഹൃത്തുക്കളെയും കുടുംബത്തെയും അടക്കം സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും പ്രസന്ന പറയുന്നുണ്ട്. ഭാര്യയും കാമുകനുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയാണ് പ്രസന്ന എക്സിൽ പങ്കുവച്ച കുറിപ്പുകൾ.

ADVERTISEMENT

എന്നാൽ പ്രസന്നയുടെ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ദിവ്യയുടെ മറുപടി. താനും മകനും അമേരിക്കൻ പൗരത്വമുള്ളവരാണ്. ഈ മാസം ആദ്യമാണ് മകനൊപ്പം ഇന്ത്യയിലേയ്ക്ക് എത്തിയത്. അതിനുശേഷം മകനെ തന്നിൽ നിന്ന് അകറ്റുകയായിരുന്നു. മകന് എന്ത് സംഭവിച്ചു എന്ന് അറിയാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് ദിവ്യയുടെ വാദം. ഇതിനുപുറമെ ഗുരുതരമായ പല ആരോപണങ്ങളും ദിവ്യ പ്രസന്നക്കെതിരെ ഉയർത്തുന്നുണ്ട്. നികുതി വെട്ടിക്കുന്നതിനായി ശങ്കർ തന്റെ വൈവാഹിക സ്വത്തുക്കൾ പിതാവിന്റെ പേരിലേയ്ക്ക് മാറ്റിയതായി അവർ ആരോപിക്കുന്നു. മകന്റെ പാസ്പോർട്ട് പ്രസന്ന മോഷ്ടിച്ചു. മകനെ തിരികെ കിട്ടാൻ ചെന്നൈ പൊലീസ് തന്നെ സഹായിക്കുന്നുണ്ടെന്നും ദിവ്യ പറയുന്നു.

പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണ് പ്രസന്ന എന്നാണ് ദിവ്യയുടെ പ്രധാനപ്പെട്ട മറ്റൊരു ആരോപണം. ലൈംഗിക വേട്ടക്കാരൻ എന്നാണ് ഇവർ പ്രസന്നയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം സ്ത്രീകളുടെ ചിത്രങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യാറുണ്ടെന്നും താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ദിവ്യ ആരോപിക്കുന്നു.  ലൈംഗികാതിക്രമ കേസിൽ സിംഗപ്പുർ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ടെന്നും ദിവ്യ പറയുന്നു.  

ADVERTISEMENT

ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ  പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. കോടിക്കണക്കിന് ഡോളറുകൾ സമ്പാദിച്ചാൽ പോലും ഇന്ത്യയിലെ പുരുഷന്മാരുടെ അവസ്ഥ വളരെയധികം ആശങ്കാജനകമാണ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.

English Summary:

Rippling Founder's Explosive Divorce Battle: Infidelity, Kidnapping, and Shocking Allegations