കഴുത്ത് ഞെരിച്ച് ലൈംഗികാതിക്രമം; ചെയ്യരുതെന്ന് കരഞ്ഞുപറഞ്ഞു, ടേറ്റ് ചെവിക്കൊണ്ടില്ലെന്ന് മുൻകാമുകി

വിവാദ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മുൻ ബ്രിട്ടിഷ്-അമേരിക്കൻ കിക്ക് ബോക്‌സറുമായ ആൻഡ്രൂ ടേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻകാമുകി ബ്രിയന്ന സ്റ്റേൺ. ടേറ്റ് ശാരീരികവും മാനസികമായി പീഡിപ്പിച്ചെന്നാണ് ബ്രിയന്നയുടെ പരാതി. ബന്ധമുണ്ടായിരുന്ന സമയത്ത് ആൻഡ്രൂ ടേറ്റ് ക്രൂരമായ

വിവാദ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മുൻ ബ്രിട്ടിഷ്-അമേരിക്കൻ കിക്ക് ബോക്‌സറുമായ ആൻഡ്രൂ ടേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻകാമുകി ബ്രിയന്ന സ്റ്റേൺ. ടേറ്റ് ശാരീരികവും മാനസികമായി പീഡിപ്പിച്ചെന്നാണ് ബ്രിയന്നയുടെ പരാതി. ബന്ധമുണ്ടായിരുന്ന സമയത്ത് ആൻഡ്രൂ ടേറ്റ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയിട്ടുണ്ടെന്നും ബ്രിയന്ന ആരോപിച്ചു. 10 മാസത്തിലേറെ ശാരീരികവും വൈകാരികവുമായ പീഡനങ്ങൾക്കിരയായിട്ടുണ്ടെന്നും ബ്രിയന്ന ആരോപിച്ചു.
മാർച്ച് 27നാണ് ബ്രിയന്ന കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെ തുടങ്ങിയ ബന്ധമായിരുന്നെങ്കിലും ടേറ്റ് അക്രമാസക്തനായിരുന്നു എന്ന് ബ്രിയന്ന കോടതിക്കു മുൻപാകെ വെളിപ്പെടുത്തി. പലപ്പോഴായി ടേറ്റ് ശ്വാസം മുട്ടിക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം കൂടുതൽ അക്രമാസക്തനായി. മുഖത്തും തലയിലും ക്രൂരമായി മർദിച്ചു. ദേഹോപദ്രവമേൽപ്പിക്കുന്നത് നിർത്തുന്നതിനായി കരഞ്ഞ് അപേക്ഷിച്ചെങ്കിലും ടേറ്റ് ചെവിക്കൊണ്ടില്ലെന്നും ബ്രിയന്ന അരോപിച്ചു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കന്നതിനിടെ തനിക്ക് ബോധക്ഷയമുണ്ടായി. ലൈംഗിക ബന്ധത്തിനിടെയായിരുന്നു ക്രൂരമർദ്ദനമെന്നും ബ്രിയന്ന പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തെത്തുടർന്ന് സ്റ്റേൺ ചികിത്സ തേടിയതായും പോസ്റ്റ്-കൺകഷൻ സിൻഡ്രോം ആണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ടേറ്റ് അമേരിക്ക വിട്ടതിനു ശേഷമാണ് അവർ കേസ് ഫയൽ ചെയ്തത്. ‘ഈ സാഹചര്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. ആൻഡ്രൂവിനെ നിശബ്ദമായി ഉപേക്ഷിച്ച് ഒന്നും പറയാതെയും ഒന്നും ചെയ്യാതെയും ഇരിക്കുന്നതിനെക്കുറിച്ച് ഞാൻ പലതവണ ചിന്തിച്ചു, കാരണം എനിക്ക് ഭയമായിരുന്നു, എന്നെ ദുരുപയോഗം ചെയ്തുവെന്ന് അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ഭീരുത്വം നിറഞ്ഞ സമീപനമാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു.’ സ്റ്റേൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, ടേറ്റിന്റെ അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. സാമ്പത്തിക ലാഭത്തിനായുള്ള അവകാശവാദങ്ങളാണ് ഇതെന്ന് അഭിഭാഷകൻ ജോസഫ് മക്ബ്രൈഡ് പറഞ്ഞു. യുകെയിലും റുമേനിയയിലുമായി മനുഷ്യക്കടത്ത്, ലൈംഗികാതിക്രമങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിരവധി കേസുകൾ ആൻഡ്രൂ ടേറ്റിനെതിരെയുണ്ട്.